UPDATES

ടിന്റു ലൂക്കയും പുറത്ത്

Avatar

അഴിമുഖം പ്രതിനിധി

ഒളിമ്പിക്‌സ് വനിതകളുടെ 800 മീറ്ററില്‍ നിന്നും ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ടിന്റു ലൂക്ക പുറത്ത്. ആദ്യ റൗണ്ടില്‍ മൂന്നാം ഹീറ്റ്‌സില്‍ ആറാം സ്ഥാനത്തായാണ് ടിന്റു ഫിനിഷ് ചെയ്തത്. 2 മിനിട്ട് 00.58 സെക്കന്‍ഡിലാണ്  ടിന്റു ഓടിയെത്തിയത്. സീസണിലെ ടിന്റുവിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ടിന്റു റിയോയിലെ ട്രാക്കില്‍ ഇന്നു കാഴ്ചവച്ചത്.

ടിന്റുവിന്റെ രണ്ടാം ഒളിമ്പിക്‌സ് ആയിരുന്നു ഇത്. 2012 ലണ്ടനില്‍ സെമിഫൈനലില്‍ 1 മിനിറ്റ് 59: 69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തെങ്കിലും ഫൈനലിലെത്താനായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍