UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനധികൃത സ്വത്ത്: തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ പുറത്താക്കി

ഇന്നലെ ചീഫ് സെക്രട്ടറിയുടെ വീട്ടിലും ഓഫീസിലും റെയ്ഡില്‍ 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ച് കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

Avatar

അഴിമുഖം

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി പി രാമമോഹന റാവുവിനെ പുറത്താക്കി. പകരം ഗിരിജ വൈദ്യനാഥനെ ചീഫ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചു. ഇന്നലെ ചീഫ് സെക്രട്ടറിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ച് കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

രാമമോഹനറാവുവിന്റെ വസതിയും സെക്രട്ടേറിയറ്റിലെ ഓഫിസും ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ മകന്റെയും ബന്ധുക്കളുടെയും വീടുകളില്‍ സിആര്‍പിഎഫ് അകമ്പടിയോടെയായിരുന്നു റെയ്ഡ്. അനധികൃത പണമിടപാടുകളുടെ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

ചെന്നൈ അണ്ണാനഗര്‍ വെസ്റ്റിലുള്ള രാമമോഹന റാവുവിന്റെ വീട്, തിരുവാണ്‍മിയൂരിലെ മകന്‍ വിവേകിന്റെ വീട്, മിന്റ്, ആല്‍വാര്‍പേട്ട്, മണപ്പാക്കം, പൊന്നേരി എന്നിവിടങ്ങളിലെ ബന്ധുവീടുകള്‍, ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ വിവേകിന്റെ ഭാര്യാപിതാവിന്റെ വീട്, ബംഗളൂരുവിലെ സ്ഥാപനം തുടങ്ങി 13 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. വിവേകിന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും ബന്ധുവീടുകളില്‍ നിന്ന്‍ 12 ലക്ഷം രൂപയുമാണ് പിടിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍