UPDATES

പ്രവാസം

പ്രവാസി തൊഴിലാളികള്‍ക്ക് അവകാശ ബോധവത്കരണ പരിപാടികളുമായി ദുബായ് തൊഴില്‍ വകുപ്പ്

Avatar

അഴിമുഖം പ്രതിനിധി

പ്രവാസി തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ മനസ്സിലാക്കി നല്‍കുവാന്‍ പരിശീലന പരിപാടിയുമായി ദുബായ് തൊഴില്‍ കാര്യ പെര്‍മനന്റ് കമ്മിറ്റി. പരിശീലനത്തിനായി മിഡില്‍ ഈസ്റ്റ് ട്രെയിനിംഗ് ആന്‍ഡ് ഡവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂഷനുമായി  കരാര്‍  ഒപ്പിടുകയും ചെയ്തിരിക്കുകയാണ് കമ്മിറ്റി. 200ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണ് നിലവില്‍ ഇവിടെ വിവിധ തരത്തിലുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍  മനസ്സിലാക്കി നല്‍കുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി. പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നതിന് അവര്‍ പ്രോത്സാഹിപ്പിക്കുകയും പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തൊഴില്‍ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ  തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താം എന്നും അദ്ദേഹം പറയുന്നു. ഇംഗ്ലിഷ്, അറബിക്, ഉര്‍ദു എന്നീ ഭാഷകളില്‍ ആഴ്ചയില്‍ അഞ്ചു ദിവസമാണ് പരിശീലനം ലഭ്യമാവുക.      

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍