UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനന്തമായ അതിരുകൾ; ഒരു സ്ട്രീറ്റ് ഫോട്ടോഗ്രഫി പ്രൊജക്റ്റ്

Avatar

ആസ്ട്രിഡ് റീക്കെന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

“അനന്തമായ അതിരുകൾ” ഒരു സ്ട്രീറ്റ് ഫോട്ടോഗ്രഫി പ്രൊജക്റ്റാണ്. അനന്തമായ സൗന്ദര്യത്തെ ആവാഹിച്ചെടുക്കുന്ന കാൻഡിഡ് ഷോട്ടുകളുടെ ഒരു പ്രൊജക്റ്റ്.

വെളിച്ചവും നിഴലുകളും എന്നെ എന്നും ആകർഷിച്ചിരുന്നു. അവ നിർമിക്കുന്ന ഛായാരൂപങ്ങൾ ഡിസൈൻ രൂപകങ്ങളാകുന്നു. ഇരുളും വെളിച്ചവും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും ഇരുട്ടിലെ രൂപകങ്ങൾ ഫോട്ടോഗ്രാഫിൽ കൂടുതൽ വ്യക്തമാകുന്നു. ഞാനൊരു മിനിമലിസ്റ്റ് ആയതിനാൽ തന്നെ ഇത് എന്റെ ഫോട്ടോഗ്രാഫിക് ലക്ഷ്യങ്ങളിലെത്തിച്ചേരുന്നതിന് സഹായകമാണ്.

ഞാൻ വളർന്നത് ഹാംബർഗിലാണ്. അവിടുത്തെ ഹാർബറിൽ, അത് യൂറോപ്പിലെ തന്നെ ഏറ്റവും വലുതാണ്, ഒരു പാട് സമയം ചിലവിട്ടിരുന്നു. ചെറുപ്പം തൊട്ടേ വെള്ളത്തിന്മേൽ വീഴുന്ന പ്രകാശത്തിന്റെ പ്രതിഫലനം എന്നെ ആകർഷിച്ചിരുന്നു. ഞാൻ കാണുന്നതൊക്കെയും ഛായാരൂപങ്ങളായി മാറി. അത് മനോഹരമായ അനുഭവമായിരുന്നു.

ഞാൻ ഫോട്ടോ എടുക്കുന്നതിനു മുൻപ് ഹാംബർഗിൽ കാണുന്നതൊക്കെയും ഞാൻ വരച്ചിരുന്നു, ഇരുളും വെളിച്ചവും തമ്മിലുള്ള വ്യത്യാസത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് കൊണ്ട്. എന്റെ ആദ്യത്തെ കാമറ കിട്ടിയത് മുതൽ എന്റെ ഡ്രോയിംഗ്സിലെ സ്ഥലങ്ങളെയൊക്കെ ഞാൻ ഫോട്ടോയെടുക്കാൻ തുടങ്ങി. ഇപ്പോൾ ഞാൻ ഒരു വിധം എല്ലാ ദിവസവും പുറത്ത് പോയി ദീർഘ കാല പ്രൊജക്റ്റുകൾക്കോ സ്ട്രീറ്റ് ഫോട്ടോഗ്രഫിക്കു വേണ്ടിയോ ചിത്രങ്ങളെടുക്കുന്നു. 

(വാഷിംഗ്ടണില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആണ് റീക്കെന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍