UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; ജെയ്​ഷെ മുഹമ്മദ് കമാന്‍ണ്ടര്‍ ഉള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ജെയ്​ഷെ മുഹമ്മദ് മുതിര്‍ന്ന കമാന്‍ണ്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സെയ്ഫുള്ള എന്ന കമാന്‍ഡര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടാമനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കശ്മീരിലെ സരൈബാല്‍ മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഇവരെ വധിച്ചത്. മേഖലയില്‍ സായുധ സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാജ ബസാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സൈന്യം പരിശോധന നടത്തവേ ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍