UPDATES

നരഭോജി കടുവയെ വെടിവച്ചു കൊന്നു

അഴിമുഖം പ്രതിനിധി

വയനാട്ടില്‍ രണ്ടുപേരെ കൊന്ന നരഭോജി കടുവയെ വെടിവെച്ചു കൊന്നു. തമിഴ്‌നാട് അതിര്‍ത്തിയില്‍ സുസുംപടി വനമേഖലയില്‍ വെച്ചാണ് കടുവയെ കൊന്നത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ കൊന്നത്. ഒരാഴ്ച്ചക്കുള്ളില്‍ രണ്ടു പേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ് ഇറക്കിയിരുന്നു.

മുക്കുത്തിക്കുന്നില്‍ സുന്ദരത്ത് ഭാസ്‌കരന്‍, തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാട്ടവയല്‍ ചോലക്കടവ് കൈവട്ടം ശിവകുമാറിന്റെ ഭാര്യ മഹാലക്ഷ്മി എന്നിവരാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. കടുവയുടെ ആക്രമണത്തില്‍ ചിലര്‍ക്ക് പരുക്ക് പറ്റിയിരുന്നു. കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി സമരക്കാര്‍ കോഴിക്കോട്-ഊട്ടി ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍