UPDATES

യാക്കൂബിന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്ന് ടൈഗര്‍ മേമന്‍

അഴിമുഖം പ്രതിനിധി

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് സഹോദരന്‍ ടൈഗര്‍ മേമന്‍ കുടുംബത്തെ ഫോണില്‍ വിളിച്ചുവെന്നും മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്നും പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ഇന്ത്യ തിരയുന്ന പ്രതിയാണ് ടൈഗര്‍ മേമന്‍. യാക്കൂബിനെ തൂക്കിലേറ്റുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് ടൈഗര്‍ വീട്ടിലെ ലാന്റ് ലൈന്‍ ഫോണിലേക്ക് വിളിച്ചത്. മുംബൈ പൊലീസും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. സംഭാഷണം കേട്ട ഉദ്യോഗസ്ഥര്‍ അത് ടൈഗറിന്റെ ശബ്ദമാണെന്ന് തിരിച്ച് അറിഞ്ഞു.

അതേസമയം 1993-ലെ മുംബൈ സ്‌ഫോടന പരമ്പര കേസ് പ്രതിയായ യാക്കൂബ് മേമന്റെ അവസാനത്തെ ദയാഹര്‍ജി തള്ളിയ സുപ്രീംകോടതി ബഞ്ചിന് അധ്യക്ഷനായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചു. ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജഡ്ജിക്ക്‌ ലഭിച്ച അജ്ഞാത കത്തിനെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജഡ്ജിയെ ഇല്ലായ്മ ചെയ്യുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ജൂലായ്‌ 30-ന് യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനുശേഷം ജസ്റ്റിസ് മിശ്രയുടേയും രണ്ട് സഹപ്രവര്‍ത്തകരുടേയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. മേമന്‍ അവസാന മണിക്കൂറില്‍ വധശിക്ഷ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അസാധാരണമാംവിധം അര്‍ദ്ധരാത്രിയില്‍ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് വാദം കേട്ട് ഹര്‍ജി തള്ളുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍