UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജപ്പാനില്‍ കക്കൂസും ക്ഷേത്രമാണ്

Avatar

അന്ന ഫിഫീല്‍ഡ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജപ്പാന്‍ ഏറെ സൂക്ഷ്മമായ അടുപ്പം പുലര്‍ത്തുന്ന ഒന്നുണ്ടെങ്കില്‍ അത് കക്കൂസാണ്. Potties, loos, restrooms, john, powder room- അങ്ങനെ എന്തുപേരിട്ടു വിളിച്ചാലും വീട്ടിലെ ഈ കുഞ്ഞുമുറിയെക്കുറിച്ച് ജപ്പാന്‍ ഏറെ നിഷ്കര്‍ഷ പുലര്‍ത്തുന്നു.

ജപ്പാനിലെ അത്യാധുനിക കക്കൂസുകള്‍ പേരുകേട്ടവയാണ്. ഇതിപ്പോള്‍ ജപ്പാന്റെ സംസ്കാരത്തിന്റെ ഭാഗമായിരിക്കുന്നു. ജപ്പാനിലെ പ്രശസ്ത കക്കൂസ് സാമഗ്രിനിര്‍മ്മാതാക്കളായ ടോടോ, അവരുടെ ജന്മ ആസ്ഥാനമായ തെക്കന്‍ ജപ്പാനിലെ നാലു പ്രധാന ദ്വീപുകളിലൊന്നിലെ കിറ്റ ക്യൂഷു എന്ന സ്ഥലത്ത് 60 ദശലക്ഷം ഡോളര്‍ ചെലവില്‍ ഈ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി ഒരു മ്യൂസിയം തുടങ്ങിയിരിക്കുന്നു.

കക്കൂസുകളുമായി ജപ്പാനുള്ള അഭിനിവേശത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 4 സംഗതികള്‍ ഇതാ:

1. അതിനൊരു ആപ്പ് (app) ഉണ്ട്
നിങ്ങളുടെ കുട്ടിക്കിരിക്കാന്‍ ചെറിയ ഇരിപ്പിടമില്ലാത്ത, അല്ലെങ്കില്‍ കുളിമുറിയിലെ നിലത്തു ചവിട്ടാതെ വസ്ത്രം മാറാന്‍ കഴിയുന്ന മടക്കാവുന്ന പലകയില്ലാത്തിടത്ത് പോയി ബുദ്ധിമുട്ടേണ്ട.

തൊട്ടടുത്തുള്ള പൊതു കക്കൂസ്/കുളിമുറികളെപ്പറ്റി വിവരം തരാന്‍ ജപ്പാനില്‍ നിരവധി മൊബൈല്‍ ആപ്പ് സംവിധാനങ്ങളുണ്ട്. പ്രത്യേകിച്ചും ജപ്പാനില്‍ വര്‍ദ്ധിച്ചുവരുന്ന Ostomy ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക്.

Stoppa എന്ന വയറുകടിക്കുള്ള മരുന്നുത്പാദിപ്പിക്കുന്ന Lion എന്ന കമ്പനി വീട്ടില്‍ നിന്നും പുറത്തുള്ള അടിയന്തരമായി കാര്യം നടത്തേണ്ടവര്‍ക്ക് @Toilet എന്ന ആപ്പിന്‍റെ സേവനം നല്കുന്നു. ‘എമര്‍ജന്‍സി’ ബട്ടണില്‍ ഒന്നു ഞെക്കിയാല്‍ മതി, അടുത്തുള്ള ശൌചാലയ സൌകര്യത്തിന്റെ വിവരങ്ങള്‍ള്‍ തെളിയും.

പ്രധാന നഗരങ്ങളിലെ ശൌചാലയങ്ങളുടെ വിവരങള്‍ നല്‍കുന്ന ഒരു സൌജന്യ ആപ്പ് ആണ് Check a Toilet. അവിടെ വീല്‍ചെയറുണ്ടോ, ostomate സൌഹൃദ സൌകര്യങ്ങളുണ്ടോ എന്നും അവര്‍ പറഞ്ഞുതരും.

വൃത്തിയുള്ള ശുചിമുറികള്‍ സ്ത്രീകള്‍ക്ക് വേണം. പ്രശസ്ത പ്രസാധക കമ്പനി Zenrin സ്ത്രീകള്‍ക്കായി Koisoru Love- പ്രേമിക്കുന്ന ഭൂപടം- എന്ന പേരില്‍ ഒരു ആപ്പ് നല്കുന്നു. മുഖം മിനുക്കാനുള്ള സൌകര്യം, വൈദ്യുത സോക്കറ്റുകള്‍, കുട്ടികളുടെ മൂത്രതുണി മാറ്റാനുള്ള സൌകര്യം, ഇവയൊക്കെയുണ്ടോ എന്നു അത് പറയും. തങ്ങളുടെ പട്ടികയില്‍ പെടുത്തും മുമ്പായി സെന്‍റിനിലേ സ്ത്രീ ജീവനക്കാര്‍ അവ പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തും.

2. കക്കൂസിനുമുണ്ടൊരു ദൈവം; സത്യമായും.
എന്തുകൊണ്ടാണ് ജപ്പാനിലെ കക്കൂസുകളും കുളിമുറികളും ഇത്ര അത്യന്താധുനികവും വൃത്തിയായും ഇരിക്കുന്നത്? ഒരുപക്ഷേ ശൌചാലയങ്ങളുടെ ദൈവം നോക്കുന്നതുകൊണ്ടായിരിക്കും.

ഐതിഹ്യപ്രകാരം ആ ദൈവത്തിന്നു യോജിക്കും വിധം ഭൂമിയുടെയും ഇരുട്ടിന്റെയും ദേവതയായ ഇസാനാമിയുടെ വിസര്‍ജ്യത്തില്‍ നിന്നാണ് കവായ നോ കാമി എന്ന ജപ്പാന്റെ ശൌചാലയ ദൈവം ഉണ്ടാകുന്നത്. പണ്ടുകാലത്ത് വിസര്‍ജ്യം വളമായി ഉപയോഗിച്ചിരുന്നു. അതുകൊണ്ട് കവായ നോ കാമി നല്ല വിളവിന്റെ ദൈവവും ആളുകളെ കക്കൂസു കുഴിയിലേക്ക് വീഴാതെ നോക്കുന്നവനുമാണ്. 2010-ല്‍ ‘Toire no Kamisaama’ എന്ന പാട്ട് വലിയ ജനപ്രിയത നേടുകയുണ്ടായി.

കക്കൂസ് ആഹ്ലാദപ്രതീകമാക്കാന്‍ ജപ്പാന്‍കാര്‍ അവിടെ പൂക്കള്‍ വെക്കാറുണ്ട്. “ശൌചാലയം വീടിന്റെ മുഖമാണ്” എന്നാണ് ജപ്പാനീസ് പഴഞ്ചൊല്ല്.

3. കക്കൂസില്‍ ആചാരങ്ങളുണ്ട്
കക്കൂസുകളുമായി ബന്ധപ്പെട്ട് ജപ്പാന്റെ പല ഭാഗങ്ങളിലും പല ആചാരങ്ങളുമുണ്ട്. ഐചിയില്‍ കക്കൂസ് തുറക്കുക (banjo-biraki) എന്നൊരു ആചാരമുണ്ട്. ഇത് നടക്കുമ്പോള്‍ ആളുകള്‍ കക്കൂസിന് മുകളിലിരുന്ന് ചായ കുടിക്കുകയും ചെറുതായെന്തെങ്കിലും കഴിക്കുകയും ചെയ്യും.

4. ‘ജപ്പാന്‍ ടോയിലെറ്റ് ചലഞ്ചു’മായി സര്‍ക്കാര്‍ 
കക്കൂസുകള്‍ ഒരു പെണ്‍വാദ വിഷയമാണ്. അല്ലെങ്കില്‍ സര്‍ക്കാര്‍ അങ്ങനെയാണ് പറയുന്നത്. ജപ്പാന്‍ സര്‍ക്കാര്‍ ഈ വര്‍ഷം ‘ജപ്പാന്‍ കക്കൂസ് സമ്മാനം’ ആരംഭിച്ചു. കക്കൂസുകളുടെ ഗുണനിലവാരം ഉയര്‍ത്തി ജീവിതനിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. ജപ്പാനിലെ പൊതുകക്കൂസുകള്‍ എപ്പോഴും വൃത്തിയുള്ളതാണെന്നത് വേറെ കാര്യം.

ശൌചാലയങ്ങളെ വൃത്തിയുള്ളതും സുരക്ഷിതവും ആക്കുക മാത്രമല്ല അവയ്ക്കു പുറത്തുള്ള സ്ത്രീകളുടെ വലിയ നിര നീളുന്നത് കുറയ്ക്കാനുള്ള ശ്രമവും തുടങ്ങി.

“സ്ത്രീകള്‍ക്ക് വൃത്തിയായ അന്തരീക്ഷത്തില്‍ ശൌചാലയങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തിടങ്ങളില്‍, വിദ്യാലയങ്ങളിലും ജോലിസ്ഥലങ്ങളിലും അവരുടെ സാമൂഹ്യഇടപെടലിനുള്ള അവസരങ്ങള്‍ ചുരുങ്ങും,” ജപ്പാനിലെ സ്ത്രീ ശാക്തീകരണത്തിനുള്ള മന്ത്രി ഹറുകൊ അരിമുറ പറഞ്ഞു.

“പൊതുസ്ഥലങ്ങളിലെ വൃത്തിഹീനമായ ശൌചാലയങ്ങളില്‍ ചെല്ലാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല. വീടിന് പുറത്തു ജോലിനോക്കുന്ന സ്ത്രീകളുടെ എണ്ണം കൂട്ടാന്‍ പൊതുകക്കൂസുകളുടെ അന്തരീക്ഷം മെച്ചപ്പെടുത്തണം.”

ഇത് സ്ത്രീകളെ തിളങ്ങാന്‍ സഹായിക്കുമെന്നാണ് ജപ്പാന്റെ ലിംഗസമത്വത്തിലെ നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി ഷിന്‍സൊ അബെ പറഞ്ഞത്.

“ശുചിത്വത്തിന്റെ കാര്യത്തില്‍ സമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് കക്കൂസുകള്‍. ഇക്കാര്യത്തില്‍ ജപ്പാന് വളരെ ആധുനികമായ സാങ്കേതിക വിദ്യയുമുണ്ട്.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍