UPDATES

ഓഫ് ബീറ്റ്

മാസ്റ്റര്‍ പീസുകള്‍ അമൂല്ല്യമായാല്‍ പോരാ, ജനകീയമാകണം മാസ്റ്റര്‍പീസുകള്‍ ഒളിച്ചുവയ്ക്കുന്ന ഇന്നത്തെ കലാ കമ്പോളങ്ങള്‍

Avatar

ലെനോയിഡ് ബെര്‍ഷിഡ്‌സ്‌കി

അമൂല്ല്യമായ പഴയ പെയിന്റിങ്ങുകള്‍ സംബന്ധിച്ച ഇടപാടുകള്‍ നടത്തുന്നയാളാണ് സ്വിറ്റ്‌സര്‍ലന്റുകാരനായ വൈവെസ് ബോവിയര്‍. ഒരു ഇടപാടില്‍ തന്നെ കബളിപ്പിച്ച് ബോവിയര്‍ പെയിന്റിംഗിന് അധിക തുക ഈടാക്കിയെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തിരിക്കുകയാണ് റഷ്യയിലെ കോടീശ്വരനായ ദിമിത്രി റേബോളോവേവ്. അമൂല്ല്യ വസ്തുക്കളുടെ ഇടപാടില്‍ തട്ടിപ്പുകള്‍ നടക്കുന്നതില്‍ പുതുമയൊന്നുമില്ല. എങ്കിലും വിവിധ ഗവണ്‍മെന്റുകള്‍ തീര്‍ച്ചയായും ഈ കേസ് ശ്രദ്ധിക്കണം. പൗരാണിക വസ്തുക്കളുടെ വ്യാപാരത്തില്‍ നടക്കുന്ന അനഭിലക്ഷണീയ പ്രവണതകള്‍ മനസ്സിലാക്കി അതില്ലാതാക്കാനുള്ള നടപടികള്‍ ആരായുന്നതിനു വേണ്ടി പെയിന്റിങ്ങുകളുടെ ഇടപാട് നടത്തുന്ന മറ്റൊരാളെ പരിചയപ്പെട്ടപ്പോഴാണ് ബോവിയര്‍ തനിക്കൊരു വലിയ പണി തന്നതാണോയെന്ന ചിന്ത റോളോബോവിന് ഉണ്ടായിത്തുടങ്ങിയത്. അമെന്‍ഡോ മോഡിഗിലാനിയുടെ ഒരു പെയിന്റിംഗ് 93 മില്ല്യണ്‍ ഡോളറിനു വില്‍ക്കാന്‍ കഴിഞ്ഞത് വലിയൊരു കാര്യമായി പറയുകയായിരുന്നു ആ പുതിയ കക്ഷി. എന്നാല്‍ അതേ പെയിന്റിംഗ് 118 മില്ല്യണ്‍ ഡോളര്‍ കൊടുത്താണ് റോളോബോവ് ബോവിയറിന്റെ പക്കല്‍ നിന്നും വാങ്ങിയിരുന്നത്. പിന്നെ അധികം താമസിച്ചില്ല, വഞ്ചിക്കപ്പെട്ടൊരു പാവം കോടീശ്വരന്റെ നീറുന്ന മനസ്സുമായി ബോവിയറിനെ ഒരു പാഠം പഠിപ്പിക്കാനും ജയിലിലടയ്ക്കാനുമായി ഇറങ്ങിപ്പുറപ്പെട്ടു.

പെയിന്റിങ്ങുകള്‍ വാങ്ങി സൂക്ഷിക്കാനും വില്‍ക്കാനും തുടങ്ങിയ കാലം മുതല്‍ക്ക് തന്നെ ഇത്തരം സംഭവങ്ങള്‍ക്കും കുറവുണ്ടായിട്ടില്ല. പെയിന്റിങ്ങുകള്‍ വിലയിരുത്തുന്നതില്‍ വിദഗ്ദനായിരുന്നു ബെര്‍ണാഡ് ബേസ. ബോസ്റ്റണിലെ ഗാര്‍ണര്‍ മ്യൂസിയം ഒരുക്കാന്‍ ഇസബെല്ല സ്റ്റുവര്‍ട്ട് ഗാര്‍ണറെ സഹായിച്ചത് ഇദ്ദേഹമായിരുന്നു. ഒരിക്കല്‍, താന്‍ വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന നൈനാ സൈമണിന്റെ ചില പെയിന്റിങ്ങുകള്‍ താന്‍ ഉദ്ദേശിച്ചിരുന്നതിലും കുറഞ്ഞ വിലയ്ക്ക് ഗാര്‍ണര്‍ക്ക് ലഭിച്ചതായി അവര്‍ പറഞ്ഞു തന്നെ ബേസ മനസ്സിലാക്കി. അത് വീണ്ടും കുറഞ്ഞ വിലയ്ക്ക് തന്നെ ബേസ അവരില്‍ നിന്നും വാങ്ങിച്ചെടുക്കുകയും ചെയ്തു. അത് അവരെ പറ്റിച്ചൊന്നുമായിരുന്നില്ല. ആ പെയിന്റിങ്ങുകള്‍ ബേസണു കൈമാറുമ്പോള്‍ തന്നെ ഇനിയതെത്ര രൂപയ്ക്ക് ആര്‍ക്കു വിറ്റാലും തനിക്കൊരു പ്രശ്‌നവുമില്ലെന്നാണ് ഗാര്‍ണര്‍ പറഞ്ഞത്.

അതൊരു വേറെ കാലം തന്നെ. കുറച്ചു പണത്തിന്റെ പേരില്‍ വഴക്കിനു പോകാനോ അതു വഴി തങ്ങളുടെ വിലപ്പെട്ട സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താനോ ഗാര്‍ണര്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ഇതൊന്നും പറഞ്ഞു കൊണ്ട് നമ്മുടെ റൊബോളോവിനെ വരുതിയിലാക്കാന്‍ കഴിയില്ല. ആ പെയിന്റിംഗ് അദ്ദേഹം അത്രയും പണം കൊടുത്തു വാങ്ങിയത് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നതാണു ബോവിയറിന്റെ വാദം. എന്തായാലും കേസ് കുറേക്കാലം നീണ്ടു പോകുമെന്നുറപ്പ്.

റോബോളോവ് കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് രണ്ട് ബില്യണ്‍ ഡോളര്‍ ചെലവാക്കി വാങ്ങിയ ചിത്രങ്ങളൊന്നും തന്നെ (അതില്‍ മോഡിംഗ് ലാനിയുടെ ചിത്രങ്ങള്‍ക്ക് പുറമേ മാര്‍ക്ക് റോത്‌കോയുടെ 186 മില്ല്യണ്‍ ഡോളര്‍ വിലയുള്ള ചിത്രങ്ങളുമുണ്ട്) നിങ്ങള്‍ക്കോ എനിക്കോ കാണാന്‍ പാകത്തില്‍ എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതാണ് ശരിക്കുള്ള പ്രശ്‌നം. അതെല്ലാം തന്നെ അമൂല്ല്യ വസ്തുക്കളുടെ സംഭരണശാലകളെന്നു വിശേഷിപ്പിക്കാവുന്ന മഹത്തായ ഫ്രീപോര്‍ട്ടുകളില്‍ (വസ്തുക്കളുടെ കൈമാറ്റത്തിനു മുമ്പ് നികുതി കൂടാതെ സൂക്ഷിക്കാവുന്ന സ്ഥലം) കുടിക്കൊള്ളുകയാണ്. പെയിന്റിങ്ങുകള്‍ ശേഖരിക്കുന്ന കോടീശ്വരമ്മാര്‍ അതു സംബന്ധിച്ച ഇടപാടുകള്‍ നടത്തുന്നതും ഇത്തരം ഫ്രീപോര്‍ട്ടുകള്‍ക്കുള്ളില്‍ വച്ചു തന്നെയാണ്. എല്ലാ ചിത്രങ്ങളും മ്യൂസിയങ്ങളില്‍ സൂക്ഷിക്കുന്നത് ക്രമേണ അവ നശിക്കാന്‍ ഇടയാക്കുമെന്നതാണ് ഇവരുടെ പക്ഷം. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അവ കാണാനുള്ള ഒരേയൊരുപാധി മ്യൂസിയങ്ങള്‍ മാത്രമാണു താനും.

നികുതി കൊടുക്കേണ്ട എന്നുള്ളതു മാത്രമല്ല ഇവ ഫ്രീ പോര്‍ട്ടുകളില്‍ സൂക്ഷിക്കാനുള്ള കാരണം. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും അതാണ് താല്‍പ്പര്യം. അവിടെ അവ കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്ന് അവര്‍ കരുതുന്നു. ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്ന അമൂല്ല്യ വസ്തുക്കളുടെ ബലത്തില്‍ നിങ്ങള്‍ക്ക് ബാങ്ക് ലോണും എളുപ്പത്തില്‍ കിട്ടും. എന്നാല്‍ വീട്ടിലെ ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രത്തിന്റെ പേരില്‍ ലോണ്‍ സംഘടിപ്പിച്ചെടുക്കാന്‍ ശരിക്കും പാടായിരിക്കും.

ജനങ്ങളെ കാണിക്കാതെ പാവനമായി സൂക്ഷിക്കുന്ന അമൂല്ല്യ വസ്തുക്കളുടെ ”മൂല്ല്യം” ശരിക്കും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നത് കള്ളക്കടത്തുകാരും അധോലോക സംഘങ്ങളുമാണ്. കൊള്ളയടിച്ച അമൂല്ല്യ ചിത്രങ്ങളുപയോഗിച്ചവര്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കുന്നു. ഉള്‍റിച്ച് ബോസര്‍ 2010-ല്‍ പുറത്തിറങ്ങിയ തന്റെ പുസ്തകത്തില്‍ അള്‍റിച്ച് ബോസര്‍ ഇതേക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ”ഇംഗ്ലണ്ടില്‍ നിന്നും തട്ടിയെടുത്തൊരു പെയിന്റിംഗ് അഞ്ച് വ്യത്യസ്ഥ കൊള്ള സംഘങ്ങളുടെ കൈകളിലൂടെയാണ് കടന്നുപോയത്. എല്ലാവരും അതുവച്ച് നല്ല പോലെ വില പേശി. കള്ളമ്മാരും കൊള്ളക്കാരുമല്ലാതെ മറ്റാരും അത്തരം പെയിന്റിങ്ങുകള്‍ കാണുന്നേയില്ല”. പുസ്തകത്തില്‍ പറയുന്നു.

ഒരിക്കല്‍ പോലും പ്രദര്‍ശിപ്പിക്കാതെ അറകളില്‍ പൂട്ടിസൂക്ഷിച്ചിരിക്കുന്ന ധാരാളം മാസ്റ്റര്‍ പീസുകള്‍ ലോകത്തെമ്പാടുമായുണ്ട്. കോടികള്‍ വില നല്‍കി വിറ്റു പോകുന്ന ഇവ തീര്‍ച്ചയായും പൊതുജനങ്ങള്‍ക്കും കാണാന്‍ കഴിയണം, എന്നാല്‍ ഇപ്പോളത് ചില കൊള്ളക്കാരുടെയും അല്ലെങ്കില്‍ റോളോബാവിനെ പോലെ അതിന്റെ സംരക്ഷകരായുള്ള ചില സമ്പന്നര്‍ക്കും വില പേശാനുള്ളൊരുപാധി മാത്രമായി ചുരുങ്ങുകയാണ്. റോളോബോവും ബോവിയറും തമ്മിലുണ്ടായിരിക്കുന്ന കേസ് തന്നെ മാസ്റ്റര്‍ പീസുകളുടെ വിപണന തന്ത്രത്തിലെ പിഴവുകളുടെ ഫലമാണ്. ഇത്തരം പെയിന്റിംഗുകള്‍ നിഷ്പക്ഷരായ ഒന്നിലധികം വിദഗ്ധരുടെ വിശകലനത്തിനു വിധേയമാകുമ്പോഴെ അതിന്റെ വില ശരിയാംവണ്ണം തിട്ടപ്പെടുത്താന്‍ സാധിക്കുകയുള്ളു. വ്യപാരത്തിലെ കൂടി വരുന്ന രഹസ്യാത്മകത ഇതിനെല്ലാമുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഇവ കാണാനവസരമുണ്ടാകുന്നതോടെ ഈ ആവശ്യമില്ലാത്ത രഹസ്യാത്മക സ്വഭാവം ഇല്ലാതെയാകും. ഇവ എല്ലാവര്‍ക്കും കാണാവുന്ന, പ്രാപ്യമായ വസ്തുക്കളാവുന്നതോടെ അവ ശേഖരിച്ചു വയ്ക്കാനുള്ള ആളുകളുടെ താല്‍പ്പര്യവും കുറയും കുറയും. പൗരാണിക മൂല്ല്യം ഒന്നും ചോരാതെ തന്നെ അവയുടെ വിപണി വില പിടിച്ചു നിര്‍ത്താനും സാധിക്കും.

എന്നാല്‍ ഇവ സൂക്ഷിക്കാനായി കൂടുതല്‍ സൗകര്യങ്ങളും സുരക്ഷയുമുള്ള മ്യൂസിയങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇവ സൂക്ഷച്ചിരിക്കുന്ന സമ്പര്‍ക്കു തന്നെ അത്തരത്തില്‍ അവരുടെ സ്വന്തം മ്യൂസിയങ്ങള്‍ പണിയാന്‍ (ഗാര്‍ഡ്‌നറുടെ കാലത്ത് അവര്‍ ചെയ്ത പോലെ) ആനുകൂല്ല്യങ്ങള്‍ നല്‍കുകയാണ് വേണ്ടത് പിന്നെ ഇപ്പോഴുള്ള ഫ്രീപോര്‍ട്ടുകള്‍ പൊളിച്ചു കളയുകയൊന്നും വേണ്ട. ഇപ്പോള്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അത്ര പ്രധാനമല്ലാത്ത. എന്നാല്‍ കോടികള്‍ തന്നെ വില വരുന്ന ചിത്രങ്ങള്‍ ഇവിടങ്ങളില്‍ സൂക്ഷിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലെനോയിഡ് ബെര്‍ഷിഡ്‌സ്‌കി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമൂല്ല്യമായ പഴയ പെയിന്റിങ്ങുകള്‍ സംബന്ധിച്ച ഇടപാടുകള്‍ നടത്തുന്നയാളാണ് സ്വിറ്റ്‌സര്‍ലന്റുകാരനായ വൈവെസ് ബോവിയര്‍. ഒരു ഇടപാടില്‍ തന്നെ കബളിപ്പിച്ച് ബോവിയര്‍ പെയിന്റിംഗിന് അധിക തുക ഈടാക്കിയെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തിരിക്കുകയാണ് റഷ്യയിലെ കോടീശ്വരനായ ദിമിത്രി റേബോളോവേവ്. അമൂല്ല്യ വസ്തുക്കളുടെ ഇടപാടില്‍ തട്ടിപ്പുകള്‍ നടക്കുന്നതില്‍ പുതുമയൊന്നുമില്ല. എങ്കിലും വിവിധ ഗവണ്‍മെന്റുകള്‍ തീര്‍ച്ചയായും ഈ കേസ് ശ്രദ്ധിക്കണം. പൗരാണിക വസ്തുക്കളുടെ വ്യാപാരത്തില്‍ നടക്കുന്ന അനഭിലക്ഷണീയ പ്രവണതകള്‍ മനസ്സിലാക്കി അതില്ലാതാക്കാനുള്ള നടപടികള്‍ ആരായുന്നതിനു വേണ്ടി പെയിന്റിങ്ങുകളുടെ ഇടപാട് നടത്തുന്ന മറ്റൊരാളെ പരിചയപ്പെട്ടപ്പോഴാണ് ബോവിയര്‍ തനിക്കൊരു വലിയ പണി തന്നതാണോയെന്ന ചിന്ത റോളോബോവിന് ഉണ്ടായിത്തുടങ്ങിയത്. അമെന്‍ഡോ മോഡിഗിലാനിയുടെ ഒരു പെയിന്റിംഗ് 93 മില്ല്യണ്‍ ഡോളറിനു വില്‍ക്കാന്‍ കഴിഞ്ഞത് വലിയൊരു കാര്യമായി പറയുകയായിരുന്നു ആ പുതിയ കക്ഷി. എന്നാല്‍ അതേ പെയിന്റിംഗ് 118 മില്ല്യണ്‍ ഡോളര്‍ കൊടുത്താണ് റോളോബോവ് ബോവിയറിന്റെ പക്കല്‍ നിന്നും വാങ്ങിയിരുന്നത്. പിന്നെ അധികം താമസിച്ചില്ല, വഞ്ചിക്കപ്പെട്ടൊരു പാവം കോടീശ്വരന്റെ നീറുന്ന മനസ്സുമായി ബോവിയറിനെ ഒരു പാഠം പഠിപ്പിക്കാനും ജയിലിലടയ്ക്കാനുമായി ഇറങ്ങിപ്പുറപ്പെട്ടു.

പെയിന്റിങ്ങുകള്‍ വാങ്ങി സൂക്ഷിക്കാനും വില്‍ക്കാനും തുടങ്ങിയ കാലം മുതല്‍ക്ക് തന്നെ ഇത്തരം സംഭവങ്ങള്‍ക്കും കുറവുണ്ടായിട്ടില്ല. പെയിന്റിങ്ങുകള്‍ വിലയിരുത്തുന്നതില്‍ വിദഗ്ദനായിരുന്നു ബെര്‍ണാഡ് ബേസ. ബോസ്റ്റണിലെ ഗാര്‍ണര്‍ മ്യൂസിയം ഒരുക്കാന്‍ ഇസബെല്ല സ്റ്റുവര്‍ട്ട് ഗാര്‍ണറെ സഹായിച്ചത് ഇദ്ദേഹമായിരുന്നു. ഒരിക്കല്‍, താന്‍ വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന നൈനാ സൈമണിന്റെ ചില പെയിന്റിങ്ങുകള്‍ താന്‍ ഉദ്ദേശിച്ചിരുന്നതിലും കുറഞ്ഞ വിലയ്ക്ക് ഗാര്‍ണര്‍ക്ക് ലഭിച്ചതായി അവര്‍ പറഞ്ഞു തന്നെ ബേസ മനസ്സിലാക്കി. അത് വീണ്ടും കുറഞ്ഞ വിലയ്ക്ക് തന്നെ ബേസ അവരില്‍ നിന്നും വാങ്ങിച്ചെടുക്കുകയും ചെയ്തു. അത് അവരെ പറ്റിച്ചൊന്നുമായിരുന്നില്ല. ആ പെയിന്റിങ്ങുകള്‍ ബേസണു കൈമാറുമ്പോള്‍ തന്നെ ഇനിയതെത്ര രൂപയ്ക്ക് ആര്‍ക്കു വിറ്റാലും തനിക്കൊരു പ്രശ്‌നവുമില്ലെന്നാണ് ഗാര്‍ണര്‍ പറഞ്ഞത്.

അതൊരു വേറെ കാലം തന്നെ. കുറച്ചു പണത്തിന്റെ പേരില്‍ വഴക്കിനു പോകാനോ അതു വഴി തങ്ങളുടെ വിലപ്പെട്ട സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താനോ ഗാര്‍ണര്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ഇതൊന്നും പറഞ്ഞു കൊണ്ട് നമ്മുടെ റൊബോളോവിനെ വരുതിയിലാക്കാന്‍ കഴിയില്ല. ആ പെയിന്റിംഗ് അദ്ദേഹം അത്രയും പണം കൊടുത്തു വാങ്ങിയത് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നതാണു ബോവിയറിന്റെ വാദം. എന്തായാലും കേസ് കുറേക്കാലം നീണ്ടു പോകുമെന്നുറപ്പ്.

റോബോളോവ് കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് രണ്ട് ബില്യണ്‍ ഡോളര്‍ ചെലവാക്കി വാങ്ങിയ ചിത്രങ്ങളൊന്നും തന്നെ (അതില്‍ മോഡിംഗ് ലാനിയുടെ ചിത്രങ്ങള്‍ക്ക് പുറമേ മാര്‍ക്ക് റോത്‌കോയുടെ 186 മില്ല്യണ്‍ ഡോളര്‍ വിലയുള്ള ചിത്രങ്ങളുമുണ്ട്) നിങ്ങള്‍ക്കോ എനിക്കോ കാണാന്‍ പാകത്തില്‍ എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ല എന്നതാണ് ശരിക്കുള്ള പ്രശ്‌നം. അതെല്ലാം തന്നെ അമൂല്ല്യ വസ്തുക്കളുടെ സംഭരണശാലകളെന്നു വിശേഷിപ്പിക്കാവുന്ന മഹത്തായ ഫ്രീപോര്‍ട്ടുകളില്‍ (വസ്തുക്കളുടെ കൈമാറ്റത്തിനു മുമ്പ് നികുതി കൂടാതെ സൂക്ഷിക്കാവുന്ന സ്ഥലം) കുടിക്കൊള്ളുകയാണ്. പെയിന്റിങ്ങുകള്‍ ശേഖരിക്കുന്ന കോടീശ്വരമ്മാര്‍ അതു സംബന്ധിച്ച ഇടപാടുകള്‍ നടത്തുന്നതും ഇത്തരം ഫ്രീപോര്‍ട്ടുകള്‍ക്കുള്ളില്‍ വച്ചു തന്നെയാണ്. എല്ലാ ചിത്രങ്ങളും മ്യൂസിയങ്ങളില്‍ സൂക്ഷിക്കുന്നത് ക്രമേണ അവ നശിക്കാന്‍ ഇടയാക്കുമെന്നതാണ് ഇവരുടെ പക്ഷം. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അവ കാണാനുള്ള ഒരേയൊരുപാധി മ്യൂസിയങ്ങള്‍ മാത്രമാണു താനും.

നികുതി കൊടുക്കേണ്ട എന്നുള്ളതു മാത്രമല്ല ഇവ ഫ്രീ പോര്‍ട്ടുകളില്‍ സൂക്ഷിക്കാനുള്ള കാരണം. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും അതാണ് താല്‍പ്പര്യം. അവിടെ അവ കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്ന് അവര്‍ കരുതുന്നു. ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്ന അമൂല്യ വസ്തുക്കളുടെ ബലത്തില്‍ നിങ്ങള്‍ക്ക് ബാങ്ക് ലോണും എളുപ്പത്തില്‍ കിട്ടും. എന്നാല്‍ വീട്ടിലെ ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രത്തിന്റെ പേരില്‍ ലോണ്‍ സംഘടിപ്പിച്ചെടുക്കാന്‍ ശരിക്കും പാടായിരിക്കും.

ജനങ്ങളെ കാണിക്കാതെ പാവനമായി സൂക്ഷിക്കുന്ന അമൂല്ല്യ വസ്തുക്കളുടെ ”മൂല്യം” ശരിക്കും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നത് കള്ളക്കടത്തുകാരും അധോലോക സംഘങ്ങളുമാണ്. കൊള്ളയടിച്ച അമൂല്യ ചിത്രങ്ങളുപയോഗിച്ചവര്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കുന്നു. 2010-ല്‍ പുറത്തിറങ്ങിയ തന്റെ പുസ്തകത്തില്‍ അള്‍റിച്ച് ബോസര്‍ ഇതേക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ”ഇംഗ്ലണ്ടില്‍ നിന്നും തട്ടിയെടുത്തൊരു പെയിന്റിംഗ് അഞ്ച് വ്യത്യസ്ഥ കൊള്ള സംഘങ്ങളുടെ കൈകളിലൂടെയാണ് കടന്നുപോയത്. എല്ലാവരും അതുവച്ച് നല്ല പോലെ വില പേശി. കള്ളന്‍മ്മാരും കൊള്ളക്കാരുമല്ലാതെ മറ്റാരും അത്തരം പെയിന്റിങ്ങുകള്‍ കാണുന്നേയില്ല”. പുസ്തകത്തില്‍ പറയുന്നു.

ഒരിക്കല്‍ പോലും പ്രദര്‍ശിപ്പിക്കാതെ അറകളില്‍ പൂട്ടിസൂക്ഷിച്ചിരിക്കുന്ന ധാരാളം മാസ്റ്റര്‍ പീസുകള്‍ ലോകത്തെമ്പാടുമായുണ്ട്. കോടികള്‍ വില നല്‍കി വിറ്റു പോകുന്ന ഇവ തീര്‍ച്ചയായും പൊതുജനങ്ങള്‍ക്കും കാണാന്‍ കഴിയണം, എന്നാല്‍ ഇപ്പോളത് ചില കൊള്ളക്കാരുടെയും അല്ലെങ്കില്‍ റോളോബാവിനെ പോലെ അതിന്റെ സംരക്ഷകരായുള്ള ചില സമ്പന്നര്‍ക്കും വില പേശാനുള്ളൊരുപാധി മാത്രമായി ചുരുങ്ങുകയാണ്. റോളോബോവും ബോവിയറും തമ്മിലുണ്ടായിരിക്കുന്ന കേസ് തന്നെ മാസ്റ്റര്‍ പീസുകളുടെ വിപണന തന്ത്രത്തിലെ പിഴവുകളുടെ ഫലമാണ്. ഇത്തരം പെയിന്റിംഗുകള്‍ നിഷ്പക്ഷരായ ഒന്നിലധികം വിദഗ്ധരുടെ വിശകലനത്തിനു വിധേയമാകുമ്പോഴെ അതിന്റെ വില ശരിയാംവണ്ണം തിട്ടപ്പെടുത്താന്‍ സാധിക്കുകയുള്ളു. വ്യപാരത്തിലെ കൂടി വരുന്ന രഹസ്യാത്മകത ഇതിനെല്ലാമുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഇവ കാണാനവസരമുണ്ടാകുന്നതോടെ ഈ ആവശ്യമില്ലാത്ത രഹസ്യാത്മക സ്വഭാവം ഇല്ലാതെയാകും. ഇവ എല്ലാവര്‍ക്കും കാണാവുന്ന, പ്രാപ്യമായ വസ്തുക്കളാവുന്നതോടെ അവ ശേഖരിച്ചു വയ്ക്കാനുള്ള ആളുകളുടെ താല്‍പ്പര്യവും കുറയും കുറയും. പൗരാണിക മൂല്യം ഒന്നും ചോരാതെ തന്നെ അവയുടെ വിപണി വില പിടിച്ചു നിര്‍ത്താനും സാധിക്കും.

എന്നാല്‍ ഇവ സൂക്ഷിക്കാനായി കൂടുതല്‍ സൗകര്യങ്ങളും സുരക്ഷയുമുള്ള മ്യൂസിയങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇവ സൂക്ഷച്ചിരിക്കുന്ന സമ്പന്നര്‍ക്കു തന്നെ അത്തരത്തില്‍ അവരുടെ സ്വന്തം മ്യൂസിയങ്ങള്‍ പണിയാന്‍ (ഗാര്‍ഡ്‌നറുടെ കാലത്ത് അവര്‍ ചെയ്ത പോലെ) ആനുകൂല്യങ്ങള്‍ നല്‍കുകയാണ് വേണ്ടത് പിന്നെ ഇപ്പോഴുള്ള ഫ്രീപോര്‍ട്ടുകള്‍ പൊളിച്ചു കളയുകയൊന്നും വേണ്ട. ഇപ്പോള്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അത്ര പ്രധാനമല്ലാത്ത. എന്നാല്‍ കോടികള്‍ തന്നെ വില വരുന്ന ചിത്രങ്ങള്‍ ഇവിടങ്ങളില്‍ സൂക്ഷിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍