UPDATES

യാത്ര

ടോക്കിയോയില്‍ നിങ്ങള്‍ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍

Avatar

ജപ്പാന്‍ ന്യൂസ്/ യോമിയൂരി

യാത്രികരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്ന, ഏറ്റവും പേരു കേട്ട യാത്രാ വെബ്‌സൈറ്റുകളില്‍ ഒന്നാണ്  ‘ട്രിപ് അഡ്വൈസര്‍ (Trip Adviser). ഇതില്‍  വിദേശ സഞ്ചാരികള്‍ ടോക്യോ, കനാഗവ, ചിബാ പ്രിഫെക്ച്വറുകളിലെ 10 സ്ഥലങ്ങളെ 2015ല്‍ ജപ്പാനിലെ ഏറ്റവും ജനപ്രീതി നേടിയ 30 വിനോദ സഞ്ചാര ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നരിറ്റേസന്‍ ഷിന്‍ഷോജി (Naritasan Shinshoji) ദേവാലയത്തിന് പതിനാലാം സ്ഥാനവും മെയ്ജി ജിങ്വ(Meiji Jingu)യ്ക്കു ഇരുപത്തഞ്ചാം സ്ഥാനവുമാണ്. ഇവ രണ്ടും പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്. എന്നാല്‍ ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള ഹെയ്സ്ഡെര ദേവാലയവും ഇരുപത്തിഒമ്പതാം സ്ഥാനത്തുള്ള ദ്യോഗോക്ക് കൊകൂജികാന്‍ (Ryogoku Kokugikan) സുമോ അരങ്ങും ആദ്യമായാണ് ഈ പട്ടികയില്‍. പ്രസിദ്ധമായ, പഴയ സ്ഥലങ്ങളുടെ ഒപ്പം ആധുനിക ജപ്പാന്‍റെ പ്രതീകങ്ങളായ സ്ഥലങ്ങളും ഉണ്ട്: ഇരുപത്തൊന്നാം സ്ഥാനത്ത് മിനാറ്റോ മിറൈ, യോകോഹാമ പതിനേഴാം സ്ഥാനത്ത്, ടോക്യോയിലെ ഷിബുയാ സെന്‍റര്‍-ഗയി പ്രദേശം ഇരുപത്തിആറാം സ്ഥാനത്തും.

വിദേശ സഞ്ചാരികള്‍ക്കു ജപ്പാനെ കൂടുതല്‍ അറിയാന്‍ താല്‍പര്യം ഏറി വരികയാണ്; അവര്‍ ജാപ്പനീസ് സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ക്കു പുറമേ വ്യത്യസ്തമായ ഇടങ്ങള്‍ തേടി പോകുന്നു. 

ഇത്തരം ചില സ്ഥലങ്ങളെ കുറിച്ചു പറയാം.

അസാക്സ (Asakusa) കള്‍ച്ചര്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍

സെന്‍സോജി ദേവാലയത്തിന്‍റെ കാമിനാരിമോണ്‍ ഗേറ്റിന് മുന്‍പിലുള്ള ടൂറിസ്റ്റ് വിവര കേന്ദ്രം വിദേശഭാഷകളിലും വിവരങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നു.

അവിടത്തെ ജോലിക്കാര്‍ വളരെ നല്ലവരാണെന്ന് നിക്കാരഗ്വയില്‍ നിന്നുള്ള ഒരു വനിത പറഞ്ഞു. സന്ദര്‍ശകര്‍ക്ക് കംപ്യൂട്ടറും പവര്‍ ഔട്ട്ലെറ്റുകളും സൌജന്യമായി ഉപയോഗിക്കാം. സെന്‍ററിന്‍റെ ടെറസിലെ നിരീക്ഷണാലയം ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു; അസാക്സ പ്രദേശത്തിന്‍റെ സാമാന്യം ഉയരത്തില്‍ നിന്നുള്ള കാഴ്ച ഇവിടെ കാണാം.

ദ്യോഗോക്ക് കൊകൂജികാന്‍ (Ryogoku Kokugikan): സുമോയുടെ പ്രധാന കേന്ദ്രം

ഈ സുമോ കളരി വര്‍ഷത്തില്‍ മൂന്നു പ്രധാന ടൂര്‍ണമെന്‍റുകള്‍ നടത്തുന്നു. അവയുടെ സമയം നോക്കി ധാരാളം വിദേശ ടൂറിസ്റ്റുകള്‍ പതിവായി ജപ്പാന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഒരു ആസ്ട്രേലിയന്‍ വനിത രാവിലെ 6 മണി മുതല്‍ ടിക്കറ്റ് വാങ്ങാന്‍ കാത്തു നില്‍ക്കുകയാണ്; പക്ഷേ ആ കഷ്ടപ്പാട് വെറുതെയല്ല എന്നാണവര്‍ പറയുന്നത്. ഇതിനകത്തുള്ള റേഡിയോ പ്രക്ഷേപണവും ഇംഗ്ലീഷിലാണ്.

 

ടോക്യോ സിറ്റി വ്യൂ (റോപ്പൊങ്ങി കുന്നുകളിലുള്ള നിരീക്ഷണ കേന്ദ്രം): മൌണ്ട് ഫ്യൂജിയുടെയും സ്കൈട്രീയുടെയും സമ്പൂര്‍ണ ദൃശ്യം.

ബഹുനിലക്കെട്ടിടങ്ങളുടെ മുകളില്‍ നിന്നുള്ള കാഴ്ച എല്ലാ രാജ്യക്കാര്‍ക്കും ഇഷ്ടമാണ്. ടെറസിലെ ‘സ്കൈ ഡെക്ക്’ ഒരു പ്രത്യേക, തുറന്ന അനുഭവം തരുന്നു. ടോക്യോ ടവറിന്‍റെയും ടോക്യോ സ്കൈ ട്രീയുടെയും കാഴ്ച അതിമനോഹരമാണ്. കാലാവസ്ഥ നല്ലതാണെങ്കില്‍ സന്ദര്‍ശകര്‍ക്ക് മൌണ്ട് ഫ്യൂജിയും കാണാം. ഇവിടെ നിന്നുള്ള രാത്രിക്കാഴ്ചകളും ഉദയത്തിനും അസ്തമയത്തിനും തൊട്ടു മുന്‍പുള്ള ദൃശ്യങ്ങളും വളരെ പ്രശസ്തമാണ്. 

നരിറ്റേസന്‍ ഷിന്‍ഷോജി (Naritasan Shinshoji): ചരിത്ര പ്രാധാന്യമുള്ള ദേവാലയം, വിമാനത്താവളത്തിനടുത്ത്.

നരിടാ വിമാനത്താവളത്തില്‍ നിന്നു ഈ ദേവാലയത്തിന്‍റെ അടുത്തുള്ള സ്റ്റേഷനിലേയ്ക്ക് 10 മിനിറ്റേ ദൂരമുള്ളൂ. ജപ്പാന്‍ വിടുന്നതിന് മുന്‍പ് പലരും ഇവിടെയും കയറിയിട്ടു പോകുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നുള്ള ഒരു സഞ്ചാരി പറയുന്നു നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെട്ട ഒരു അമ്പലം ഇങ്ങനെ ഒരു സ്ഥലത്തായത് അത്ഭുതമായിരിക്കുന്നു എന്ന്‍.

ദിവസവുമുള്ള ‘ഗോമ’ പ്രാര്‍ഥനകള്‍ ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഭക്ഷണപ്രിയര്‍ക്കായി വഴിയില്‍ ‘ഈല്‍’ റെസ്റ്റോറന്‍റുകളും ഉണ്ട്. 

ഹെയ്സ്ഡെര ദേവാലയം: ഹൈഡ്രാഞ്ജിയ ഇന്ദ്രജാലം!

കമാകുറ, കനാഗവ പ്രിഫെക്ച്വറില്‍ കാണാന്‍ ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. പക്ഷേ ഹെയ്സ്ഡെരയിലെ 11 തലകളുള്ള കാന്നോന്‍ സുവര്‍ണ പ്രതിമയും സര്‍ക്യൂട് രീതിയിലുള്ള, രണ്ടു കുളങ്ങളോടു കൂടിയ പൂന്തോട്ടവും ആണ് ഇവയില്‍ പ്രധാന ആകര്‍ഷണം.

ഈ ദേവാലയ പരിസരത്ത് വര്‍ഷം മുഴുവന്‍ പൂക്കളുണ്ടാകാറുണ്ടെങ്കിലും ഹൈഡ്രാഞ്ചിയ സീസണ്‍ വളരെ വശ്യമാണെന്ന് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു വിനോദസഞ്ചാരി പറഞ്ഞു. പരിസരത്തുള്ള കുന്നിന്‍ മുകളില്‍ നിന്നു സന്ദര്‍ശകര്‍ക്ക് കടലും മലകളും കൊണ്ട് ചുറ്റപ്പെട്ട നഗരം വീക്ഷിക്കുകയുമാവാം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍