UPDATES

ന്യൂസ് അപ്ഡേറ്റ്സ്

TIME: ചെകുത്താന്‍ കൊമ്പിന്റെ ആദരവ് (അനാദരവ്) പട്ടികയില്‍ നിന്ന് മോദി ഒഴിവാക്കപ്പെടുമ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ടൈം മാഗസിന്റെ മുഖച്ചിത്രം. അദ്ദേഹത്തിന്റെ വിമര്‍ശകരെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട്, കുപ്രസിദ്ധവും ഭീതിജനകവുമായ ‘ചെകുത്താന്റെ കൊമ്പ്’ രൂപത്തില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുന്നു. തലയുടെ മുകളില്‍ രണ്ട് കൊമ്പുകള്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ടൈം എന്ന വാക്കിലെ ‘M’ എന്ന അക്ഷരത്തിന് താഴെയായി മുഖച്ചിത്രത്തിന്റെ തലയോ മുഖമോ വരത്തക്ക രീതിയില്‍ ഒട്ടിക്കുന്ന പരിപാടിയാണ് ടൈം മാഗസിന്റെ കുപ്രസിദ്ധമായ ചെകുത്താന്‍ കൊമ്പ് മുഖച്ചിത്രങ്ങള്‍. ഒബാമ, ബുഷ്, ക്ലീന്റണ്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, വ്‌ളാഡിമിര്‍ പുടിന്‍, മാര്‍ഗരറ്റ് താച്ചര്‍ എന്നിവരുള്‍പ്പെടെ പല പ്രമുഖരും ചെകുത്താന്‍ കൊമ്പിന്റെ ആദര (അല്ലെങ്കില്‍ അനാദരവ്) പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സമീപകാലത്ത് വന്ന ഹിലാരി ക്ലിന്റണിന്റെ നിഴല്‍ച്ചിത്രം ഉള്‍പ്പെടെ 34 ചെകുത്താന്‍ കൊമ്പ് മുഖച്ചിത്രങ്ങള്‍- അതൊരു പരിഹാസം കൂടിയായി മാറുന്നു- തങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ടൈം മാസികയുടെ എക്‌സിക്യൂട്ടീവുകള്‍ തന്നോട് പറഞ്ഞതായി ടൈം ഓഫ് ഇന്ത്യയുടെ വാഷിംഗ്ടണ്‍ പ്രതിനിധി ചിദാനന്ദ് രാജ്ഗാട്ട എഴുതുന്നു.

എന്നാല്‍ എം എന്ന അക്ഷരത്തില്‍ നിന്നും അല്‍പം വലത്തേക്ക് ചരിച്ചാണ് മോദിയുടെ ചിത്രം വെച്ചിരിക്കുന്നത് എന്നതിനാല്‍ അദ്ദേഹം ചെകുത്താന്‍ കൊമ്പ് മുഖച്ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി ഒരു ഉദാര വിശദീകരണവും ഉണ്ട്. എന്നാല്‍ കൊമ്പിന്റെ ചെകുത്താന്‍ ചിഹ്നഭാഷയ്ക്ക് അര്‍ഹനല്ല മോദിയെന്ന് ടൈം മാസികയുടെ എഡിറ്റര്‍മാരും ലേ ഔട്ട് കലാകാരന്മാരും തീരുമാനിച്ചു എന്നതാണ് കൂടുതല്‍ യുക്തിസഹമായ വിശദീകരണം.

ഏതായാലും മോദിയെ കുറിച്ച് നാലു സ്തുതി വാചകം പറയാന്‍ പ്രസിഡന്റ് ഒബാമയെ ടൈം മാസികയ്ക്ക് ലഭിച്ചത് അടുത്തകാലത്ത് മാത്രമാണ്. പക്ഷെ അതിന്റെ ഫലമായി മോദി ടൈം മാസികയുടെ എഡിറ്റര്‍മാര്‍ക്ക് രണ്ട് മണിക്കൂര്‍ നേരമാണ് അഭിമുഖത്തിനായി അനുവദിച്ചത്. ഇന്നത്തെ കാലത്ത് വളരെ കുറച്ച് ലോകനേതാക്കള്‍ക്കെ ഇത്രയും സമയം ഒരു അഭിമുഖത്തിനായി ചിലവഴിക്കാന്‍ സാധിക്കു എങ്കിലും മാസികയിലൂടെ സന്ദേശങ്ങളുടെ ഒരു കൂട് തന്നെ മോദി തുറന്ന് വിട്ടിട്ടുണ്ട്. മോദിയുടെ ചിത്രങ്ങളെടുക്കാന്‍ തനിക്ക് ഒരു മുഴുവന്‍ മണിക്കൂറും ലഭിച്ചതായി മുഖച്ചിത്രം ക്യാമറയില്‍ പകര്‍ത്തിയ പോട്രേറ്റ് ഫോട്ടോഗ്രാഫറായ പീറ്റര്‍ ഹാപെക് വീമ്പടിക്കുന്നുണ്ട്.

‘ഇത് വളരെ അസാധാരണമായിരുന്നു കാരണം, സാധാരണ ഗതിയില്‍ എനിക്ക് വ്യക്തിഗത ചിത്രങ്ങളെടുക്കാന്‍ പത്ത് മിനിട്ടില്‍ കൂടുതല്‍ ലഭിക്കാറില്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പൊങ്ങച്ചം, ആത്മാനുരാഗം തുടങ്ങിയ ഗുണഗണങ്ങള്‍ ഉള്ള വ്യക്തിയാണ് മോദിയെന്ന് കരുതുന്ന അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്ക് സമൃദ്ധമായ ഭക്ഷണമാണ് വിളമ്പിയിരിക്കുന്നതെന്ന് സാരം.

“ഏതായാലും, ടൈം ഏഷ്യയുടെ മുഖച്ചിത്രത്തില്‍ മോദി രണ്ട് തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ടൈമിന്റെ ആഭ്യന്തര (യുഎസ്) അന്താരാഷ്ട്ര പതിപ്പില്‍ രണ്ടിലും ആദ്യമായാണ് മോദി മുഖച്ചിത്രമായി പ്രത്യക്ഷപ്പെടുന്നതെന്ന് ടൈം വൃത്തങ്ങള്‍ എന്നോട് പറയുകയുണ്ടായി. എന്റെ ഓര്‍മ ശരിയാണെങ്കില്‍ മാസികകളുടെ മുഖച്ചിത്രത്തിനെ കുറിച്ച് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഒരു കുറിപ്പില്‍ ജവഹര്‍ലാല്‍ നെഹ്രുവാണ് ടൈമിന്റെ മുഖച്ചിത്രത്തില്‍ ഏറ്റവും കൂടുതല്‍, അതായത് ആറ് തവണ, സ്ഥാനം പിടിച്ച പ്രശസ്തന്‍/നേതാവ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. മഹാത്മ ഗാന്ധി മൂന്ന് തവണ ടൈം മാസിക മുഖച്ചിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട് (ആ മുന്ന് ലക്കങ്ങളും, ഗാന്ധിയന്‍ ശേഖരത്തിന്റെ ഭാഗമായി ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്). സ്വാഭാവികമായും അമേരിക്കന്‍ നേതാക്കന്മാര്‍ക്കാണ് ടൈം മുഖച്ചിത്രങ്ങളില്‍ മേധാവിത്വം. ടൈമില്‍ ബുഷിന്റെ മുഖം പ്രത്യക്ഷപ്പെടുന്ന 51 ലക്കങ്ങളും ക്ലിന്റണിന്റെ മുഖം പ്രത്യക്ഷപ്പെടുന്ന 54 ലക്കങ്ങളും ഉണ്ടെന്ന് ടൈം വൃത്തങ്ങള്‍ പറയുന്നു.” ചിദാനന്ദ് രാജ്ഗാട്ട പറയുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍