UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ടു കില്‍ എ മോക്കിംഗ്‌ബേഡും ഗോര്‍ബച്ചോവിന്റെ രാജിയും

Avatar

1962 ഡിസംബര്‍ 25 
ടു കില്‍ എ മോക്കിംഗ്‌ബേഡ് റിലീസ് ചെയ്യുന്നു

ഹാര്‍പ്പര്‍ ലീയ്ക്ക് പുലിസ്റ്റര്‍ പുരസ്‌കാരം നേടിക്കൊടുത്ത നോവലായ ടു കില്‍ എ മോക്കിംഗ് ബേഡിനെ അടിസ്ഥാനമാക്കി അതേ പേരില്‍ നിര്‍മ്മിച്ച സിനിമ 1961 ഡിസംബര്‍ 25 ന് റിലീസ് ആയി. ഗ്രേറ്റ് ഡിപ്രഷനില്‍ കുഴഞ്ഞ പാശ്ചാത്യനാടുകളില്‍ തങ്ങളുടെ കുട്ടിക്കാലം നഷ്ടട്ടപ്പെട്ടുപോയ കുഞ്ഞുങ്ങളെയും അതൊടൊപ്പം വംശീയവിധ്വേഷത്തിന്റെയും പശ്ചാത്തലമാണ് നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്.

1991 ഡിസംബര്‍ 25
മിഖായേല്‍ ഗോര്‍ബച്ചോവ് രാജിവയ്ക്കുന്നു

സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് പദത്തില്‍ നിന്ന് 1991 ഡിസംബര്‍ 25 ന് മിഖായേല്‍ ഗോര്‍ബച്ചോവ് രാജിവച്ചു. അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തിന് നാലു ദിവസങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് യൂണിയനില്‍പ്പെട്ട 11 പ്രദേശങ്ങള്‍ അവരുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയിരുന്നു.

പുതിയൊരു ലോകക്രമം ഒരുക്കിക്കൊണ്ടാണ് ഗോര്‍ബച്ചോവ് യുഗം അവസാനിക്കുന്നത്. ലോകത്തിന് സമാധനം നല്‍കികൊണ്ട് ശീതയുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍