UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശിക്ഷാ ഇളവിനുള്ള തടവുകാരുടെ പട്ടികയില്‍ ടിപിയുടെ കൊലയാളികളും

പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, രജീഷ്, പികെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍, സിജിത്ത്, ട്രൗസര്‍ മനോജ് തുടങ്ങി 11 പേര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

സംസ്ഥാനസര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കുന്ന തടവുകാരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും. പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, രജീഷ്, പികെ കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍, സിജിത്ത്, ട്രൗസര്‍ മനോജ് തുടങ്ങി 11 പേര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം, കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചനും പട്ടികയിലുണ്ട്. ഗുണ്ടാനേതാവ് ഓംപ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. വിവരാവകാശ പ്രകാരമാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.

ടിപി കേസ് പ്രതികളെ വിട്ടയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള നേരത്തെ വിവാദമായിരുന്നു. അതേസമയം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആര്‍ക്കും ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 1850 പ്രതികള്‍ക്കാണ് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനായുള്ള ശുപാര്‍ശ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന സംശയത്തില്‍ ഗവര്‍ണര്‍ അംഗീകരിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍