UPDATES

എഡിറ്റര്‍

പ്രതിഷേധം; ടൈംസ് തേജ്പാലിനെ ഒഴിവാക്കി

ഡിസംബര്‍ ആദ്യവാരം മുംബൈയില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായുള്ള ‘ടൈറനി ഓഫ് പവര്‍’ എന്ന ചര്‍ച്ചയില്‍ തെഹല്‍ക മുന്‍ എഡിറ്ററും ലൈംഗികാരോപണവിധേയനുമായ തരുണ്‍ തേജ്പലിനെ ഉള്‍പ്പെടുത്തിയ തീരുമാനം ടൈംസ് ഓഫ് ഇന്ത്യ പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. തിരക്കഥാകൃത്ത് ബഷ്‌റാത് പീര്‍, കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍, മാധ്യമപ്രവര്‍ത്തകന്‍ മനു ജോസഫ് എന്നിവരടങ്ങിയ പാനലില്‍ ആയിരുന്നു തേജ്പാലിനെയും ഉള്‍പ്പെടുത്തിയിരുന്നത്. ഈ ചടങ്ങില്‍ തേജ്പാല്‍ എഴുതിയ ‘മാസ്‌ക്‌സ് എന്ന പുസ്തകത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. വിശദമായി വായിക്കുക’

 http://www.scroll.in/article/691325/Times-of-India-asks-rape-accused-Tarun-Tejpal-to-drop-out-of-its-literary-festival

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍