UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അയ്യപ്പന്‍ കാട്ടിത്തന്ന വഴി’, വിവാദ സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പത്മകുമാര്‍, തിരുത്തുമെന്ന് പ്രഖ്യാപനം

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാദ സത്യവാങ്മൂലം ദേവസ്വം ബോര്‍ഡ് നല്‍കിയത്.

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുക സ്ഥിര നിക്ഷേപത്തില്‍ നിന്ന് കടപത്രത്തിലേക്ക് മാറ്റിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം വിവാദത്തിലേക്ക്. നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ദേവസ്വം ബോര്‍ഡിന് അയ്യപ്പന്‍ കാണിച്ചു തന്ന മാര്‍ഗമാണ് കടപത്ര നിക്ഷേപമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് തെറ്റാണെന്നും എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു.

സ്ഥിരനിക്ഷേപത്തില്‍നിന്ന് കടപത്രത്തിലേക്ക് മാറ്റിയത് വേണ്ടത്ര ആലോചന കൂടാതെയാണെന്ന് സര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് തുകയായ 150 കോടി രൂപയാണ് ഇങ്ങനെ സ്ഥിര നിക്ഷേപത്തില്‍നിന്ന് കടപത്രത്തിലേക്ക് മാറ്റിയത്. ഇതില്‍ അപകട സാധ്യത കൂടുതലാണെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.

വെള്ളപ്പൊക്ക ദുരന്തം കേരളത്തെ വല്ലാതെ ബാധിച്ചു. ഇതിന് ശേഷമാണ് പ്രായ ഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നത്. ഇതൊക്കെ വലിയ സാമ്പത്തിക ബാധ്യതയാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടാക്കിയത്. ഇത് മറികടക്കാന്‍ സ്വാമി അയ്യപ്പന്‍ അറിഞ്ഞുകാണിച്ചുതന്ന മാര്‍ഗമാണ് കടപത്ര നിക്ഷേപമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയത്.

ഈ നിലപാടിനെതിരൊയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രംഗത്തെത്തിയത്. ഇത്തരത്തിലൊരു സത്യവാങ്മൂലം എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍