UPDATES

എഡിറ്റര്‍

ടോറന്റ് ഡോട്ട് ഇയുവും പൂട്ടി

Avatar

ടോറന്റ് പ്രേമികളുടെ ചങ്കില്‍ തീകോരിയൊഴിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തെത്തിയിരിക്കുകയാണ്. കിക്കാസ് ടോറന്റിന് പിന്നാലെ ടോറന്റ്സ് ഡോട്ട് ഇയുവും സേവനങ്ങള്‍ നിര്‍ത്തുകയാണ്. ടോറന്റ് ഉപയോക്താക്കളുടെ വഴികാട്ടിയായി ടോറന്റ്‌സ് ഡോട്ട് ഇയു നില കൊള്ളാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. 2003-ല്‍ സ്ഥാപിതമായ ഇന്‍ഡെക്സ് സര്‍വ്വീസ് മാത്രമുള്ള ടോറന്റ്‌സ് ഡോട്ട് ഇയുവിന് പ്രതിദിനം 10 ലക്ഷത്തിലേറെ സന്ദര്‍ശകരാണ്‌ ഉള്ളത്. 

കിക്കാസ് ന്റെ സ്ഥാപകന്‍ ആര്ട്ടെം  വോളിന്റെ അറസ്‌റ്റോടു കൂടിയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ടോറന്റ്‌സ് ഡോട്ട് ഇയു ലക്ഷകണക്കിന് ഉപയോക്താക്കളോട് വിട വാങ്ങല്‍ അറിയിച്ചിരിക്കുകയാണ്. നിലവില്‍, ടോറന്റസ് ഡോട്ട് ഇയുവിന്റെ ഹോം പേജ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സേര്‍ച്ച്‌ ഓപ്ഷനുകള്‍ നീക്കം ചെയ്തു കഴിഞ്ഞു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

https://goo.gl/oTJWFe

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍