UPDATES

വായന/സംസ്കാരം

2016 ലെ 10 സൂപ്പര്‍ ഹീറോകള്‍

പ്രഗല്‍ഭരായ എഴുത്തുകാരായ ജിയോഫ് ജോണ്‍സും ഗ്രാന്റ് മോറിസനും മുതല്‍ കോമിക് രചനയില്‍ പുതുമുഖമായ എഴുത്തുകാരന്‍ താ- നഹേശി കോട്ട്സ് വരെ

ഡേവിഡ് ബേറ്റന്‍കോര്‍ട്ട്

2016 വ്യത്യസ്തമായ സൂപ്പര്‍ഹീറോകളുടെ വര്‍ഷമായിരുന്നു. ഇതില്‍ കറുത്തവര്‍ഗക്കാരന്‍ ക്യാപ്റ്റന്‍ അമേരിക്കയും സ്ത്രീയായ തോറും ഒക്കെ ഉള്‍പ്പെടും. 2016 മികച്ച എഴുത്തിന്റെ വര്‍ഷവുമായിരുന്നു. പ്രഗല്‍ഭരായ എഴുത്തുകാരായ ജിയോഫ് ജോണ്‍സും ഗ്രാന്റ് മോറിസനും മുതല്‍ കോമിക് രചനയില്‍ പുതുമുഖമായ എഴുത്തുകാരന്‍ താ- നഹേശി കോട്ട്സ് വരെ.

2016 ലെ മികച്ച പത്ത് സൂപ്പര്‍ഹീറോ കോമിക്കുകള്‍ ഇതാ:

1.സാം വിത്സന്‍: ക്യാപ്റ്റന്‍ അമേരിക്ക, വാല്യം 1
നോട്ട് മൈ ക്യാപ്റ്റന്‍ അമേരിക്ക
രചന: നിക്ക് സ്പെന്‍സര്‍
ചിത്രീകരണം: ഡാനിയല്‍ അക്യൂന, പോള്‍ റെനോഡ്

സ്റ്റീവ് റോജര്‍സ് തന്റെ ക്യാപ്റ്റന്‍ അമേരിക്ക പട്ടം കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മുന്‍പ് പങ്കാളിയായിരുന്ന സാം വിത്സന്‍/ ദി ഫാല്‍ക്കനെ ഏല്‍പ്പിക്കുന്നു. “ഷീല്‍ഡി”ന്റെ ശാരീരികവും മാനസികവുമായ ഭാരം ഏറ്റെടുത്ത് അധികം വൈകാതെ ഒരു കറുത്തവര്‍ഗക്കാരനെ ക്യാപ്റ്റന്‍ അമേരിക്കയായി സ്വീകരിക്കാന്‍ കഴിയുമോ എന്ന് സന്ദേഹിക്കുന്ന ഒരു അമേരിക്കയാണ് തന്റെ മുന്നിലുള്ളതെന്ന് തിരിച്ചറിയുന്നു. മാര്‍വലിന്റെ ഏറ്റവും തമാശക്കാരനായ എഴുത്തുകാരന്‍ എന്ന സ്ഥാനം വിട്ട് സ്പെന്‍സര്‍ അമേരിക്കയുടെ ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയ്ക്ക് ചേരുന്ന തരത്തില്‍ പരിചിതമായ ഒരു കഥ എഴുതിയിരിക്കുകയാണ്.

2.ദി മൈറ്റി തോര്‍: വാല്യം 12
തണ്ടര്‍ ഇന്‍ ഹെര്‍ വെയിന്‍സ്
രചന: ജേസന്‍ ആരോണ്‍
ചിത്രീകരണം: റസല്‍ ഡോട്ടര്‍മാന്‍

ഡോക്ടര്‍ ജെയ്ന്‍ ഫോസ്റ്റര്‍ കാന്‍സറിനെതിരെയുള്ള പോരാട്ടത്തിലാണ്. കുഴങ്ങിമറിഞ്ഞ അസ്ഗാര്‍ഡിന് ഏറെ ആവശ്യമുള്ള തോര്‍ ഇതാണ്. തോര്‍ കോമിക് പുസ്തകങ്ങളില്‍ എപ്പോഴും ഒരു മികച്ച സഹകഥാപാത്രമായിരുന്നു ജെയ്ന്‍ ഫോസ്റ്റര്‍. എന്നാല്‍ ആരോണ്‍ അവരെ സൂപ്പര്‍ഹീറോ സംസ്കാരത്തിന്റെ ഏറ്റവും മേലേത്തട്ടില്‍ വയ്ക്കാവുന്ന ഒരു കഥാപാത്രമായി ഉയര്‍ത്തിയിരിക്കുന്നു.

3. നൈറ്റ്ഹോക്ക്, വാല്യം 1
ഹേറ്റ് മേക്സ് ഹേറ്റ്
രചന: ഡേവിഡ് എഫ് വോക്കര്‍
ചിത്രീകരണം: രമോന്‍ വില്ലാലോബോസ്

മെയ് മാസത്തില്‍ ഇറങ്ങിയ ഈ കോമിക് മാസിക കാന്‍സലായതിനെത്തുടര്‍ന്ന് ഒക്ടോബറിലാണ് അവസാനിച്ചത്. അങ്ങനെ ഇറങ്ങിയ ആറുകോമിക് ബുക്കുകള്‍ ഒരുമിച്ച് ഒറ്റ പുസ്തകമായി ജനുവരി പത്തിന് വിപണിയിലെത്തുന്നു. റേസിസവും വിവേചനവും ഉള്ള ഒരു നഗരത്തിന്റെ നടുവിലേയ്ക്ക് ഈ പുസ്തകം ഒരു കറുത്ത ഹീറോയെ ഇറക്കിവിടുകയാണ് ചെയ്യുന്നത്.

4. ബ്ലാക്ക് പാന്തര്‍, വാല്യം 1
എ നേഷന്‍ അണ്ടര്‍ അവര്‍ ഫീറ്റ്
രചന:താ നഹേശി കൊട്ട്സ്
ചിത്രീകരണം: ബ്രയന്‍ സ്റെല്‍ഫ്രീസ്

സീക്രട്ട് വാര്‍സിന് ശേഷം ടിചല്ല എന്ന ബ്ലാക്ക് പാന്തര്‍ പ്രധാനകഥാപാത്രമാകുന്ന കഥയാണിത്. മാര്‍വലിന്റെ ഉട്ടോപ്പിയന്‍ ആഫ്രിക്കന്‍ ദേശമായ വകാണ്ടയ്ക്ക് ചേരുന്ന നിയമങ്ങളാണോ അദ്ദേഹത്തിന്റേത് എന്ന് രാജ്യം സംശയിക്കുന്നു. കോമിക്ക് ലോകം കണ്ട ഏറ്റവും മികച്ച കറുത്തവര്‍ഗനായകനാണ് ടിചല്ല. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിനു ഉത്തരമില്ല.

5. വോള്‍വറീന്‍: ഓള്‍ഡ്‌ മാന്‍ ലോഗന്‍, വാല്യം 1
ബേറെസര്‍കര്‍
രചന: ജെഫ് ലെമീര്‍, മാര്‍ക്ക്‌ മില്ലര്‍.
ചിത്രീകരണം: ആണ്ട്രിയ സോരെന്റിനോ, സ്റ്റീവ് മക്നിവന്‍

പ്രശസ്തമായ ഗ്രീന്‍ ആരോ കൊമിക്കിനു ശേഷം ലെമീറും സോരെന്റിനോയും ഒരുമിക്കുന്ന ഈ കോമിക്കില്‍ അവര്‍ മില്ലറുടെയും മക്നിവന്റെ ഓള്‍ഡ്‌ മാന്‍ ലോഗന്റെയും കഥയാണ് പറയുന്നത്. മാര്‍വലിന്റെ സീക്രട്ട് യുദ്ധങ്ങള്‍ ഒരു ഇരുണ്ട ഭാവിയില്‍ നിന്ന് ഇന്നത്തെ മാര്‍വല്‍ ലോകത്തിലേയ്ക്ക് ഇയാളെ എത്തിച്ചിരിക്കുകയാണ്. ഭാവിയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍ അത് തടയാനായി വോള്‍വറീന്‍ എന്ത് ചെയ്യും?

6. ജസ്റ്റിസ് ലീഗ്, വാല്യം 7
ഡാര്‍ക്ക്‌സീഡ് വാര്‍
രചന: ജിയോഫ് ജോണ്‍സ്
ചിത്രീകരണം: ജേസന്‍ ഫാബോക്ക്

ജോണ്‍സ് ഇപ്പോള്‍ വാര്‍ണര്‍ ബ്രദേര്‍സിന്റെയും ഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെയും സൂപ്പര്‍ ഹീറോ സിനിമകളുടെ തിരക്കിലാണ്. എന്നാല്‍ ജോണ്‍സിന്റെ ഏറ്റവും പുതിയ സൃഷ്ടി ഡിസി കോമിക്സിന് വേണ്ടി നിര്‍മ്മിച്ച ഈ ജസ്റ്റിസ് ലീഗ് കഥയാണ്. ഡിസിയുടെ ഏറ്റവും മികച്ച നായകന്‍ ലോകത്തെ ഏറ്റവും വലിയ ഭീഷണിയായ ഡാര്‍ക്ക്സീഡിനെ നേരിടുന്നു. ഈ സീരീസ് ഫാബോക്കിനെ ഡിസിയുടെ അടുത്ത മികച്ച കലാകാരനായും സ്ഥാനമേല്‍പ്പിക്കുന്നു.

7. വണ്ടര്‍വുമന്‍ എര്‍ത്ത് വണ്‍, വാല്യം 1
രചന: ഗ്രാന്റ് മോറിസന്‍
ചിത്രീകരണം: യാനിക്ക് പാക്വെറ്റ്

ഈ പുസ്തകത്തില്‍ മോറിസന്‍ വണ്ടര്‍വുമണിന്റെ ജനനം പുനഃസൃഷ്ടിക്കുകയാണ്. പാക്വെറ്റിന്റെ ചിത്രീകരണം കഥയ്ക്ക് മിഴിവ് കൂട്ടുന്നു.

8. ബാറ്റ്മാന്‍ വാല്യം 9
ബ്ലൂം
രചന: സ്കോട്ട് സ്നൈഡര്‍
ചിത്രീകരണം: ഗ്രെഗ് കാപ്പുലോ, ഡാനി മികി, യാനിക് പാക്വെറ്റ്

സ്നൈഡറും കാപ്പുല്ലോയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബാറ്റ്മാന്‍ കഥനത്തിനു പുതിയ നിലവാരം കൊണ്ടുവന്നിരിക്കുകയാണ്. നഗരത്തിനു ആവശ്യമുള്ളപ്പോഴൊക്കെ ബാറ്റ്മാന്‍ കൂടെയുണ്ട് എന്ന് ഗോഥമിനെ ഓര്‍മ്മിപ്പിക്കുകയാണ് ഇതില്‍ ബ്രൂസ് വെയ്ന്‍.

9.ബാറ്റ്ഗേള്‍, വാല്യം 3
മൈന്‍ഡ്ഫീല്‍ഡ്സ്
രചന: ബ്രെന്‍ഡന്‍ ഫ്ലെച്ചര്‍, കാമറൂണ്‍ സ്റ്റീവാര്‍ട്ട്
ചിത്രീകരണം: ബാബ്സ് ടാര്‍

ബാറ്റ്ഗേള്‍ കഥയ്ക്ക് ഒരു യുവഹിപ്സ്റ്റര്‍ പശ്ചാത്തലം നല്‍കിയതിനു ഇവിടെ അവസാനമാകുന്നു. പുത്തന്‍ സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്ടിസ്റ്റ് ടാര്‍ ബാറ്റ്ഗേളിനെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹീറോകളില്‍ ഒരാളാക്കി മാറ്റിയിരിക്കുന്നു.

10. ഡിസി യൂനിവേര്‍സ്: റീബര്‍ത്ത്
രചന: ജിയോഫ് ജോണ്‍സ്
ചിത്രീകരണം: ഗാരി ഫ്രാങ്ക്, ഫില്‍ ജിമെനെസ്, ഈതന്‍ വാന്‍ സ്കിവര്‍

ജോണ്‍സ് ഹോളിവുഡ് സിനിമകളിലേയ്ക്ക് ചേക്കേറും മുന്‍പ് ഡിസി സൂപ്പര്‍ഹീറോ കോമിക്കുകളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിച്ചിട്ടാണ് പോയത്. കഴിഞ്ഞ ദശാബ്ദത്തില്‍ ഡിസിക്ക് വേണ്ടി മികച്ച കുറെ കഥകള്‍ രചിച്ചതിന്ശേഷം റീബര്‍ത്ത് കൂടി രചിച്ചാണ് അദ്ദേഹം പിരിയുന്നത്. ഡിസിയുടെ ഹീറോകള്‍ക്ക് എല്ലാവര്‍ക്കും യോജിക്കുന ഒരു പ്രേമലേഖനം പോലെയാണ് റീബര്‍ത്ത്. എന്തിനാണ് വീണ്ടും വീണ്ടും തങ്ങള്‍ ഈ ഹീറോകളിലേക്ക് തിരിച്ചെത്തുന്നത് എന്ന് പറയുന്നുണ്ട് ഈ പുസ്തകം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍