UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാറ്റം സംഗീതത്തിലും സംഭവിച്ചിരിക്കുന്നു, ആസ്വാദകര്‍ക്ക് സമയമില്ല; ടി എന്‍ കൃഷ്ണന്‍

Avatar

വയലിനില്‍ അനുപമായ താളപ്രപഞ്ചം സൃഷ്ടിച്ച ടി എന്‍ കൃഷ്ണന്‍ ബാല്യത്തില്‍ തന്നെ അതിശയകരമായ രീതിയില്‍ പ്രതിഭ പുലര്‍ത്തിയ സംഗീതജ്ഞനായിരുന്നു. സംഗീതത്തിന്റെ തായ്‌വഴിയിലെ എട്ടാം തലമുറയില്‍പ്പെട്ട ടി ന്‍ കൃഷ്ണന്‍ തന്റെ എട്ടാമത്തെ വയസ്സില്‍ ആദ്യത്തെ കച്ചേരി നടത്തുകയും തുടര്‍ന്ന് കര്‍ണാട്ടിക് സംഗീതരംഗത്തെ ഇതിഹാസങ്ങളായ അരിയക്കുടി രാമാനുജ അയ്യങ്കാര്‍, മുസിരി സുബ്രഹ്മണ്യ അയ്യര്‍, ആലത്തൂര്‍ ബ്രദേഴ്‌സ് എന്നിവരുടെ കച്ചേരികളിലൂടെ കഴിവ് തെളിയിച്ചു. പത്മശ്രീ(1973), പത്മഭൂഷണ്‍(1992), സംഗീത നാടക അക്കാദമി അവാര്‍ഡ്(1974),ഫെല്ലോഷിപ്പ്, സംഗീത കലാനിധി (1980), ചെന്നൈ ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സംഗീത കലാശിഖാമണി എന്നിങ്ങനെ അദ്ദേഹത്തെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍ നിരവധി. ഗുരുനാഥര്‍ തനിക്കു ചൊല്ലിത്തന്ന പാഠങ്ങള്‍ ശിഷ്യര്‍ക്ക് കൈമാറാനും മടിയില്ലാത്ത ടിഎന്‍ കൃഷ്ണന് ഒരു സംഗീത അധ്യാപകന്റെ വേഷവും നന്നായിണങ്ങി. ദൈവീകമായ അനുഗ്രഹത്തിന്റെ പാരമ്പര്യം തന്നിലൂടെ തന്റെ തലമുറയ്ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ മകനും മകളിും പിതാവിന്റെ പാതയില്‍ തന്നെ പാരമ്പര്യത്തിന്റെ കണ്ണികളാണ്.

കാലത്തിന്റെ മാറ്റം സംഗീതത്തിലും ഉണ്ടായിട്ടുണ്ടെന്നാണ് പഴയ കാലവും പുതിയ കാലവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ടി എന്‍ കൃഷ്ണന് സംഗീതത്തെ കുറിച്ച് പറയാനുള്ളത്. സംഗീതം മാറി കൊണ്ടിരിക്കുകയാണ്. എങ്കിലും ഭാരതീയ സംഗീതം ഇന്ന് ലോകത്ത് വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്. മാറ്റം സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് സംഭവിക്കുന്നത്. ഫ്യുഷന്‍ എന്നൊക്കെ പറയുന്ന സംഗീതരൂപം ഇത്തരം മാറ്റത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്- ടി എന്‍ കൃഷ്ണന്‍ പറയുന്നു. ആര്‍ട്ടിസ്റ്റുകളും ആസ്വാദകരും ഇന്ന് പുതുതലമുറയില്‍പ്പെട്ടവരാണ്. അതിന്റെതായ മാറ്റങ്ങളാണ് ഇന്ന് കാണുന്നത്. എന്നുകരുതി അത് ഏതെങ്കിലും തരത്തില്‍ തിരസ്‌കരിക്കപ്പെടുന്നില്ലെന്നും പുതുതലമുറ സംഗീതവും നല്ലരീതിയില്‍ തന്നെ സ്വീകരിക്കപ്പെടുന്നുണ്ടെന്നും കൃഷ്ണന്‍ പറയുന്നു. ചെറിയൊരു പരിഭവം അദ്ദേഹത്തിനുള്ളത് ഇന്നത്തെ സമയമില്ലായ്മയെ കുറിച്ചാണ്. പണ്ടൊക്കെ അഞ്ചും ആറും മണിക്കൂറാണ് കച്ചേരികള്‍ അവതരിപ്പിച്ചിരുന്നത്. അതും വൈദ്യുതി പോലും ഇല്ലാതിരുന്നകാലത്ത്. നല്ലെണ്ണ വെളക്കിന്റെ മാത്രം വെട്ടത്തില്‍ നടന്നിരുന്ന ആ കച്ചേരികള്‍ എത്രസമയം വേണമെങ്കിലും ഇരുന്ന് ആസ്വദിക്കാന്‍ ആളുകളുണ്ടായിരുന്നു. ഇന്ന് സാങ്കേതിക വിദ്യകള്‍ സംഗീതത്തെ സഹായിക്കാനുണ്ട്. ആസ്വാദകരുമുണ്ട്. പക്ഷെ ആര്‍ക്കും സമയമില്ല. ഒന്നും ഒന്നര മണിക്കൂറുംകൊണ്ട് കച്ചേരികള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു- കൃഷ്ണന്‍ പറയുന്നു. (ടി എന്‍ കൃഷ്ണനുമായി അഴിമുഖം പ്രതിനിധി രാംദാസ് നടത്തിയ അഭിമുഖം കാണുക).

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍