UPDATES

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പ്രത്യേക കോളം വേണം; യു പി എസ് സിയോട് ഡെല്‍ഹി ഹൈക്കോടതി

അഴിമുഖം പ്രതിനിധി 

സിവില്‍ സര്‍വീസ് പരീക്ഷയുടെ അപേക്ഷ ഫോമില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി പ്രത്യേക കോളം ഉള്‍പ്പെടുത്തണം എന്ന് യു പി എസ് സിയോട് ഡെല്‍ഹി ഹൈക്കോടതി. വിവരാകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ജംഷദ് അന്‍സാരി നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ദേശം. നടപടികള്‍ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പ്രത്യേകം ഉള്‍പ്പെടുത്താനാവില്ലെന്ന് യു പി എസ് സി നേരത്തെ വാദം കേള്‍ക്കുന്നതിനിടെ കോടതിയെ അറിയിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കൃത്യമായി നിര്‍വചിച്ചിട്ടില്ല എന്നായിരുന്നു യു പി എസ്‌ സിയുടെ വാദം.

ഇതിന് മുന്‍പ് 2014 എപ്രില്‍ 15ലെ വിധിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍ സ്വവര്‍ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ എന്നിവരെ ഉള്‍പ്പെടുത്താത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത തേടിക്കൊണ്ട് യു പി എസ് സി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ ഹൈക്കോടതിയെ അറിയിച്ചു.

ഈ വിധിയുടെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈക്കോടതി ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍