UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിമി ടോമി ഉള്‍പ്പെട്ട കള്ളപ്പണ കേസില്‍ ടി കെ എ നായരുടെ മകള്‍ക്കും മരുമകനും പങ്ക്? റിമി ടോമി ഉള്‍പ്പെട്ട കള്ളപ്പണ കേസില്‍ ടി കെ എ നായരുടെ മകള്‍ക്കും മരുമകനും പങ്ക്?

Avatar

അഴിമുഖം പ്രതിനിധി

നാളുകള്‍ക്ക് മുന്‍പാണ് ഗായിക റിമി ടോമിയുടെയും വ്യവസായിയായ മഠത്തില്‍ രഘുവിന്‍റെയും ദല്‍ഹിയില്‍ അഭിഭാഷകനായ വിനോദ് കുമാര്‍ കുട്ടപ്പന്‍റെയും വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. വിനോദ് കുമാര്‍ കുട്ടപ്പറെ സഹായിയായ ജോണ്‍ കുരുവിളയുടെ വീട്ടിലും പരിശോധനയുണ്ടായി. വ്യക്തമായ രേഖകള്‍ ഇല്ലാതെ 50 കോടിയോളം രൂപയാണ് അന്ന് അന്വേഷണസംഘം പിടിച്ചെടുത്തത്. വിനോദ് കുമാര്‍ കുട്ടപ്പന്‍ ആരംഭിച്ച അഗ്രിതോ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ് കണക്കില്‍പ്പെടാത്ത തുക വിദേശത്തു നിന്നുമെത്തിയത് എന്നും വ്യക്തമായിരുന്നു. വലിയൊരു കള്ളപ്പണ ശൃംഖലയുടെ ഒരു തുമ്പു മാത്രമാണ് അന്ന് പുറത്തെത്തിയത്.

ഈ കേസിനെ സംബന്ധിച്ചുള്ള സുപ്രധാനമായ ഒരു വിവരമാണ് ആദായ നികുതി വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവും ആയ ടികെഎ നായരുടെ മകള്‍ക്കും മരുമകനും ഈ കമ്പനിയില്‍ പങ്കാളിത്തമുണ്ട് എന്നതായിരുന്നു അത്.  രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ പ്രകാരം ടിഎകെ നായരുടെ മകള്‍ മിനി നായര്‍ മരുമകന്‍ ജയകൃഷ്ണന്‍ കുന്നങ്കത്ത് എന്നിവര്‍ ഈ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം വഹിക്കുന്നു  എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിനോട് ആദായ നികുതി വകുപ്പ് വക്താക്കള്‍ അറിയിച്ചത്. അഡ്വ വിനോദ് കുമാര്‍ കുട്ടപ്പന്റെ ഭാര്യ ശ്രീകുമാരിയമ്മയും കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനത്തുണ്ട്. ഇതോടെയാണ് ആദായനികുതി വകുപ്പിന്റെ അന്വേഷണം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിലേക്കും കുടുംബത്തിലേക്കും നീണ്ടത്. പ്രവാസി വ്യവസായിയായ ജോണ്‍ കുരുവിളയില്‍ നിന്നും ഇവര്‍ പങ്കാളികളായ കമ്പനിയിലേക്ക് 45 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

2014 മേയ് 23നാണ് അഗ്രിതോ ഇന്റര്‍നാഷണല്‍ രൂപീകരിക്കപ്പെടുന്നത്. കൃഷി, മാര്‍ക്കറ്റ് ഗാര്‍ഡനിംഗ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ മേഖലകളില്‍ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതിന്റെ ഡയറക്ടര്‍ സ്ഥാനത്തുണ്ടായിരുന്ന ഇരുവരുടെയും റെസിഡന്‍ഷ്യല്‍ അഡ്രസ്സ് ആയി നല്‍കിയിരിക്കുന്നത് ഓസ്ട്രേലിയയിലേത് ആണ്. 8 കാസ്സിന ക്ലോസ്, നോക്സ്ഫീല്‍ഡ്, വിക്ടോറിയ എന്നാണ് അത്.

അടുത്തിടെയാണ് താന്‍ ഇതേക്കുറിച്ച് അറിഞ്ഞതെന്നും മകളോട് ഇതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട് എന്നുമാണ് ടിഎകെ നായര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മകളും മരുമകനും ചേര്‍ന്ന് കമ്പനി തുടങ്ങി എന്നാല്‍ എന്താണ് കമ്പനിയുടെ ഉദ്ദേശ്യം എന്നറിയില്ല. ഒരു ബാങ്ക് അക്കൌണ്ട് പോലും ഇല്ലാത്ത കമ്പനി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

റിമിടോമിയുടെ പങ്കിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായിട്ടില്ല എങ്കിലും കേരളം ഈ കേസിനെക്കുറിച്ചു ശ്രദ്ധിച്ചു തുടങ്ങിയത് അവരുടെ വീട്ടില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ്.

വിദേശ സ്റ്റേജ് ഷോകൾക്ക് ലഭിച്ച പണം മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നാണ് റിമിയ്ക്ക് നേരെയുള്ള ആരോപണം. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇത്തരത്തിൽ കൊണ്ടുവന്ന പണം ചില സ്ഥാനാർഥികൾക്ക് കൈമാറിയെന്നും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് അഞ്ചിന് നടന്ന റെയ്ഡ് ആയിരുന്നു കള്ളപ്പണനിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ ആദ്യമായി പുറത്തെത്തിക്കുന്നത്. അന്ന് വ്യക്തമായ രേഖകള്‍ ഇല്ലാത്ത 50 കോടിയോളം രൂപയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

അഡ്വ വിനോദ് കുട്ടപ്പന്‍, മഠത്തില്‍ രഘു,  ജോണ്‍ കുരുവിള എന്നിവര്‍ വഴി വിദേശത്ത് നിന്നും കേരളത്തിലേക്ക് കോടികളുടെ കള്ളപ്പണം എത്തിയതായി കണ്ടെത്തി. റിമി ടോമി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നുമുള്ള സൂചനകള്‍ ലഭിച്ചിരുന്നു. ഇവരുടെ വീട്ടില്‍ പണം ഇടപാട് രേഖകള്‍ സൂക്ഷിച്ചിരുന്ന മുറി അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്.

അതിനു ശേഷമാണ് കള്ളപ്പണ നിക്ഷേപത്തിനായി വിനോദ് കുമാര്‍ കുട്ടപ്പന്‍ അടക്കമുള്ളവര്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ മറയാക്കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഇയാള്‍  15 കോടിയുടെ സ്ഥിരനിക്ഷേപം നടത്തിയത് സംസ്ഥാനമെമ്പാടുമുള്ള 10 സഹകരണ ബാങ്കുകളിലാണെന്നതിനുള്ള തെളിവുകള്‍ വകുപ്പിന് ലഭിച്ചിരുന്നു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ബാങ്കുകളില്‍ ഇയാള്‍ക്ക് നിക്ഷേപമുണ്ടെന്നും വിവരങ്ങളുണ്ട്. അഡ്വ. വിനോദ് കുമാറിന്റെ യോഗ്യതയിലും സംശയമുള്ളതായി കണ്ടെത്തി. യോഗ്യതയില്ലാത്ത വിനോദിനെ സുപ്രീംകോടതി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ പദവിയില്‍ നിയമിച്ചതിലും ഉന്നത ഇടപെടലെന്നും സൂചനയുണ്ടായിരുന്നു. വിദേശത്തു നിന്നുള്ള പണം ഉപയോഗിച്ച് ഇയാള്‍ ഡല്‍ഹിയില്‍ കോടികള്‍ മുടക്കി വീടു വാങ്ങിയതായും കണ്ടെത്തി. കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മഠത്തില്‍ രഘുവിന്റെ ബന്ധുകൂടിയായ വിനോദ് കുട്ടപ്പന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കള്‍ ഉണ്ടെന്നും വ്യക്തമായിരുന്നു. ഈ ഇടപാടുകളുടെ പേരില്‍ മഠത്തില്‍ രഘുവിനോട് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് നോട്ടീസും നല്‍കിയിരുന്നു.

വിനോദ് കുട്ടപ്പന്‍റെയും ഭാര്യയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങള്‍ ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്ന് വകുപ്പ് സൂചിപ്പിച്ചുവെങ്കിലും കേസില്‍ ടികെഎ നായരുടെ കുടുംബത്തിനുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഗ്രിതോയുടെ ഡയറക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചില്ല എന്നാണ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്സ്പ്രസിനോടു വ്യക്തമാക്കിയത്. വിദേശരാജ്യങ്ങളില്‍ നിന്നും കണക്കില്ലാത്ത നിക്ഷേപം ഉണ്ടായതിനാല്‍ ഈ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു റഫര്‍ ചെയ്തിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍