UPDATES

ഈഴവസമുദായത്തിന്റെ പുനരുത്ഥാനത്തെ സിപിഐഎം ഭയക്കുന്നു ; തുഷാര്‍ വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

കേരളത്തിലെ നവോത്ഥാന നായകന്മാരാവാന്‍ സിപിഐഎം ശ്രമിക്കേണ്ട എന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി . കേരളകൌമുദിയില്‍ എഴുതിയ ലേഖനത്തിലാണ് തുഷാറിന്റെ വിമര്‍ശനം

കേരളത്തിലെ രാഷ്ട്രീയ ജന്മിമാര്‍ ഇപ്പോള്‍ പരിഭ്രാന്തിയിലാണ് . കുടിയാന്മാര്‍ തങ്ങളുടെ പിടിയില്‍ നിന്നും മോചിതരാവുന്നതാണ് പ്രശ്നം എന്ന് തുടങ്ങുന്ന ലേഖനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി സിപിഐഎമ്മിനെതിരെ ശക്തമായി ആഞ്ഞടിക്കുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവശജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പാര്‍ട്ടിയല്ലെനു എസ്എന്‍ഡിപി യോഗം ഇത് വരെ പറഞ്ഞിട്ടില്ല . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ ഉദയം ചെയ്യും മുന്‍പേ അവകാശപോരാട്ടങ്ങളുമായി കേരളത്തില്‍ ആദ്യമായി പടപൊരുതിയ പ്രസ്ഥാനമാണ് എസ്എന്‍ഡിപി യോഗം . ശ്രീനാരായണ ഗുരുദേവന്‍ നേതൃത്വം നല്‍കിയ നവോത്ഥാന നീക്കങ്ങളാല്‍ ഉഴുതുമറിച്ച മണ്ണില്‍ വിത്തിറക്കി വിളവെടുത്ത നേട്ടം മാത്രം  ഇവര്‍ അവകാശപ്പെട്ടാല്‍ മതി

ഇവര്‍ ഭയക്കുന്നത് ഈഴവസമുദായത്തിന്‍റെ പുനരുത്ഥാനത്തെയാണ് . എസ്എന്‍ഡിപി യോഗം ഇനിയും ശക്തമായാല്‍ തങ്ങളുടെ അടിത്തറ കുലുങ്ങുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതിന്റെ വൈഷമ്യങ്ങളാണ് ദൃശ്യമാകുന്നത് . കാല്‍ ചുവട്ടിലെ മണ്ണോലിച്ചു പോകുന്നത് അറിയുമ്പോഴുള്ള വിഭ്രാന്തിയിലാണ് സിപിഎം എന്നും തുഷാര്‍ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍