UPDATES

ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍: ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍

അഴിമുഖം പ്രതിനിധി

ടൈം മാഗസീനിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനെ തെരഞ്ഞെടുത്തു. യൂറോപ്പിന്റെ കടം, അഭയാര്‍ത്ഥി, കുടിയേറ്റ പ്രതിസന്ധികളിലും ഉക്രെയ്‌നില്‍ റഷ്യ ഇടപെട്ട സമയത്തും മെര്‍ക്കല്‍ പ്രകടിപ്പിച്ച നേതൃപാടവത്തെ ടൈം പ്രകീര്‍ത്തിച്ചു.

ഈ വര്‍ഷം യൂറോപ്പില്‍ ഗുരുതരമായ പ്രതിസന്ധി ഉടലെടുക്കുമ്പോഴെല്ലാം ജര്‍മ്മന്‍ ചാന്‍സലര്‍ ഇടപെട്ടുവെന്ന് മാസിക ചൂണ്ടിക്കാണിക്കുന്നു. ഗ്രീസിന്റെ കടബാധ്യത യൂറോ മേഖലയുടെ നിലപ്പിനെ തന്നെ ബാധിച്ചതായിരുന്നു. തുറന്ന അതിര്‍ത്തിയെന്ന തത്വത്തെ വെല്ലുവിളിച്ചതായിരുന്നു അഭയാര്‍ത്ഥി, കുടിയേറ്റ പ്രശ്‌നങ്ങള്‍. ഒടുവില്‍ പാരീസിലെ കൂട്ടക്കുരുതി വാതില്‍ കൊട്ടിയടക്കുന്നതിനും മതിലുകള്‍ പണിയുന്നതിനും ആരേയും വിശ്വസിക്കാത്തതുമായ അവസ്ഥയും പുനരുജ്ജീവിപ്പിച്ചുവെന്ന് മാസികായുടെ എഡിറ്റര്‍ നാന്‍സി ഗിബ്ബ്‌സ് എഴുതി. ഓരോ സമയത്തും മെര്‍ക്കല്‍ ഇടപെട്ടു. അവരുടെ കടുത്ത നിബന്ധനകളില്‍ ജര്‍മ്മനി ഗ്രീസിന് ധനസഹായം നല്‍കി. ഇസ്ലാമിക ഭീകരയുടെ ഇരകളായി അവര്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തു. ഐസിസിന് എതിരായ പോരാട്ടത്തില്‍ ജര്‍മ്മനി വിദേശത്ത് സൈന്യത്തെ വിന്യസിച്ചു. നിങ്ങള്‍ക്ക് അവരുമായി യോജിക്കാം. യോജിക്കാതിരിക്കാം. പക്ഷേ, അവര്‍ എളുപ്പ വഴിയല്ല തെരഞ്ഞെടുത്തത്. ജനങ്ങള്‍ പിന്തുടരാനില്ലാത്തപ്പോഴാണ് നേതാക്കള്‍ പരീക്ഷിക്കപ്പെടുന്നത്, ടൈം എഴുതി.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ നേതാവായ അബു ബക്കര്‍ അല്‍ ബാഗ്ദാദി, അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, ആഫ്രിക്കന്‍ അമേരിക്കക്കാര്‍ നേരിടുന്ന അസമത്വത്തിന് എതിരായി പോരാടുന്ന സംഘടന, ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി എന്നിവരായിരുന്നു മെര്‍ക്കലിനെ കൂടാതെ ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍