കൊള്‍ഹൊയ് ഗ്ലെയ്‌സര്‍ കയറിയിട്ട് തിരിച്ചിറങ്ങുന്ന പത്ത് അംഗ ട്രക്കിംഗ് സംഘത്തിലെ മൂന്ന് പേരാണ് ഹിമ വിള്ളലില്‍ വീണത്.
ജമ്മു-കശ്മീര്‍, കൊള്‍ഹൊയ് ഗ്ലെയ്‌സിയറില്‍ ഹിമപരപ്പിലെ വിള്ളലില്‍ വീണ് രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു. ഒരാള്‍ ഗുരുതരമായ് പരിക്കിലുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അനുസരിച്ച് രക്ഷാപ്രവര്‍ത്തകരും വ്യോമസേന വിഭാഗവും സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്നാണ്.
കൊള്‍ഹൊയ് ഗ്ലെയ്‌സിയര്‍ കയറിയിട്ട് തിരിച്ചിറങ്ങുന്ന പത്ത് അംഗ ട്രക്കിംഗ് സംഘത്തിലെ മൂന്ന് പേരാണ് ഹിമ വിള്ളലില്‍ വീണത്. ജമ്മു-കശ്മീരിലെ എക്‌സൈസ് ആന്‍ഡ് ടാക്‌സേഷനിലെ ഓഫീസര്‍ നവീദ് ജലാനിയും അല്‍ഫിന്‍ ടൂര്‍ ട്രാവല്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ആദില്‍ ഷായുമാണ് മരിച്ചത്.
ഹിമാലയന്‍ മലനിരകളുടെ ഭാഗമായ കൊള്‍ഹൊയ് ഗ്ലെയ്‌സിയര്‍ കശ്മീരിലെ പല്‍ഗാമില്‍ നിന്ന് 16 കി.മീ മാറിയുള്ള തെക്കന്‍ പ്രദേശമാണ്. ഏകദേശം 15400 അടി ഉയരമുള്ള ഭാഗമാണിത്. ധാരാളം പര്‍വ്വതാരോഹകര്‍ എത്തുന്ന ഒരു മലനിരകള്‍ കൂടിയാണിത്.