UPDATES

യാത്ര

യാത്ര ചെയ്യാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 2018ലെ 15 വാരാന്ത്യങ്ങള്‍

ഇന്ത്യക്കാര്‍ അവരുടെ അവധികള്‍ ചില കാരണങ്ങള്‍ കൊണ്ട് ആഘോഷിക്കാതെ മാറ്റിവെച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആ കുറവ് പരിഹരിക്കാം.

പുതുവര്‍ഷം പുതിയ പല തീരുമാനങ്ങളുമായി ആരംഭിക്കുന്നവരാണ് നമ്മള്‍. ചിലരെങ്കിലും നമ്മുടെ തീരുമാനങ്ങളില്‍ യാത്ര പോകുക എന്ന സ്വപ്നവും ഉള്‍പ്പെടുത്തിയിട്ടുണ്ടാകാം. എങ്കില്‍ ഈ 2018 നിങ്ങളെ കാത്തിരിക്കുന്നത് നല്ല കുറച്ച് വാര്‍ത്തകളോടെയാണ്. 2018ല്‍ 15 വാരാന്ത്യങ്ങള്‍ ഉണ്ട്.

സര്‍വേകള്‍ പ്രകാരം ഇന്ത്യക്കാര്‍ പൊതുവേ അവധിക്കാലങ്ങള്‍ ആഘോഷിക്കുന്നതില്‍ പിന്നിലാണ്. കഴിഞ്ഞ വര്‍ഷം 67% ഇന്ത്യക്കാര്‍ അവരുടെ അവധികള്‍ ചില കാരണങ്ങള്‍ കൊണ്ട് ആഘോഷിക്കാതെ മാറ്റിവെച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആ കുറവ് നിങ്ങള്‍ക്ക് പരിഹരിക്കാം. നിങ്ങളുടെ വാരാന്ത്യങ്ങള്‍ നിങ്ങള്‍ക്ക് ആഘോഷമാക്കാം.

ജനുവരി 20-22 (ജനുവരി 22 വസന്ത പഞ്ചമി)

പെട്ടെന്ന് ഒരു യാത്ര രാജസ്ഥാനിലേക്ക് പോകാം. അല്ലെങ്കില്‍ ആഗ്ര സന്ദര്‍ശിക്കാം. ഡല്‍ഹിയിലെ വായു മലിനീകരണം കണക്കാക്കി ചെറിയ നഗരങ്ങളോ മലയോരങ്ങളിലോ പോയി നല്ല വായു ശ്വസിക്കാം. ശൈത്യകാല ഉത്സവങ്ങള്‍ നടക്കുന്നതിനാല്‍ അവിടെയും പങ്കെടുക്കാം.

ജനുവരി 26-28

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഈ ആഴ്ചയിലാണ്, അതോടൊപ്പം രാജസ്ഥാനിന്റെ രുചിയും അറിയാം. അല്ലെങ്കില്‍ പുതുച്ചേരി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലും ഈ അവധിദിനങ്ങള്‍ ചിലവഴിക്കാം.

ഫെബ്രുവരി 10-13 (ഫെബ്രുവരി 13 ശിവരാത്രി, 12ന് അവധിയെടുത്താല്‍ നാല് ദിവസം കിട്ടും)

കലാപരമായ കാര്യങ്ങളിലാണ് ഈ വാരാന്ത്യത്തില്‍ നിങ്ങള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ സൂഫി സ്പ്രിങ് ഫെസ്റ്റിവല്‍ ഈ സമയത്താണ് നടക്കുന്നത്. അതില്‍ പങ്കെടുക്കാം. ഗുജറാത്തിലെ റാന്‍ ഉത്സവം ഇതേ സമയത്താണ് നടക്കുന്നത്. നാല് ദിവസത്തേക്ക് കച്ചിലേക്ക് വച്ചുപിടിച്ചോളൂ.

മാര്‍ച്ച് 1-4 (മാര്‍ച്ച് 2ന് ഹോളി)

ഈ വര്‍ഷം മധുരയും വൃന്ദാവനവും സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ഈ സമയമാണ് അതിന് പറ്റിയത്. ഹോളിയുടെ തമാശകളും മനോഹാരിതയും ആസ്വദിക്കുകയുമാവാം. അതല്ല സമാധാനപരമായ ഹോളി ആഘോഷങ്ങളാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ അതിന് പറ്റിയ ഇടമാണ് നൈനിറ്റാളും, കസൗളിയും, ഓര്‍ച്ചിയുമൊക്കെ.

മാര്‍ച്ച് 29 – ഏപ്രില്‍ 1 (മഹാവീര്‍ ജയന്തി മാര്‍ച്ച് 29, ദു:ഖവെള്ളി മാര്‍ച്ച് 30)

ഗോവയില്‍ ടൂറിസ്റ്റ് സീസണ്‍ അവസാനിക്കാറാകുന്നത് ഈ സമയമാണ്. ചൂട് കൂടുന്നതിന് മുന്‍പ് ബീച്ചില്‍ പോയി ആസ്വദിക്കാം.

ഏപ്രില്‍ 28 – മെയ് 1 (ഏപ്രില്‍ 30 ന് ബുദ്ധപൂര്‍ണ്ണിമ, അടുത്തത് മേയ് ദിനം)

ഉഷ്ണകാലമാണ് ഈ സമയം, നഗരത്തിലെ അടുത്തുള്ള ഹില്‍സ്റ്റേഷനുകളില്‍ പോയി കുറച്ച് ആശ്വാസം കണ്ടെത്താം. ഹിമാചല്‍പ്രദേശിലെ ധരംശാല മുതല്‍ ഉത്തരാഖണ്ഡിലെ മുസൂറി വരെയുള്ള നിരവധി സ്ഥലങ്ങളുണ്ട്.

ജൂണ്‍ 15 -17 (ജൂണ്‍ 15ന് ഈദുല്‍ഫിത്തര്‍)

ചൂട് അതിന്റെ ഉന്നതങ്ങളില്‍ എത്തുന്ന സമയമാണിത്. ചൂടിനെ പ്രതിരോധിക്കുന്നതോടൊപ്പം അവധിയും ആഘോഷിക്കാന്‍ ഷില്ലോങ്, ഗ്യാംങ്‌ടോക്ക്, ലഡാക്ക്, ഡാല്‍ജിലിങ് എന്നിവിടങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ഓഗസ്റ്റ് 15-19 (ഓഗസ്റ്റ് 17 ന് പാഴ്‌സി ന്യൂഇയറാണ്, അതുകൊണ്ട് ഓഗസ്റ്റ് 16ന് അവധിയെടുക്കാം)

റോഹ്ത്തങ് പാസ് അടയ്ക്കുന്ന സമയമായതിനാല്‍ ലേയിലേക്കും, ലഡാക്കിലേക്കും നിങ്ങള്‍ക്ക് പോകാനുള്ള അവസാന അവസരം കൂടിയാണ് ഈ വാരാന്ത്യം.

ഓഗസ്റ്റ് 22-26 (ഓഗസ്റ്റ് 22ന് ഈദുല്‍ അസ്ഹ, ഓഗസ്റ്റ് 24ന് ഓണം. 23ന് അവധിയെടുത്താല്‍ മൂന്ന് ദിവസം കിട്ടും)

കേരളത്തില്‍ ഓണാഘോഷങ്ങള്‍ തകൃതിയാകുന്ന സമയമാണിത്. കേരളത്തിലെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാം. ഈദിന് ബിരിയാണിയും കെബാബും കഴിക്കാനാണ് ആഗ്രഹമെങ്കില്‍ ലക്‌നൗവിലേക്കോ ഹൈദരാബാദിലേക്കോ പോകാം.

സെപ്റ്റംബര്‍ 1-3, (സെപ്റ്റംബര്‍ 3ന് ജന്മാഷ്ടമി)

ഈ വര്‍ഷം മഥുരയും വൃന്ദാവനവും സന്ദര്‍ശിക്കാനുള്ള നല്ല മറ്റൊരു അവസരമാണ് ഈ സമയം. അതോടൊപ്പം ഗുജറാത്തിലെ തീര്‍ത്ഥാടനകേന്ദ്രമായ ദ്വാരകയും സന്ദര്‍ശിക്കാം.

സെപ്റ്റംബര്‍ 13-16, (സെപ്റ്റംബര്‍ 13ന് ഗണേശചതുര്‍ത്ഥി, സെപ്റ്റംബര്‍ 14ന് അവധിയെടുക്കാം)

മുംബൈയിലോ പൂനെയിലോ പോയി ആഘോഷങ്ങളില്‍ പങ്കെടുക്കാം. വേണമെങ്കില്‍ ഈ നാലു ദിവസങ്ങളിലുമായി രാജസ്ഥാനിലോ, ഹിമാചലിലോ അവധിക്കാലം ആസ്വദിക്കുകയുമാവാം.

സെപ്റ്റംബര്‍ 29-ഒക്ടോബര്‍ 2 (ഒക്ടോബര്‍ 2 ഗാന്ധിജയന്തി, ഒക്ടോബര്‍ 1ന് അവധിയെടുത്താല്‍ 3 അവധി കിട്ടും)

മധ്യപ്രദേശ് തിരഞ്ഞെടുക്കാവുന്നതാണ്.

ഒക്ടോബര്‍ 18-21 (ഒക്ടോബര്‍ 18 രാമ നവമി, അടുത്ത ദിവസം ദസ്‌റ)

കൊല്‍ക്കത്തയിലോ മുംബൈയിലോ പോവുകയാണെങ്കില്‍ ദുര്‍ഗപൂജയുടെയും നവരാത്രിയുടെയും ആഘോഷങ്ങളില്‍ അലിയാം. വടക്ക് ബംഗാളിലോ, സിക്കിനിലോ, നേപ്പാളിലോ പോയി ദസ്‌റ ആഘോഷങ്ങളിലും പങ്കെടുക്കാം.

നവംബര്‍ 3-11 (നവംബര്‍ 5-9വരെ ദീപാവലിയുടെ സമയം)

വിദശരാജ്യങ്ങളിലേക്ക് യാത്ര പോകാന്‍ നീണ്ട അവധിയെടുക്കാന്‍ പറ്റിയ സമയമാണിത്. അതല്ല നാട്ടില്‍ തന്നെ തങ്ങാനാണ് താല്പര്യമെങ്കില്‍ തൊട്ടടുത്ത നഗരങ്ങളിലെ വെടിക്കെട്ട് ആസ്വദിക്കാം. എന്നാല്‍ വെടിക്കെട്ട് മൂലമുണ്ടാകുന്ന മലിനീകരണത്തില്‍ നിന്ന് രക്ഷപ്പെട്ട് ശുദ്ധവായു ശ്വസിക്കാന്‍ ഒരു ഹില്‍സ്റ്റേഷന്‍ യാത്രയും തിരഞ്ഞടുക്കാം.

ഡിസംബര്‍ 22-25

കൊല്‍ക്കത്തയിലേക്കോ ഗോവയിലേക്കോ ഒരു യാത്രപോകാന്‍ പറ്റിയ സമയമാണിത്. ക്രിസ്മസ് ആഘോഷങ്ങള്‍ അവിടെ പൊടിപൊടിക്കുന്നുണ്ടാകും. പുതുച്ചേരി, ബംഗളൂരു, മുംബയ് എന്നീ നഗരങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍