UPDATES

ദേശീയ പണിമുടക്കിന് രാജ്യത്ത് സമ്മിശ്ര പ്രതികരണം

അഴിമുഖം പ്രതിനിധി 

കേന്ദ്ര, സര്‍ക്കാരിനറെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത   ദേശീയ പണിമുടക്കിന് സമ്മിശ്ര പ്രതികരണം. 

റെയില്‍വേ ഒഴികെയുള്ള രാജ്യത്തെ മിക്ക തൊഴില്‍ മേഖലയും പണി മുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും പണി മുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്ത്‌ തൊഴിലാളി സംഘടനകൾക്കു പുറമേ ജോയിന്റ്‌ കൗൺസിൽ, എൻജിഒ യൂണിയൻ, എൻജിഒ അസോസിയേഷൻ തുടങ്ങിയ സർവീസ്‌ സംഘടനകളും അധ്യാപക സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്‌.

കേരളത്തില്‍ പണി മുടക്ക് പൂര്‍ണമാണ്. ഒഡീസയിലെ ഭുവനേശ്വറില്‍ സമരക്കാര്‍ റെയില്‍വേ പാളത്തിന് കുറുകെ പ്രതിഷേധ പ്രകടനം നടത്തി. ബംഗലൂരുവില്‍ സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുന്നു.

പശ്ചിമ ബംഗാളില്‍ സമരക്കാര്‍ ബസിന് നേരെ കല്ലെറിഞ്ഞു. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് സമരത്തിനെതിരെ പ്രകടനം നടത്തി. 

(ചിത്രങ്ങള്‍ എഎന്‍ഐ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍