UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ് നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റിനെ കല്ലെറിഞ്ഞ് കൊന്നു; കാശ്മീരികളുടെ തല കുനിയുന്നതായി ഒമര്‍ അബ്ദുള്ള

ഈ ഗുണ്ടകളെയോ അവരുടെ പ്രത്യയശാസ്ത്രത്തേയോ ഞാന്‍ പിന്തുണക്കുന്നില്ല. നമ്മള്‍ ഒരു ടൂറിസ്റ്റിനെ നമ്മുടെ ഒരു അതിഥിയെ കല്ലെറിഞ്ഞ് കൊന്നിരിക്കുന്നു. നമ്മളെല്ലാവരും ഇതില്‍ തല കുനിച്ച് നില്‍ക്കണം – നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിന് സമീപം പ്രതിഷേധക്കാരുടെ കല്ലേറില്‍ പരിക്കേറ്റ ചെന്നൈ സ്വദേശിയായ യുവാവ് മരിച്ചു. 22 വയസുകാരനായ ആര്‍ തിരുമണിയാണ് പ്രതിഷേധക്കാരുടെ കല്ലേറിന് ഇരയായി മരിച്ചത്. മാതാപിതാക്കളോടൊപ്പം കാറില്‍ ഗുല്‍മാര്‍ഗിലേയ്ക്ക് പോകുമ്പോളാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് തിരുമണി മരിച്ചത്. മേഖലയില്‍ നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ആക്രമണവുമുണ്ടായതായി പൊലീസ് പറഞ്ഞു. മേയ് ഒന്നിന് അനന്ത് നാഗിലുണ്ടായ സമാനമായ ആക്രമണത്തില്‍ അഞ്ച് ടൂറിസ്റ്റുകള്‍ക്ക് പരിക്കേറ്റിരുന്നു.

“എന്റെ മണ്ഡലത്തിലാണ് ഈ യുവാവ് മരിച്ചത്. ഈ ഗുണ്ടകളെയോ അവരുടെ പ്രത്യയശാസ്ത്രത്തേയോ ഞാന്‍ പിന്തുണക്കുന്നില്ല. നമ്മള്‍ ഒരു ടൂറിസ്റ്റിനെ നമ്മുടെ ഒരു അതിഥിയെ കല്ലെറിഞ്ഞ് കൊന്നിരിക്കുന്നു. നമ്മളെല്ലാവരും ഇതില്‍ തല കുനിച്ച് നില്‍ക്കണം. ഈ കല്ലേറുകാരേയും അവരുടെ രീതികളേയും ഒരിക്കലും ന്യായീകരിക്കാനോ മഹത്വവത്കരിക്കാനോ ആവില്ല” – നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ബലാത്സംഗികളെ ഷണ്ഡീകരിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍