UPDATES

വായിച്ചോ‌

ചെന്നൈയിലെ പുറമ്പോക്കില്‍ കച്ചേരിയുമായി ടിഎം കൃഷ്ണയുടെ വീഡിയോ

‘പുറമ്പോക്ക് നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി, സമൂഹത്തിന് വേണ്ടി, ഈ സിറ്റിക്ക് വേണ്ടി, ഈ ഭൂമിക്ക് വേണ്ടി’-ടിഎം കൃഷ്ണ

ചെന്നൈയിലെ പാരിസ്ഥിക പ്രശ്‌നങ്ങളെ പ്രതിരോധിക്കാനായി പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയുടെ ‘പുറമ്പോക്ക്’ കച്ചേരി. മലിനിമായ ചെന്നെ നഗരത്തിലെ പരിസ്ഥിയെ സംരക്ഷിക്കാനായി ‘ചെന്നൈ പുറമ്പോക്ക് പാടല്‍’ എന്ന പേരില്‍ ടിഎം കൃഷ്ണയുടെ കച്ചേരി വീഡിയോ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ജനുവരി 14-ന് യുട്യൂവില്‍ എത്തിയ വീഡിയോ ഇതിനോടകം തന്നെ 75,000-ഓളം ആളുകള്‍ കണ്ടു കഴിഞ്ഞു.

പുറമ്പോക്ക് എന്ന തമിഴ് വാക്ക് മുമ്പ് തമിഴില്‍ ഉപയോഗിച്ചിരുന്നത് വെള്ളക്കെട്ട് സ്ഥലങ്ങളെയോ, കടല്‍ഓര പ്രദേശങ്ങളെയോ, പുല്‍മേടുകളെയോ ഒക്കെ കുറിക്കുവനാണ്. പക്ഷെ ഇപ്പോള്‍ പുറമ്പോക്ക് എന്നു പറയുന്നത് വൃത്തിയും വെടിപ്പുമില്ലാത്ത പ്രദേശങ്ങളെയോ ആളുകളെയോ ആണ്.

‘പുറമ്പോക്ക് നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി, സമൂഹത്തിന് വേണ്ടി, ഈ സിറ്റിക്ക് വേണ്ടി, ഈ ഭൂമിക്ക് വേണ്ടി’ എന്നാണ് ടിഎം കൃഷ്ണ തന്റെ വീഡിയോയെക്കുറിച്ച് പറയുന്നത്.

കൂടൂതല്‍ വായനയ്ക്ക്-  https://goo.gl/caQvhD

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍