UPDATES

ചരിത്രത്തില്‍ ഇന്ന്

1912 ഫെബ്രുവരി 12; ചൈനയിലെ അവസാനത്തെ ചക്രവര്‍ത്തി സ്ഥാനം ഉപേക്ഷിക്കുന്നു

ആറാം വയസില്‍ ചക്രവര്‍ത്തിയാവുകയും പിന്നീടു മെക്കാനിക്ക് റിപ്പയറായി ജോലി ചെയ്യേണ്ടിയും വന്ന ഹെന്‍ട്രി പൂ യി യുടെ ജീവിതം ആസ്പദമാക്കിയ വിഖ്യാത ചിത്രമാണ് ദി ലാസ്റ്റ് എംപറര്‍

സണ്‍ യെറ്റ്-സെന്നിന്റെ ജനാധിപത്യ വിപ്ലവത്തെ തുടര്‍ന്ന് ചൈനയിലെ അവസാനത്തെ ചക്രവര്‍ത്തിയായിരുന്ന ഹ്‌സിയാന്‍-തുങ് 1912 ഫെബ്രുവരി 12 തന്റെ സ്ഥാനം ഉപേക്ഷിച്ചു. 267 വര്‍ഷത്തെ മാഞ്ചു ഭരണവും 2,000 വര്‍ഷത്തെ വൈദേശിക ഭരണവും അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനത്ത് ഒരു പ്രദേശിക സര്‍ക്കാര്‍ നിലവില്‍ വന്നു. വെറും ആറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന മുന്‍ ചക്രവര്‍ത്തിയെ ബീജിംഗിലെ വിലക്കപ്പെട്ട നഗരത്തിലെ അദ്ദേഹത്തിന്റെ വസതിയില്‍ തുടരാന്‍ അനുവദിച്ചു. അദ്ദേഹം ഹെന്‍ട്രി പു യി എന്ന പേര് സ്വീകരിച്ചു. അദ്ദേഹത്തിന്റെ അമ്മാവന്‍ ക്വുവാങ്-ത്സു ചക്രവര്‍ത്തി 1908ല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ക്വിംഗ് രാജവംശത്തിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും ചക്രവര്‍ത്തിയായ പൂ യിയുടെ കിരീടധാരണം നടന്നത്. സുപ്രീം ഹാര്‍മണി ഹാളില്‍ നടന്ന പൂ യിയുടെ കീരിടധാരണ ചടങ്ങിന് അദ്ദേഹത്തിന്റെ പിതാവ് എടുത്താണ് പുതിയ ചക്രവര്‍ത്തിയെ സിംഹാസനത്തില്‍ എത്തിച്ചത്. തന്റെ മുന്നിലുള്ള കാഴ്ചകളിലും കാതടപ്പിക്കുന്ന ചെണ്ടകളുടെയും സംഗീതത്തിന്റെയും ശബ്ദവും പൂ യിയെ ഭയപ്പെടുത്തിയതിനാല്‍ അദ്ദേഹം കരയാനാരംഭിച്ചു. ‘കരയരുത്, ഇപ്പോള്‍ കഴിയും,’ എന്നു പതുകെ ആശ്വസിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ അദ്ദേഹത്തിന്റെ പിതാവിന് സാധിക്കുമായിരുന്നില്ല.

പുയിയുടെ ആയയായ വെന്‍-ചാവോ വാങിന് മാത്രമേ കുട്ടിയെ അനുനയിപ്പിക്കാന്‍ കഴിയൂ എന്നതിനാല്‍ വിലക്കപ്പെട്ട നഗരത്തിലേക്ക് അവര്‍ കുട്ടിയെ അനുഗമിച്ചു. അടുത്ത ഏഴ് വര്‍ഷത്തേക്ക് പെറ്റമ്മയായ കണ്‍സോര്‍ട്ട് ചുന്‍ രാജ്ഞിയെ കാണാന്‍ പുയിക്ക് സാധിച്ചില്ല. വെന്‍-ചാവോ വാങുമായി ഒരു പ്രത്യേക സ്‌നേഹബന്ധം പുയിയ്ക്ക് ഉണ്ടായിരുന്നു. അവര്‍ക്ക് മാത്രമേ തന്നെ വ്യക്തിപരമായി നിയന്ത്രിക്കാന്‍ സാധിക്കുവെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാല്‍ കുട്ടിക്ക് എട്ടുവയസായപ്പോള്‍ അവരെ പറഞ്ഞയച്ചു. പുയിയുടെ വിവാഹത്തിന് ശേഷം അദ്ദേഹം ഇയയ്ക്കിടയ്ക്ക് അവരെ വിലക്കപ്പെട്ട നഗരത്തിലേക്ക് കൊണ്ടുവരുമായിരുന്നു. അദ്ദേഹത്തിനെ സന്ദര്‍ശിക്കുന്നതിന് പിന്നീട് സാന്‍ചുകോവിലേക്കും. 1959ല്‍ സര്‍ക്കാര്‍ പ്രത്യേക മാപ്പ് നല്‍കിയതിനുശേഷം, അവരുടെ ദത്തുപത്രനെ സന്ദര്‍ശിച്ചപ്പോഴാണ് തന്റെ ആയയാവുന്നതിന് വേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങള്‍ പുയി തിരിച്ചറിയുന്നത്. ഒരു ആരോഗ്യവും സന്തുലനവുമള്ള കുട്ടയായി മാറാവുന്ന സാഹചര്യത്തിലല്ല പുയി വളര്‍ന്നത്. ഒരു രാത്രി പുലര്‍ന്നപ്പോള്‍ അദ്ദേഹം രാജാവായി പരിഗണിക്കപ്പെടുകയും കുട്ടിയായി പെരുമാറാനുള്ള സ്വാതന്ത്ര്യം നഷ്ടമാവുകയും ചെയ്തു. ആയ വെന്‍-ചാവോ വാങ് ഒഴികെ അദ്ദേഹത്തിന്റെ ചുറ്റുമുണ്ടായിരുന്ന മുതിര്‍ന്നവരെല്ലാം അപരിചിതരും വിദൂരസ്ഥരും അകലം പാലിക്കുന്നവരും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കാത്തവരുമായിരുന്നു. അദ്ദേഹം പോകുന്നെടുത്തെല്ലാം മുതിര്‍ന്ന പുരുഷന്മാരെല്ലാം കോവ്‌ടോ എന്ന ആചാരത്തിന്റെ ഭാഗമായി മുട്ടില്‍ നില്‍ക്കുകയും, അദ്ദേഹം കടന്നുപോകുന്നത് വരെ മിഴികള്‍ മാറ്റുകയും ചെയ്തിരുന്നു. അവരുടെ വിധേയത്വത്തില്‍ നിന്നും തനിക്ക് ലഭിക്കുന്ന അനിയന്ത്രിത അധികാരത്തെ കുറിച്ച് അദ്ദേഹം ബോധവാനാകുകയും ചെറിയ തെറ്റുകള്‍ക്ക് പോലും അവരെ തല്ലുകയും ചെയ്തിരുന്നു.

ഒരു രാജപ്രതിനിധിയുടെ കീഴില്‍ ഭരണം നടത്തിയിരുന്ന അദ്ദേഹത്തെ തുടര്‍ ഭരണത്തിന് തയ്യാറെടുപ്പിക്കുന്നതിനായി പരിശീലനം നല്‍കിയിരുന്നു. എന്നാല്‍, 1911 ഒക്ടോബറില്‍ സണ്‍ യെറ്റ്-സെന്നിന്റെ വിപ്ലവത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ സാമ്രാജ്യം നിലംപതിക്കുകയും നാല് മാസത്തിനുള്ളില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു. 1924ല്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് വരെ, പുതിയ ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തിന് വലിയ തുക പെന്‍ഷനായി നല്‍കുകയും ഇംപീരിയല്‍ കൊട്ടാരത്തില്‍ താമസിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. 1925ന് ശേഷം അദ്ദേഹം ജപ്പാന്‍ അധിനിവേശ പ്രദേശമായ ടിയാന്‍ജിനില്‍ ജീവിക്കുകയും പിന്നീട് 1932ല്‍ അദ്ദേഹത്തിന്റെ കീഴില്‍ മഞ്ചൂറിയയിലെ മാന്‍ചുകോവില്‍ ഒരു പാവ രാജ്യം സ്ഥാപിക്കുകയും ചെയ്തു. 1934ല്‍, ഹെന്‍ട്രി പു യി, കആങ് തി എന്ന പേരില്‍ മാന്‍ചുകോ ചക്രവര്‍ത്തിയായി വാഴിക്കപ്പെട്ടു. പാവ സര്‍ക്കാരിനെതിരെ ഒളിപ്പോര്‍ സജീവമായിരുന്നെങ്കിലും 1945ല്‍ റഷ്യന്‍ സൈന്യം അദ്ദേഹത്തെ ബന്ദിയാക്കുന്നതുവരെ അദ്ദേഹം ചക്രവര്‍ത്തി പദം നിലനിറുത്തി. ജപ്പാന്‍കാരുടെ ഒരു ഉപകരണം മാത്രമായിരുന്നു താനെന്നും അവര്‍ ആരോപിക്കുന്നത് പോലെ മാഞ്ചൂറിയന്‍ സ്വയം നിര്‍ണയത്തിന്റെ വക്താവല്ലായിരുന്നുവെന്നും 1946ല്‍ ടോകിയോ യുദ്ധ കുറ്റവാളി ട്രിബ്യൂണലിന് മുന്നില്‍ പുയി സത്യവാങ്മൂലം നല്‍കി. മാഞ്ചൂറിയയും റെഹെ പ്രവിശ്യയും ചൈനയ്ക്ക് കൈമാറപ്പെടുകയും 1950 പു യിയെ ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ക്ക് കൈമാറുകയും ചെയ്തു. 1959ല്‍ ചൈനീസ് നേതാവ് മാവോ സെതുങ് അദ്ദേഹത്തിന് മാപ്പ് നല്‍കുന്നതുവരെ പുയി ഷെങ്യാംഗില്‍ തടവിലായിരുന്നു. മോചതിനായ ശേഷം പീക്കിംഗിലെ ഒരു മെക്കാനിക്കല്‍ റിപ്പെയര്‍ കടയില്‍ അദ്ദേഹം ജോലി ചെയ്തു. വൃക്കയിലെ ക്യാന്‍സറും ഹൃദ്‌രോവും മൂലമുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് 1967 ഒക്ടോബര്‍ 17ന്, തന്റെ 61ാം വയസില്‍ പുയി ബീജിംഗില്‍ നിര്യാതനായി.

1987ല്‍, പുയിയുടെ ആത്മകഥയെ ആസ്പദമാക്കി മാര്‍ക്ക് പിപോളെയും ബെര്‍ണാഡോ ബെര്‍ട്ട്‌ലൂച്ചിയും ചേര്‍ന്ന് എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ പുയിയുടെ ജീവിതത്തെ കുറിച്ചുള്ള ബ്രിട്ടീഷ്-ഇറ്റാലിയന്‍ ഇതിഹാസ ആത്മകഥ ചിത്രം ‘ദ ലാസ്റ്റ് എംപറര്‍’ നിര്‍മ്മിക്കപ്പെട്ടു. ബര്‍ട്ട്‌ലൂച്ചി സംവിധാനം ചെയ്ത ചിത്രം 1987ല്‍ കൊളംബിയ പിക്‌ച്ചേഴ്‌സാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. ബീജിംഗിലെ വിലക്കപ്പെട്ട നഗരത്തില്‍ ചിത്രീകരിക്കാന്‍ ഒരു പാശ്ചാത്യചിത്രത്തിന് ചൈനീസ് ജനകീയ റിപബ്ലിക് അനുമതി നല്‍കിയ ആദ്യ ചിത്രം കൂടിയായിരുന്നു അത്. മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനും ഉള്ളതുള്‍പ്പെടെ ഒമ്പത് അക്കാദമി അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍