UPDATES

യാത്ര

21 വയസില്‍ 196 രാജ്യങ്ങള്‍ ; ഏറ്റവും ചെറിയ പ്രായത്തില്‍ ലോകരാജ്യങ്ങള്‍ ചുറ്റിക്കണ്ട പെണ്‍കുട്ടി

2005 മുതല്‍ തന്റെ യാത്രകളെല്ലാം ലെക്സി ലിമിറ്റ്ലെസ് എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട് ലെക്സി.

196 രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ലെക്സി ആല്‍ഫോഡ്. 21-ാമത്തെ വയസിലാണ് ലെക്സി ഈ നേട്ടത്തിനുടമയാവുന്നത്.

 

24 വയസുള്ളപ്പോള്‍ പരമാധികാരമുള്ള ലോകരാജ്യങ്ങള്‍ ചുറ്റിക്കണ്ട് ഇംഗ്ലണ്ട് സ്വദേശിയായ ജെയിംസ് ആസ്‌ക്വിത്ത് സ്ഥാപിച്ച ഗിന്നസ് ലോക റെക്കോര്‍ഡും ഇതോടെ പഴങ്കഥയായി. 2016ല്‍ തന്റെ സ്വപ്നദൗത്യത്തിലേക്ക് കടക്കുമ്പോള്‍ 72 രാജ്യങ്ങള്‍ സഞ്ചരിച്ചുകഴിഞ്ഞിരുന്നു ഈ ഇരുപത്തൊന്നുകാരി പറയുന്നു.

2005 മുതല്‍ തന്റെ യാത്രകളെല്ലാം ലെക്സി ലിമിറ്റ്ലെസ് എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട് ലെക്സി.ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരാണ് ലെക്സിയുടെ മാതാപിതാക്കള്‍. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അവര്‍ ലെക്സിയെ പലസ്ഥലങ്ങളിലും കൊണ്ടുപോയി. അത്തരം യാത്രകളാണ് തന്നെ ഇപ്പോള്‍ കാണുന്ന വ്യക്തിയാക്കിയതെന്ന് ലെക്സി പറയുന്നു.


വിമാനയാത്രകള്‍ തുക കുറഞ്ഞ സമയങ്ങളില്‍ മാത്രം. ഒന്നരവര്‍ഷത്തോളം സ്വന്തം സമ്പാദ്യം മിച്ചംവെച്ച് കിട്ടിയ തുകകൊണ്ടാണ് ലെക്സി പിടിച്ചുനിന്നത്. ഹോസ്റ്റലുകളിലായിരുന്നു താമസം. താമസത്തിന് പകരം ഹോട്ടലുകള്‍ക്ക് പ്രൊമോഷന്‍ നല്‍കി.കമ്പോഡിയയിലെ ഒഴുകുന്ന ഗ്രാമങ്ങള്‍, ബുര്‍ജ് ഖലീഫ, ഈജിപ്റ്റിലെ പിരമിഡ് തുടങ്ങിയ ലെക്സിയുടെ ഇഷ്ട സ്ഥലങ്ങളില്‍ ചിലതുമാത്രം. ഓരോ യാത്രയ്ക്കും ഒരുപാട് പഠനങ്ങള്‍ നടത്തി. തന്റെ യാത്രാനുഭവങ്ങളെ ഉള്‍ക്കൊള്ളിച്ച് ഒരു പുസ്തകമെഴുതുന്നതിന്റെ തിരക്കിലാണ് ലെക്സി .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍