UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോദിക്കാന്‍ പാടില്ല, പറയാനും; മൂന്നാം ലിംഗക്കാരുടെ പട്ടാള ജീവിതം

Avatar

സന്ധ്യ സോമശേഖര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു വ്യക്തി ട്രാന്‍സ് ജെന്‍ഡര്‍ ആണ് എന്നത് കൊണ്ട് മാത്രം ഒരാളെ പട്ടാളത്തില്‍ ചേരുന്നതില്‍ നിന്ന് തടയുകയില്ല എന്ന അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാംലിംഗ പട്ടാളക്കാര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിരോധനങ്ങള്‍ അവസാനിപ്പിക്കണം എന്ന സ്വവര്‍ഗാനുരാഗപ്രവര്‍ത്തകരുടെ ആവശ്യം ശക്തമാകുന്നു.

ഒരു വ്യക്തിക്ക് പട്ടാളജോലി ചെയ്യാനുള്ള കഴിവാണ് മാനദണ്ഡമാകേണ്ടത്. അല്ലാതെ മറ്റൊന്നും നാം കണക്കിലെടുക്കേണ്ടതില്ല എന്ന് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ കാര്‍ട്ടര്‍ പറഞ്ഞതായി പെന്റഗന്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

താന്‍ പട്ടാള നയം പൂര്‍ണ്ണമായി പഠിച്ചിട്ടല്ല ഈ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ” ഇതൊരു മൗലികമായ നിലപാടാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച ആളുകളെ പട്ടാളജോലിയിലേക്ക് ആകര്‍ഷിക്കാന്‍ ഉതകുന്ന തരത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണ്‌ എന്ന് തോന്നുന്നു. ” അദ്ദേഹം പറഞ്ഞു നിര്‍ത്തി.

“ഞാന്‍ വളരെ തുറന്ന മനസ്ഥിതി ഉള്ള ഒരു വ്യക്തിയാണ്. അവരുടെ സ്വകാര്യത, ലൈംഗികത എന്നിവ നമുക്ക് ഒരു വിഷയമേ ആകേണ്ട കാര്യം ഇല്ല. അവരുടെ പ്രവര്‍ത്തി നമുക്ക് എങ്ങനെ ഗുണകരമാകുന്നു അഥവാ എത്രമാത്രം കാര്യശേഷി അവര്‍ക്കുണ്ട് എന്നത് മാത്രമാണ് പ്രധാനം. അവര്‍ ഒരു പക്ഷെ ഏറ്റവും മികച്ച പട്ടാളക്കാര്‍ ആയിത്തീര്‍ന്നേക്കാം.”
 
ഈ പ്രഖ്യാപനം പുരുഷ സ്വവര്‍ഗാനുരാഗ അവകാശസംരക്ഷണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ഓളം സൃഷ്ടിച്ചു. കാര്‍ട്ടര്‍ അധികാരം ഏറ്റെടുത്ത് തൊട്ടടുത്ത ദിവസം തന്നെ ഇത്തരം നയം കൊണ്ട് വരുന്നു എന്നത് മാത്രം അല്ല ഇതിനു കാരണം. പട്ടാള നിയമത്തില്‍ വര്‍ഷങ്ങള്‍ ആയി പട്ടാളക്കാരുടെ ലൈംഗികതയെ സംബന്ധിച്ച് നിലനിന്നിരുന്ന ” ചോദിക്കരുത്- പറയരുത്”( Don’t Ask, Don’t Tell-DADT) എന്ന നയത്തിന്റെ അന്ത്യം കൂടിയായി അവര്‍ ഇതിനെ കണക്കാക്കുന്നു.

സ്വവര്‍ഗാനുരാഗികളെ കുറിച്ച് വില്യംസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തില്‍, പട്ടാളത്തില്‍ ഏകദേശം 15,000 ആണ്‍-പെണ്‍ സ്വവര്‍ഗാനുരാഗികള്‍ ജോലിയെടുക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ചോദിക്കരുത് പറയരുത് എന്ന നയം എടുത്തുമാറ്റാന്‍ കോണ്‍ഗ്രസ്സിനു സാധിച്ചു എങ്കിലും, ഇപ്പോള്‍ നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഒബാമ തന്നെ കനിയണം.

പട്ടാളത്തിന്റെ അച്ചടക്കത്തിനും, ഒരുമക്കും ആവശ്യമാണ് ഇത്തരം വിലക്കുകള്‍ എന്ന് സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ ഉള്ള വിലക്കിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ പട്ടാളസേവനം നടത്തിയാല്‍ യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്നും, ഇത്തരം വിലക്കുകള്‍, പഴയകാല വിലക്കുകള്‍ നീക്കിയപോലെ തന്നെ ഒരു പ്രശ്നത്തിന്റെ ഭാഗം അല്ലാതെ തന്നെ എടുത്തുകളയാന്‍ സാധിക്കും എന്ന് സ്വവര്‍ഗാനുരാഗ അവകാശ സംരക്ഷകര്‍ പറയുന്നു. ഇതിലൂടെ തന്‍റെ ലൈംഗികത തുറന്നു പറഞ്ഞു കൊണ്ട് തന്നെ ഒരു വ്യക്തിക്ക് പട്ടാളത്തില്‍ തുടാരന്‍ അവസരം ലഭിക്കും. ഇതിനു ഭരണകൂടത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കാന്‍ അവര്‍ തന്നെ മുന്‍കൈ എടുക്കണം എന്ന് മാത്രം.

പ്രസിഡന്‍റ് ബരാക് ഒബാമയും കാര്‍ട്ടന്റെ പ്രസ്താവനയോടു പൂര്‍ണ്ണമായും യോജിക്കുന്നു എന്നും, അമേരിക്കയിലെ എല്ലാ പൗരന്മാര്‍ക്കും രാഷ്ട്ര സേവനത്തിനു തുല്യ അവസരം ലഭ്യമാക്കും എന്നും അദ്ദേഹം പറഞ്ഞതായി വൈറ്റ് ഹൌസ് പ്രസ്‌ സെക്രട്ടറി ജോഷ്‌ ഏര്‍ണസ്റ്റ് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ ഇതിനായി കൈകൊള്ളാന്‍ പോകുന്ന നടപടികള്‍ എന്താണെന്നു പറയാന്‍ അദ്ദേഹം വിസമ്മതിച്ചു.

“പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവന സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് പറയാനാണ് ഈ കൂടികാഴ്ച” ഏര്‍ണസ്റ്റ് പറയുന്നു. ഈ മാസം തുടക്കത്തില്‍ പട്ടാളത്തിലെ ആരോഗ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു എന്നും, ഇതിടൊപ്പം സ്വവര്‍ഗാനുരാഗികളെ സംബന്ധിച്ച നയത്തിലും മാറ്റങ്ങള്‍ വരുത്തും എന്നും പെന്റഗണ്‍ പ്രതിനിധി പറയുന്നു. ഈ പുനരാലോചന നടപടികള്‍ പൊതുവില്‍ 12 മുതല്‍ 18 മാസം വരെ നീണ്ടുനില്‍ക്കും. 2011 ല്‍ ആണ് ഇതിനു മുന്‍പ് ഈ പുനരാലോചന നടപടി ഉണ്ടായത്.

എന്നാല്‍ ഈ പുനരാലോചന നടപടിയില്‍ വലിയ വിപ്ലവങ്ങള്‍ ഒന്നും സംഭവിക്കുമെന്ന് പ്രതീക്ഷിക്കണ്ട എന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഇതിനു മുന്‍പ് നടന്ന പല പുനരാലോചന നടപടികളും സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന വിലക്കുകളെ തഴയുകയാണ് പതിവ്.

ഇത്ര മാത്രം ചെയ്തത് കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കില്ല. എന്ന് സ്വവര്‍ഗാനുരാഗ പട്ടാളസംഘത്തിന്റെ നിയമവശങ്ങള്‍ കൈകാര്യം ചെയുന്ന കൂട്ടായ്മയായ സ്പാര്‍ട്ടയിലെ നയരൂപീകരണ മേധാവി അലിസണ്‍ റോബിന്‍സണ്‍ പറയുന്നു. ” ഇതൊരു പ്രധാനപ്രശ്നം തന്നെയാണ്. ഇത് ഇല്ലാതാക്കാന്‍ പ്രാവര്‍ത്തികമെന്നു തെളിയിക്കപ്പെട്ട നയവും, അത് നടപ്പിലാക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകളും ആവശ്യവുമാണ്. എന്നാല്‍ അത്തരം ഇടപെടലുകള്‍ എവിടെയും കാണാന്‍ സാധിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു നിര്‍ത്തുന്നു.

നാവികസേന ഉപസേനാപതിയും, ഡോക്ടറുമായ ജെസ്സി എഹ്റേണ്‍ഫെല്‍ഡ് ആണ് സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന വിലക്കിനെ കുറിച്ച് കാര്‍ട്ടറോട് അഫ്ഗാനിസ്ഥാനിലെ കണ്ടഹാറില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദിച്ചത്. താന്‍ മുന്‍പ് ചികിത്സിച്ച ഒരു സ്വര്‍ഗാനുരാഗിയുടെയും, അതുപോലെയുള്ള മറ്റുള്ളവരുടെയും അഭിപ്രായം മാനിച്ചാണ് അത്തരം ഒരു ചോദ്യം താന്‍ ചോദിച്ചത് എന്ന് ഒരു ഇമെയില്‍ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

“ഞാന്‍ ഇത്തരത്തില്‍ ഉള്ള ആളുകളുമായി നിരന്തരം ആശയവിനിമയത്തില്‍ ഏര്‍പ്പെടാറുണ്ട്. നമ്മുടെ സുരക്ഷക്കും സമാധാനത്തിനും വേണ്ടി സ്വന്തം ജീവന്‍ പണയം വച്ച് ജീവിക്കുന്നവര്‍, മരണഭീതി തെല്ലും ഇല്ലാതെ, എന്നാല്‍ തങ്ങളുടെ വ്യക്തിത്വം ആളുകള്‍ തിരിച്ചറിയുമോ എന്ന ഭീതിയില്‍ ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍.” അദ്ദേഹം പറയുന്നു.

കാര്‍ട്ടര്‍ ഈ പ്രസ്താവന പുറപ്പെടുവിച്ച സമയത്ത് അവിടെ ഒരു സ്വവര്‍ഗാനുരാഗിയായ പട്ടാളക്കാരന്‍ ഉണ്ടായിരുന്നു എന്ന് സ്പാര്‍ട്ട പറയുന്നു. എന്നാല്‍ അയാളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്താന്‍ ആരും തയ്യാറല്ല. കാരണം അത് മാത്രം മതി അയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍.

ഇത്തരത്തില്‍ വിവേചനം അനുഭവിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് എനിക്ക് അവിടെ പറയാന്‍ എന്നുണ്ടായിരുന്നു. എനിക്ക് എന്റെ ജോലി ഏറെ പ്രിയങ്കരമാണ്. എനിക്ക് ഒരു പട്ടാളക്കാരന്‍ എന്ന് പറയുന്നതില്‍ അഭിമാനം ഉണ്ട്. ഇതാണ് എന്റെ ജീവിതം ആയി തിരഞ്ഞെടുക്കാന്‍ താത്പര്യവും. എന്നാല്‍ ഇത്തരം വിലക്കുകള്‍ എന്നെ പിന്നോട്ട് വലിക്കുന്നു. എന്നോട് തന്നെ ശണ്ഠ കൂടി ഞാന്‍ മടുത്തു. സ്പാര്‍ട്ട പുറത്തുവിട്ട ആ പ്രസ്തുത പട്ടാളക്കാരന്റെ വാക്കുകള്‍ ആണിവ.

ഇത്തരം വിലക്കുകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നിയമകുരുക്കുകളില്‍ പെട്ട് എന്ന് കരുതിയ സമയത്താണ് ഈ പുതിയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇത് പുതിയൊരു വെളിച്ചം നല്‍കുന്നു. എന്നാല്‍ ഒബാമയുടെ കാലാവധി തീരാന്‍ ഇനി കുറച്ചു സമയം മാത്രം. ഇങ്ങനെ മന്ദഗതിയില്‍ കാര്യങ്ങള്‍ തുടര്‍ന്നാല്‍ ഒന്നും എവിടെയും എത്തില്ല.

ഇത്തരം വിലക്കുകള്‍ നീക്കാന്‍ സാധ്യത ഉണ്ടെന്ന സൂചന വ്യോമസേന സെക്രട്ടറി ദെബൊരഹ് ലീ ജെയിംസ്‌ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നിരുന്നു. ഈ മാസം തുടക്കത്തില്‍, പട്ടാളത്തിലെ ചില രഹസ്യ രേഖകള്‍ പുറത്താക്കിയ ചെല്‍സിയ മന്നിംങ്ങിനു ഹോര്‍മോണ്‍ ചികിത്സ നല്‍കും എന്ന് പട്ടാള മേധാവികള്‍ പ്രഖ്യാപിച്ചു. അതോടൊപ്പം, ഒരു പുരുഷ സ്വവര്‍ഗാനുരാഗി ആണ് എന്ന് പ്രഖ്യാപിച്ച എറിക് ഫാന്നിങ്ങിനെ അധികാരമേറ്റ ഉടന്‍, കാര്‍ട്ടര്‍, തന്‍റെ വ്യോമസേന ഉപകാര്യദര്‍ശിയായി നിയമിക്കുകയും ചെയ്തു.
ഇത്തരം നടപടികളെ വളരെ പുരോഗമനപരമായി ഉള്‍ക്കൊള്ളാന്‍ പട്ടാളത്തോട് ആവിശ്യപ്പെടാന്‍ ഒരു അവസരമായി സ്വവര്‍ഗാനുരാഗ അവകാശ പ്രവര്‍ത്തകര്‍ ഇതിനെ കാണുന്നു.

“ഈ അവസരത്തില്‍ സ്വന്തം പ്രസ്താവനക്ക് ഉചിതമാകുന്ന തരത്തില്‍ നടപടികള്‍ കൈകൊണ്ടു, ഇന്ന് നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍ കൈ എടുക്കാന്‍ കാര്‍ട്ടര്‍ തയ്യാറാവണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. ” എന്ന് മനുഷ്യാവകാശ ക്യംപൈനില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡേവിഡ്‌ സ്ടെസി പ്രസ്താവനയില്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ മറ്റുള്ളവരെപോലെ അവരും ധീരമായി പോരാടുന്നു. അതുകൊണ്ട് തന്നെ വിവേചനരഹിതമായ, മാന്യമായ പരിഗണനയും, തന്റെ സ്വത്വം എന്തെന്ന് വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യവും അവര്‍ അര്‍ഹിക്കുന്നു. അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍