UPDATES

ടിപി കേസ്; വീണ്ടും സിബിഐയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

അഴിമുഖം പ്രതിനിധി

ടി പി ചന്ദ്രശേഖരന്‍ കേസ് അന്വേഷണത്തിനായി വീണ്ടും സിബിഐ യെ സമീപിക്കാന്‍ തയ്യാറാണെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ ആവശ്യവുമായി രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ സമീപിച്ചതാണെന്നും എന്നാല്‍ ഈ കേസ് അന്വേഷിച്ചു കഴിഞ്ഞതാണെന്നും പ്രതികളെ ശിക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു അവരുടെ പ്രതികരണം. അന്വേഷണത്തിന് അഭ്യര്‍ത്ഥിക്കാനെ സംസ്ഥാന സര്‍ക്കാരിന് സാധിക്കൂ. തീരുമാനം എടുക്കേണ്ടത് ഏജന്‍സിയാണെന്നും ചെന്നിത്തല പറഞ്ഞു. എങ്കിലും ഒരിക്കല്‍ കൂടി ടി പി കേസ് ഏറ്റെടുക്കണമെന്നാവിശ്യപ്പെട്ട സിബിഐ സമീപിക്കാന്‍ താന്‍ തയ്യാറാണെന്നും മാധ്യമപ്രവര്‍ത്തകരോട് ചെന്നിത്തല പറഞ്ഞു.

ടിപി വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ടിപിയുടെ ഭാര്യ കെ കെ രമ ടി പിയുടെ മൂന്നാം രക്തസാക്ഷി വാര്‍ഷികദിനമായ ഇന്ന് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍