UPDATES

ഹൊസൂര്‍ ട്രെയിന്‍ അപകടം; അഞ്ച് മലയാളികള്‍ ഉള്‍പ്പടെ 12 പേര്‍ മരിച്ചതായി സ്ഥിരീകരണം

അഴിമുഖം പ്രതിനിധി

ഹൊസൂര്‍  ട്രെയിന്‍ അപകടത്തില്‍ പന്ത്രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു . മരിച്ചവരില്‍ 5 പേര്‍ മലയാളികളാണ്ം. 2 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം സ്വദേശി ഇട്ടിയറ ആന്റണി (57), തൃശ്ശൂര്‍ സ്വദേശി അമന്‍ (9) എന്നിവരാണ് ഇവര്‍.

ഡി-8,ഡി-9 കോച്ചുകളിലായി 116 മലയാളികള്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു .ഈ കോച്ചുകളില്‍ ഉണ്ടായിരുന്ന 100ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിസര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അപകടസ്ഥലത്തേക്ക് എത്താന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ റയില്‍വേ അറിയിച്ചു.

അപകടത്തേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി സുരേഷ്പ്രഭു അറിയിച്ചു. റയില്‍വേ ബോര്‍ഡ്് ചെയര്‍മാനോടും അംഗങ്ങളോടും സംഭവ സ്ഥലത്ത് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു. കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ് സംഭവസ്ഥലത്തെത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍