UPDATES

ട്രെന്‍ഡിങ്ങ്

എവിടെയാണ് നിലകൊള്ളുന്നതെന്ന് മാധ്യമങ്ങളോട് ചോദിക്കാന്‍ സമയമായിരിക്കുന്നു: സക്കറിയ

വിദ്വേഷവും മതവിഷവും തുപ്പിക്കൊണ്ട് വായില്‍ നുരപതപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനമായിരുന്നില്ല ടി എന്‍ ഗോപകുമാറിന്‍റേത്; സക്കറിയയുടെ ടി എന്‍ ജി അനുസ്മരണ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാറിന്റെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് 2017 ജനുവരി മുപ്പതിന് പ്രമുഖ സാഹിത്യകാരന്‍ സക്കറിയ നടത്തിയ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം. 

‘ബഹുമാനപ്പെട്ട ജഡ്ജി മാര്‍ക്കണ്ഡേയ ഖട്ജു, ഡോ. എം വി പിള്ള, ഡോ. എം ആര്‍ രാജഗോപാല്‍, മി. വിജയാനന്ദ്, പ്രിയപ്പെട്ട ഹെതര്‍, പ്രിയപ്പെട്ട മാധവന്‍, പ്രിയ ഫ്രാങ്ക്, പ്രിയ രാധാകൃഷ്ണന്‍, സുഹൃത്തുക്കളെ, എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകനും സഖാവുമായിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാറിന്റെ ഓര്‍മ്മയ്ക്കായി ഇങ്ങനെ പ്രഗത്ഭമായ ഒരു ഒത്തുകൂടലിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു. ഗോപകുമാറിനെ കുറിച്ചുള്ള ഓര്‍മ്മ പുസ്തകം പ്രകാശനം ചെയ്യാന്‍ സാധിച്ചതും വലിയ അംഗീകാരമായി ഞാന്‍ കരുതുന്നു.

ഗോപന്റെ ഭാര്യ ഹെതറും മക്കളായ ഗായത്രിയും കവേരിയും ഇവിടെയുണ്ട്. അവര്‍ എത്രത്തോളം അദ്ദേഹത്തെ നഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഒരു അച്ഛനും ഭര്‍ത്താവിനും പകരം വെക്കാന്‍ പുസ്തകങ്ങള്‍ക്ക് സാധിക്കില്ല.

പക്ഷെ സ്‌നേഹത്തിന്റെയും കൃതജ്ഞതയുടെയും ഒരു പ്രകാശനമായി ഈ ഓര്‍മ്മ പുസ്തകത്തെ ഞാന്‍ കാണുന്നു.

തങ്ങളുടെ പ്രധാന അവതാരകനും ആഗോളതലത്തിലുള്ള നൂറായിരക്കണക്കിന് മലയാളികളുടെ പ്രിയപ്പെട്ട മുഖവുമായിരുന്ന ഒരു മനുഷ്യനെ ഓര്‍മ്മിക്കുന്നതിനായി ഇത്ര സമഗ്രമായ ഈ ഓര്‍മ്മ പുസ്തകം പുറത്തിറക്കിയതിന് ഏഷ്യാനെറ്റിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഭൂമിയിലുള്ള അവരുടെ കാലം കഴിഞ്ഞുപോകുന്ന പല മാധ്യമ പ്രവര്‍ത്തകരും ഈ രീതിയില്‍ അനുസ്മരിക്കപ്പെടാറില്ലെന്ന് പറയേണ്ടിയിരിക്കുന്നു. പലപ്പോഴും ആരും അവരെ ഓര്‍ക്കാറുപോലുമില്ല.അല്ലെങ്കില്‍ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ മോശം കാര്യങ്ങളുടെ പേരിലായിരിക്കും അവര്‍ ഓര്‍ക്കപ്പെടുക. ഉദാഹരണത്തിന്, അര്‍ണാബ് ഗോസ്വാമിയെ പോലെ. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്ത മുല്യസംവിധാനത്തിനുള്ള ഒരു വൈരുദ്ധ്യം എന്ന നിലയിലാണ് ഞാന്‍ ഗോസ്വാമിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. നമ്മളെയെല്ലാവരെയും പോലെ, ഒരു അഭിമാനിയായ ഇന്ത്യക്കാരനായിരുന്നു ഗോപകുമാറും.

പക്ഷെ തന്റെ ഇന്ത്യത്വം തെളിയിക്കുന്നതിനായി സ്വാതന്ത്ര്യത്തെയോ ജനാധിപത്യത്തെയോ മതേതര, പുരോഗമന ആശയങ്ങളെയോ അവഹേളിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്റെ ഇന്ത്യത്വം തെളിയിക്കുന്നതിനായി വിദ്വേഷവും മതവിഷവും തുപ്പിക്കൊണ്ട് തന്റെ വായില്‍ നുരപതപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.
ഗോസ്വാമിയുടെ രീതിയിലുള്ള വാര്‍ത്ത നിര്‍മ്മാണമാണ് നിയമവിധേയമായ മാധ്യമപ്രവര്‍ത്തനം എന്ന് ഇന്ന് അംഗീകരിക്കപ്പെടുന്നു.

എന്നാല്‍ ഗോപകുമാറിനെ സംബന്ധിച്ചടത്തോളം ഈ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയുന്ന രീതിയില്‍ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കുകയും ജനാധിപത്യത്തെ പ്രതിരോധിക്കുകയും മതേതര, പുരോഗമന മൂല്യങ്ങള്‍ക്കായി നിലനില്‍ക്കുന്ന എന്നതായിരുന്നു മാധ്യമ പ്രവര്‍ത്തനം.

അദ്ദേഹം ഹൃദയം ഉചിതമായ സ്ഥാനത്തായിരുന്നതിനാല്‍ അദ്ദേഹം ആഴത്തില്‍ ഒരു ഇന്ത്യക്കാരനായിരുന്നു-അദ്ദേഹത്തിന്റെ ഹൃദയം ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നു. സര്‍ക്കാരിന്റെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ അധികാരത്തിന്റെ ഇടനിലക്കാരുടെയോ ജാതിമത മേലധ്യക്ഷന്മാരുടെയോ ഭാഗത്തായിരുന്നില്ല അദ്ദേഹം.

അതോടൊപ്പം ഒരു കാര്യം കൂടി ഊന്നിപ്പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇടതുപക്ഷത്തോടൊപ്പം അതിവേഗം നിലയുറപ്പിച്ചിരുന്ന ഒരു ഹൃദയം കൂടിയായിരുന്നു അത്. ഇന്ന് ഇത്തരത്തില്‍ ഒരു രീതിയില്‍ അനുസ്മരിക്കപ്പെടുമ്പോള്‍ ഗോപകുമാര്‍ ഭാഗ്യം ചെയ്ത ആളാണെന്ന് അതിനര്‍ത്ഥമില്ല.

വിജയിച്ച ഒരു മാധ്യമ പ്രവര്‍ത്തകനും ചാനല്‍ തലവനും എന്ന നിലയ്ക്ക് അപ്പുറത്താണ് അദ്ദേഹം അനുസ്മരിക്കപ്പെടുന്നത്. മനുഷ്യനായി ജീവിക്കുമ്പോഴുണ്ടാകാവുന്ന എല്ലാ കേടുപാടുകള്‍ക്കിടിയിലും ഒരു അടിസ്ഥാനപരമായി മനുഷ്യത്വം ഉള്ള ആളായിരുന്നു, ഒരു നല്ല മനുഷ്യനായിരുന്നു എന്നതിനാലാണ് അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്.

നിങ്ങളുടെ അടുത്ത വാര്‍ത്ത പ്രക്ഷേപണമോ പതിപ്പോ വെല്ലുവിളി നേരിടുമ്പോള്‍, മനുഷ്യത്വമുണ്ടാവുക എന്തിന് മനുഷ്യനായിരിക്കുക എന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ്. സത്യസന്ധനായിരിക്കാന്‍ അതിലും ബുദ്ധിമുട്ടാണ്.
പക്ഷെ കത്തിയുടെ വായ്ത്തലയിലൂടെ നടക്കുമ്പോഴും സ്വന്തം മനഃസാക്ഷിയെ അദ്ദേഹം പണയപ്പെടുത്തിയില്ല. ഞാന്‍ ആവര്‍ത്തിക്കട്ടെ, ഇപ്പോള്‍ ആവേശഭരിതമായ സംഘടിത വര്‍ഗ്ഗീയവാദത്തിന്റെ കടന്നുകയറലുകളെ ചെറുത്തുകൊണ്ട് പുരോഗമനപരവും ജനാധിപത്യപരവും മതേതരവുമായ വിശ്വാസങ്ങള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. കണ്ണാടി എന്ന അദ്ദേഹം അവതരിപ്പിച്ച വാര്‍ത്ത പരിപാടിയിലൂടെ ആവശ്യമുള്ളവരും ദുരിതങ്ങള്‍ നേരിടുന്നവരുമായ ജനങ്ങള്‍ക്ക് നേരിട്ട് സഹായങ്ങള്‍ എത്തിക്കുകയും ചെയ്തു.

അസമയത്തുള്ള ഒരു മരണമായിരുന്നു ഗോപന്റേത്. അദ്ദേഹം ചെറുപ്പമായിരുന്നു. തൊഴില്‍പരമായി ഉന്നതിയില്‍ നില്‍ക്കുന്ന സമയമായിരുന്നു. ക്രിയാത്മകതയുടെ മൂര്‍ദ്ധന്യത്തില്‍ ജീവിത്തോട് വൈകാരികമായി ഇഴുകിയിക്കുകായായിരുന്നു. നല്ല സുഹൃത്തുക്കളും സ്‌നേഹ സമ്പന്നമായ ഒരു കുടുംബവും അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു. ഒരു സുഹൃത്തും സഹോദരനും കാരണവരുമായി നിന്നുകൊണ്ട് അദ്ദേഹം ഒരു സംഘത്തെ നയിച്ചു. അവിടെ അദ്ദേഹം ഒരിക്കലും മേലധികാരിയായിരുന്നില്ല. അവസാന നിമിഷം വരെയും പുസ്തകം എഴുതുകയും വാര്‍ത്ത പരിപാടികള്‍ നിര്‍മ്മിക്കുകയും ജീവിതത്തിന് അഭിമാനത്തിന്റെ നിമഷങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. അല്ലാതെ മരണത്തിനായിരുന്നില്ല.

വ്യക്തവും സംശയരഹിതവുമായ വിധത്തില്‍ നമ്മുടെ ജനാധിപത്യത്തിനും ഇന്ത്യന്‍ ജീവിതരീതിക്കും അപകടം നിലനില്‍ക്കുന്നു എന്ന് തിരിച്ചറിയാന്‍ കഴിയന്ന അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തക വര്‍ഗ്ഗത്തില്‍ ഒരാളായിരുന്നു അദ്ദേഹമെന്നതിനാല്‍ ഗോപകുമാറിന്റെത് വലിയ നഷ്ടമായി നമുക്കിന്ന് അനുഭവപ്പെടുന്നു. ദേശം വിപത്തിലാണെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ഇന്ത്യ എന്ന ആശയത്തിന് നേരെ കടന്നുകയറ്റം നടത്തുന്ന ഉള്ളില്‍ നിന്നുള്ള ഒരു യുദ്ധം ഇന്ത്യന്‍ റിപ്പബ്ലിക് അതിന്റെ ചരിത്രത്തില്‍ ആദ്യമായി നേരിടുകയാണെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

എവിടെയാണ് നിലകൊള്ളേണ്ടത് എന്ന ചോദ്യം ഇന്ത്യന്‍ മാധ്യമങ്ങളോട് ചോദിക്കുന്ന മുഹൂര്‍ത്തം അവസാനം സമാഗതമായിരിക്കുന്നു. ജനങ്ങളോടൊപ്പമോ വിഭാഗീയ സര്‍ക്കാരിനൊപ്പമോ; ജനാധിപത്യത്തോടൊപ്പമോ ഏകാധിപത്യത്തിനൊപ്പമോ; ഇന്ത്യന്‍ ജീവിതരീതിക്ക് വേണ്ടിയോ അതേ വര്‍ഗ്ഗീയ വികാരങ്ങള്‍ക്ക് വേണ്ടിയോ?

മാധ്യമങ്ങളുടെ തീരുമാനം അവര്‍ക്ക് മാത്രമല്ല ഇന്ത്യയിലെ ജനങ്ങള്‍ക്കും സുപ്രധാനമാണ്. ഇന്ത്യന്‍ മണ്ണിന് അഭിമാനിക്കാവുന്ന പുത്രനും പ്രമുഖനായ പൊതു ബുദ്ധിജീവിയുമായ ബഹുമാനപ്പെട്ട ജസ്റ്റിസ് മാര്‍ഖണ്ഡേയ ഖട്ജുവിനെ പോലുള്ളവരുടെ വാക്കുക കേള്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ തിരികെയെത്തുന്നു. ഏകാധിപത്യത്തിന് കീഴടങ്ങാത്ത ഒരു ഇന്ത്യയെയും അവിടുത്തെ ജനങ്ങളെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ആ സ്വതന്ത്ര ഇന്ത്യയുടെ പ്രതിനിധിയാവാന്‍ സ്വന്തം നിലയില്‍ ടി എന്‍ ഗോപകുമാറിന് സാധിച്ചിരുന്നു.

നന്ദി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍