UPDATES

വിദേശം

യുഎസ് ആര്‍മിയില്‍ ട്രാന്‍സ്‌ജെര്‍ഡറുകള്‍ക്ക് നിരോധനം

ഉന്നതതല പഠനത്തിന്റെ നിഗമനങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ വാദം. സൈന്യത്തിന്റെ ശേഷിക്കും ഫലപ്രാപ്തിക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായതെന്നാണ് പ്രതിരോധ സെക്രട്ടറി അടക്കമുള്ളവരുടെ വാദങ്ങള്‍.

യുഎസ് ആര്‍മിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വൈറ്റ് ഹൗസ് പുറത്തിറത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെയുള്ള പ്രതിഷേധത്തെ അവഗണിച്ചാണ് ട്രംപ് ഗവണ്‍മെന്റിന്റെ തീരുമാനമെന്ന് ദ ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട് പറയുന്നു. യുഎസ് പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ട്രംപിന്റെ ഈ നീക്കത്തിനെതിരെ അമേരിക്കയില്‍ പൗരാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എല്‍ജിബിടി സംഘടനകള്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഉന്നതതല പഠനത്തിന്റെ നിഗമനങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ വാദം. സൈന്യത്തിന്റെ ശേഷിക്കും ഫലപ്രാപ്തിക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായതെന്നാണ് പ്രതിരോധ സെക്രട്ടറി അടക്കമുള്ളവരുടെ വാദങ്ങള്‍. ട്രാന്‍സ്ജന്‍ഡറുകളുടെ വലിയ തോതിലുള്ള ചികിത്സാ ചിലവും പ്രശ്‌നങ്ങളും യുഎസ് ആര്‍മിക്ക് താങ്ങാനാകില്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്.

ട്രാന്‍സ്ജന്‍ഡറുകളുടെ വലിയ തോതിലുള്ള ചികിത്സാ ചിലവും പ്രശ്‌നങ്ങളും യുഎസ് ആര്‍മിക്ക് താങ്ങാനാകില്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. 2016ല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ തീരുമാനത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണിത്. ട്രാന്‍സ്‌ഫോബിയ നയമാക്കി മാറ്റിയിരിക്കുകയാണ് ട്രംപ് ഗവണ്‍മെന്റ് എന്ന് അമേരിക്കല്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ എല്‍ജിബിടി ആന്‍ഡ് എച്ച്‌ഐവി പ്രോജക്ടിലം മുതിര്‍ന്ന സ്റ്റാഫ് അറ്റോണി ജോഷ്വ ബ്ലാക് പറഞ്ഞു.

ട്രാന്‍സ്‌ഫോബിയ നയമാക്കി മാറ്റിയിരിക്കുകയാണ് ട്രംപ് ഗവണ്‍മെന്റ് എന്ന് അമേരിക്കല്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ എല്‍ജിബിടി ആന്‍ഡ് എച്ച്‌ഐവി പ്രോജക്ടിലം മുതിര്‍ന്ന സ്റ്റാഫ് അറ്റോണി ജോഷ്വ ബ്ലാക് പറഞ്ഞു. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ജോഷ്വ ബ്ലോക് ചൂണ്ടിക്കാട്ടി. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ജോണ്‍ മക്കെയ്ന്‍ അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഇത് സൈന്യത്തെ ഇടിച്ചുതാഴ്ത്തുന്നതാണെന്ന് വിരമിച്ച ജനറല്‍മാരും അഡ്മിറല്‍മാരും ഒപ്പിട്ട കത്തില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍