UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ വിളിച്ചാല്‍ ഇനി യമരാജന്‍ പിടിക്കും

സ്വകാര്യ കമ്പനിയില്‍ സുരക്ഷ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന അപ്പ അഖാദെയാണ് കാലനായി ജോലിയ്ക്ക് കയറിയിരിക്കുന്നത്

വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നായി കണക്കാക്കുന്നത് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതാണ്. എന്നാല്‍ അതിനുള്ള പരിഹാരം പൂനെ പോലീസ് കണ്ടെത്തിയിരിക്കുന്നത് വിചിത്രമാണ്. ഇനിമുതല്‍ ഫോണ്‍ വിളിച്ചുകൊണ്ട് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ പോലീസിനൊപ്പം കാലനെ കൂടി വിടാനാണ് അവരുടെ തീരുമാനം.

ഹിന്ദുമത വിശ്വാസത്തില്‍ മരണ ദേവനായ കാലന്റെ വേഷം ധരിച്ച ഒരാള്‍ കൂടി പോലീസിനൊപ്പം ഇത്തരക്കാരെ പിടികൂടാന്‍ ഉണ്ടാകും. മരണത്തെക്കുറിച്ചും അത് ഉണ്ടാക്കുന്ന നഷ്ടത്തെക്കുറിച്ചും പഠിപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ ജോലി. ഇദ്ദേഹത്തോടൊപ്പം ഹിന്ദു വിശ്വാസ പ്രകാരം ഒരാള്‍ നഗരത്തില്‍ പോകണമോ സ്വര്‍ഗത്തില്‍ പോകണമോ എന്ന് തീരുമാനിക്കുന്ന ചിത്രഗുപ്തനും ഉണ്ടാകും. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നവരോട് ‘എനിക്കൊപ്പം പോരുന്നോ’ എന്നാണ് യമരാജന്‍ വന്ന് ചോദിക്കുക.

അത് മരണം ക്ഷണിച്ചുവരുത്തുമെന്ന സന്ദേശമാണ് ഇതിലൂടെ പൂനെ പോലീസ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇന്ന് മുതലാണ് ഈ പുതിയ പദ്ധതിയുടെ തുടക്കം. അതായത് റോഡില്‍ ഇന്ന് മുതല്‍ പോലീസിനൊപ്പം കാലനും കാണും. കാലനെ കാണുമ്പോഴെങ്കിലും ജനങ്ങള്‍ക്ക് ഭയം തോന്നുമെന്നും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും അവര്‍ പിന്മാറുമെന്നുമാണ് പോലീസിന്റെ പ്രതീക്ഷ. ഒരു സ്വകാര്യ കമ്പനിയില്‍ സുരക്ഷ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന അപ്പ അഖാദെയാണ് കാലനായി ജോലിയ്ക്ക് കയറിയിരിക്കുന്നത്.

പോലീസിന്റെ ബോധവല്‍ക്കരണ പരിപാടികളില്‍ ഭാഗമാകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ശരീര ഭാഷ യമരാജന്‍ ആയി അഭിനയിക്കാന്‍ പറ്റുന്നതാണെന്നും അദ്ദേഹം പറയുന്നു. സമൂഹത്തിന്റെ നന്മയ്ക്കായി എന്തെങ്കിലും ചെയ്യുന്നതില്‍ തനിക്ക് സന്തോഷമാണുള്ളതെന്നും ഇദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍