UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടിലേക്ക് കേന്ദ്രസേനയെ അയക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കും

കേന്ദ്രസേനയെ അയയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ അദ്ദേഹം കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്

തമിഴ്‌നാട്ടിലേക്ക് കേന്ദ്രസേനയെ അയയ്ക്കണമെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടേക്കും. എംഎല്‍എമാരെ ബന്ദിയാക്കിയെന്ന പരാതി പരിഗണിച്ചാണ് നീക്കം. കേന്ദ്രസേനയെ അയയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ അദ്ദേഹം കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്റെ അവകാശവാദത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ നിയമവിദഗ്ധരുമായി ആലോചന നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കൂവെന്ന് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും റിപ്പോര്‍ട്ട് നല്‍കി. പനീര്‍സെല്‍വം, ശശികല എന്നിവരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

130 എംഎല്‍എമാരുടെ പിന്തുണ അടങ്ങുന്ന കത്ത് ഇന്നലെ ശശികല ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ പിന്തുണയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാരിന്റെ രാജി പിന്‍വലിക്കാന്‍ അനുമതി വേണമെന്ന പനീര്‍ സെല്‍വത്തിന്റെ ആവശ്യം പരിഗണിക്കാന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച വേണമെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.

അതിന് കൂടുതല്‍ സമയം വേണമെന്നാണ് വിദ്യാസാഗര്‍ റാവു രാഷ്ട്രപതിക്കും കേന്ദ്രസര്‍ക്കാരിനും നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫലത്തില്‍ ഗവര്‍ണറുടെ തീരുമാനം വൈകുമെന്ന് ഉറപ്പായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍