UPDATES

വായിച്ചോ‌

‘ടൈറ്റാനിക്’ കപ്പലില്‍ കയറാന്‍ അവസരം!

2018 മെയ് മാസത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്

1912 ഏപ്രില്‍ 15-ന് മുങ്ങിയ പോയ ടൈറ്റാനിക് (ആര്‍എംഎസ് ടൈറ്റാനിക്) എന്ന ആഡംബര കപ്പലില്‍ യാത്ര ചെയ്യുക ഏതോരു കടല്‍ പ്രേമിയുടെയും സ്വപ്‌നമായിരുന്നു ആ കാലഘട്ടത്തിലും ഇപ്പോഴും. നശിച്ചു പോയ ഒരു കപ്പലില്‍ എങ്ങനെ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് സമാധാനപ്പെട്ട ആഗ്രഹങ്ങള്‍ അടക്കിവച്ചവര്‍ക്ക് സന്തോഷിക്കാം. കാരണം ടൈറ്റാനിക് കപ്പല്‍ കാണാനും അതില്‍ കയറാനുമുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ബ്ലൂ മാര്‍ബിള്‍ പ്രൈവറ്റ് എന്ന ലണ്ടന്‍ ആസ്ഥാനമായ ട്രാവല്‍ കമ്പനിയാണ് ഇതിനുള്ള അവസരമുണ്ടാക്കിയിരിക്കുന്നത്.

നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ ഏകദേശം 12,415 അടി ആഴത്തില്‍ വിശ്രമിക്കുന്ന ടൈറ്റാനിക് കപ്പലിന്റെ മേല്‍ത്തട്ടിലൂടെ സഞ്ചരിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് ഈ ട്രാവല്‍ കമ്പിനി. 1912-ല്‍ ടെറ്റാനിക് കപ്പല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണില്‍നിന്നും ന്യൂയോര്‍ക്കിലേക്ക് നടത്തിയ ആദ്യ യാത്രയില്‍ ഒരാള്‍ക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് ഈടാക്കിയ തുക 4,350 ഡോളറായിരുന്നു. ഈ തുകയ്ക്ക് തുല്യമായ തുകയാണ് ബ്ലൂ മാര്‍ബിള്‍ തങ്ങള്‍ നടത്താന്‍ പോകുന്ന യാത്രക്കുള്ള നിരക്കും.1,05,129 (ഏകദേശം 68,85,949 രൂപ) ഡോളറാണ് ടിക്കറ്റ് നിരക്ക്.

കാനഡയിലെ ന്യുഫൗണ്ട്ലാന്‍ഡില്‍ നിന്നുമായിരിക്കും എട്ട് ദിവസത്തെ യാത്ര ആരംഭിക്കുക. വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാന്‍ സജ്ജമാക്കിയെടുത്ത പ്രത്യേക അന്തര്‍വാഹിനിയിലായിരിക്കും യാത്രക്കാരെ സമുദ്രത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക് കപ്പലിലേക്ക് കൊണ്ടുപോകുന്നത്. കപ്പലില്‍ മൂന്ന് മണിക്കൂറിലേറെ സമയം ചെലവഴിക്കാനും ഈ യാത്രയില്‍ സൗകര്യമൊരുക്കുന്നുണ്ട്. കൂടാതെ 269 മീറ്റര്‍ നീളമുള്ള ടൈറ്റാനിക്കിന്റെ പ്രവേശന കവാടത്തിലും, കപ്പലിനുള്ളിലെ നിലവറയിലും, മേല്‍ത്തട്ടിലുമൊക്കെ യാത്രക്കാരെ പ്രവേശിപ്പിക്കും. 2018 മെയ് മാസത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/FH9FDS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍