UPDATES

സയന്‍സ്/ടെക്നോളജി

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ അന്ത്യം കുറിക്കാന്‍ ഐപാഡ് പ്രൊ

Avatar

അഴിമുഖം പ്രതിനിധി

ആപ്പിള്‍ ഐപാഡ് പ്രൊ ഇന്നു മുതല്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാകും. വിഷമിപ്പിക്കുന്ന ഒരു സംഗതിയെന്തെന്നാല്‍ ഇന്ത്യ ഐപാഡ് പ്രൊ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇല്ല എന്നുള്ളതാണ്. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമേ ഐപാഡ് പ്രൊ ഇപ്പോള്‍ ലഭ്യമാവൂ. ഈ മാസം അവസാനത്തോടെ ഇന്ത്യയിലും ഐപാഡിന്റെ കരുത്തനായ പിന്‍ഗാമി ഇന്ത്യയിലും എത്തുമെന്നുള്ള വാര്‍ത്ത പ്രതീക്ഷയ്ക്കുള്ള വക തരുന്നുണ്ട്.

ഹൈഎന്‍ഡ്‌ മൊബൈലുകളേക്കാള്‍ കരുത്തുള്ള ടാബ്ലറ്റുകള്‍ ലഭ്യമാണെങ്കിലും ഡെസ്ക്ടോപ്പ് അല്ലെങ്കില്‍ ലാപ് ടോപ്‌ നല്‍കുന്ന അത്ര പവര്‍പാക്ക്ഡ് റിസള്‍ട്ട് തരുവാന്‍ പറ്റുന്നവ വിരലിലെണ്ണാവുന്നവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിടവു നികത്താന്‍ ആപ്പിള്‍ എത്തിക്കുന്ന ഐപാഡ് പ്രോയുടെ വിശേഷങ്ങളിലേക്ക്.

ഐഒഎസ് 9 ആണ് ഐപാഡ് പ്രൊയ്ക്ക്‌ ജീവന് നല്കുന്നത്. പുതിയഎ9 എക്സ് പ്രോസ്സസ്സര്‍ മുന്‍പുള്ളവയെക്കാള്‍ 1.8 മടങ്ങ് സിപിയു പെര്‍ഫോമന്‍സ്, ഐപാഡ് എയര്‍ രണ്ടിനേക്കാള്‍ ഗ്രാഫിക്സ് മേന്മ ഉറപ്പുനല്കുന്നു എന്നാണ് കമ്പനിയുടെ വാദം. ഒരേ സമയം പല ആപ്ലിക്കേഷനുകള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാനാകും എന്ന് കമ്പനി ഉറപ്പു നല്‍കുന്നു.

5.6 മില്ല്യന്‍ പിക്സലുകളുള്ള 12.9 ഇഞ്ച്‌ കപ്പാസിറ്റിവ് ടച്ച്‌  റെറ്റിന സ്ക്രീന് ഐഒഎസ് ഡിവൈസുകളില്‍ വച്ച് ഏറ്റവും മികച്ചതാണ്. 4കെ വീഡിയോ എഡിറ്റ്‌ ചെയ്യാനും പ്രസന്റേഷനുകള്‍ തയ്യാറാക്കാനും ബോറടിക്കുമ്പോ ഹൈ എന്‍ഡ്‌ ഗ്രാഫിക്സ് ഉള്ള ഗെയിം കളിക്കാനും കൂടുതല്‍ എളുപ്പമുള്ള സ്ക്രീന്‍ നിലവില്‍ ഉള്ള ടാബ്ലറ്റുകളില്‍ വച്ച് ഏറ്റവും വലിപ്പമുള്ളതാണ്. 2048×2732 റെസല്യൂഷനുള്ള സ്ക്രീന്‍  എണ്ണ പിടിക്കാത്ത ഒലിയോഫോബിക് കോട്ടിംഗ്, സ്‌ക്രാച്ച്‌ റെസിസ്റ്റന്‍റ്റ്, മള്‍ട്ടി ടച്ച് എന്നീ പ്രത്യേകതകളോടു കൂടിയതാണ്. കൂടുതല്‍ സുരക്ഷയോടെ ഫിംഗര്‍ പ്രിന്‍റ് റീഡര്‍ ആപ്പിളിന്റെ ഹോം ബട്ടണില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.

8 മെഗാപിക്സല്‍ പ്രൈമറി ക്യാമറയിലും 1.2 മെഗാപിക്സല്‍ സെക്കണ്ടറി ക്യാമറയിലും കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ക്കു പുറമേ 1080,720 പിക്സല്‍ റസൊല്യൂഷനില്‍ സ്ലോ മോഷന്‍ വീഡിയോകളും പകര്‍ത്താന്‍ സാധിക്കും. പക്ഷേ ഫ്ലാഷ് ഇല്ല എന്നുള്ളത് ഒരു പോരായ്മയായി വിദഗ്ധര്‍ കാണുന്നു.

നാല് ജീബി റാമുള്ള ഐപാഡ് പ്രൊ  32,128 ജിബി സ്റ്റോറേജ്‌ കപ്പാസിറ്റിയുമായി വൈഫൈ മാത്രമുള്ള രണ്ടു മോഡലുകളും വൈഫൈയും സെല്ലുലാര്‍ മോഡും ഉള്ളതുമായി ഒരു മോഡലുമാണ്  വിപണിയില്‍ ലഭ്യമാവുക. യഥാക്രമം 949, 800, 1079 ഡോളറാണ് വില നിശ്ചച്ചിരിക്കുന്നത്. ഇന്ത്യയിലെ വില വ്യക്തമാക്കിയിട്ടില്ല. മൈക്രോ സിം ഉപയോഗിക്കാവുന്ന മോഡലില്‍ ഗ്ലോനാസ് സെന്‍സറും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റീരിയോ  സൗണ്ട് ഫീച്ചര്‍ ഉള്ള നാല് സ്പീക്കറുകളാണ് ഐപാഡ് പ്രൊയിലുള്ളത്.

സ്റ്റീവ് ജോബ്‌സിന്റെ ചിന്തകളെ തുടച്ചുമാറ്റി ടിം കുക്ക് കൊണ്ടുവന്ന പെന്‍സില്‍ എന്ന സ്റ്റൈലസും കീ ബോര്‍ഡും ഐപാഡ് പ്രോയോടൊപ്പം വിപണിയിലെത്തും. ഫ്രീയായല്ല. പ്രത്യേകം വാങ്ങണമെന്നു മാത്രം.

പ്രധാനമായും മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രൊ 3,4എന്നിവയാണ് പ്രധാന എതിരാളികള്‍. ഐപാഡ് പ്രൊ ലോഞ്ച് ചെയ്യുമ്പോള്‍ സിഇഒ ടിം കുക്ക് പറഞ്ഞത് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ യുഗം അവസാനിക്കുകയാണ് എന്നാണ്.സാധാരണക്കാരെ സംബന്ധിച്ച് അതിത്തിരി കടന്ന കൈയ്യാണെങ്കിലും ബിസിനസുകാര്‍ക്കും മറ്റും ഐപാഡ് പ്രൊ ഒരു നല്ല സഹചാരിയായിരിക്കും

 അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍