UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളം ഇടിമുഴങ്ങുന്ന പാകിസ്ഥാന്‍; മാപ്പ് പറഞ്ഞ് ടൈംസ് നൗ

പ്രതിഷേധം ഇടിമുഴങ്ങിയപ്പോള്‍ ചാനല്‍ മാപ്പ് പറഞ്ഞ് തലയൂരി

കേരളത്തെ ഇടിമുഴങ്ങുന്ന പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ചാനലിനെക്കൊണ്ട് മാപ്പ് പറയിച്ച് മലയാളികള്‍. ഇന്ന് രാവിലെയാണ് ചാനലില്‍ മാപ്പപേക്ഷ സംപ്രേഷണം ചെയ്തത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചാനല്‍ കേരളത്തെ പാകിസ്ഥാനോട് ഉപമിച്ചത്.

ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചാനലിനെതിരെ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും ജനങ്ങളുടെ വികാരം വൃണപ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നുമാണ് ചാനലിന്റെ സന്ദേശം. റിപ്പോര്‍ട്ടിനിടെ ചാനല്‍ കേരളത്തെ തുടര്‍ച്ചയായി ഇടിമുഴങ്ങുന്ന പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ടൈംസ് കൗ എന്ന ഹാഷ്ടാഗില്‍ ചാനലിനെതിരെ വന്‍ തോതിലാണ് പ്രതിഷേധമുയര്‍ന്നത്. ഇതോടെയാണ് ചാനല്‍ മാപ്പ് പറയേണ്ട സാഹചര്യമുണ്ടായത്.

ഇടിമുഴങ്ങുന്ന പാകിസ്ഥാന് സമാനമായ സംസ്ഥാനത്ത് ബീഫ് നിരോധനത്തിനെതിരായ സമരം നടക്കുമ്പോള്‍ അമിത് ഷാ എത്തി എന്നായിരുന്നു ചാനലിന്റെ പരാമര്‍ശം. അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച അമിട്ട്ഷാജി, അലവലാതിഷാജി എന്നീ ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഇത് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍