UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്ധ്രയില്‍ ട്രെയിന്‍ പാളം തെറ്റി 23 മരണം; നൂറിലേറെ പേര്‍ക്ക് പരിക്ക്

എഞ്ചിനും ഏഴ് കോച്ചുകളുമാണ് പാളം തെറ്റിയത്

ആന്ധ്രപ്രദേശിലെ വിജയനഗരത്തില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ജഗ്ദല്‍പുര്‍-ഭുവനേശ്വര്‍ എക്‌സ്പ്രസാണ് അപടകടത്തില്‍പ്പെട്ടത്.

കുനേരു റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ട്രെയിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്‍ജിനും ഏഴ് കോച്ചുകളുമാണ് പാളം തെറ്റിയത്. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ കോച്ചുകള്‍ രു എസി ത്രീ ടയര്‍ കോച്ച്, ഒരു എസി ടു ടയര്‍ കോച്ച്, ലഗേജ് വാന്‍ എന്നിവയാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ചീഫ് പിആര്‍ഒ ജെ പി മിശ്ര പറഞ്ഞു. ഒഡീഷയിലെ രായഗഡില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് സംഭവം.

ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍

റായ്ഗാഡ: 6856-223400, 06856-223500, 09439741181, 09439741071, 07681878777

വിജയനഗര: 83331, 83332, 83333, 83334, 08922-221202, 08922-221206

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍