UPDATES

തച്ചങ്കരിയെ മാറ്റിയ തീരുമാനത്തിന് അംഗീകാരം

അഴിമുഖം പ്രതിനിധി

ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡി സ്ഥാനത്തു നിന്ന് മാറ്റിയ തീരുമാനത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എസ് രത്‌നകുമാറിനെ പുതിയ കണ്‍സ്യൂമര്‍ഫെഡ് എംഡിയായി നിയമിക്കുകയും ചെയ്തു. തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ ശ്രീലേഖ മൂന്ന് മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് തച്ചങ്കരിയെ നിയമിച്ചിരിക്കുന്നത്. തച്ചങ്കരിയെ കെഎംആര്‍എല്‍ എംഡി ആക്കണമെന്ന് നിര്‍ദ്ദേശം വന്നുവെങ്കിലും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പ് കാരണം നിര്‍ദ്ദേശം തള്ളുകയായിരുന്നു. തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്ന് മാറ്റി കൊണ്ട് കഴിഞ്ഞയാഴ്ച സഹകരണ വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അറിയാതെ ഇത് മന്ത്രിസഭാ തീരുമാനം ആയി വന്നതിനാല്‍ ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറി ജിജി തോംസണെ അതൃപ്തി അറിയിച്ചു. ഇതേ തുടര്‍ന്ന് തല്‍ക്കാലം തച്ചങ്കരിയെ മാറ്റേണ്ടതില്ലെന്നും ഈ ആഴ്ചയിലെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കാമെന്നും തീരുമാനിക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍