UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടോമിന്‍ തച്ചങ്കരി പോലീസ് ആസ്ഥാനത്തേക്ക്‌; തലപ്പത്ത് വീണ്ടും അഴിച്ചുപണി

പോലീസ് മേധാവി സ്ഥാനത്തെക്കുറിച്ച് അവ്യക്തത തുടരുന്നതിനിടെയാണ് ഇത്‌

പോലീസ് മേധാവി സ്ഥാനം സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെ പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കോസ്റ്റല്‍ പോലീസ് എഡിജിപിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയായും ബല്‍റാം കുമാര്‍ ഉപാധ്യായയെ പോലീസ് ആസ്ഥാനത്ത് ഐജിയായും നിയമിച്ചു.

പോലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന അനില്‍ കാന്തിനെ വിജിലന്‍സ് എഡിജിപിയായി സ്ഥാനം മാറ്റി. എറണാകുളം റെയ്ഞ്ച് ഐജി പി വിജയന് തീരദേശ പോലീസ് ഐജിയുടെ അധിക ചുമതല നല്‍കി. പോലീസ് ആസ്ഥാനത്തെ ഡിഐജി ഷെഫീന്‍ അഹമ്മദിനെ ആംഡ് പോലീസ് ഡിഐജിയായി സ്ഥാനം മാറ്റി.

പോലീസ് ആസ്ഥാനത്തെ എസ്പി കാളിരാജ് മഹേഷ്‌കുമാറിനെ റെയില്‍വേ പോലീസ് സൂപ്രണ്ട് ആയി നിയമിച്ചു. മുഹമ്മദ് ഷാബിറിനെ ക്രൈംബ്രാഞ്ച് സൂപ്രണ്ടായും നിയമിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍