UPDATES

യാത്ര

26 ബ്ലോഗര്‍മാരുമായി ‘കേരള ബ്ലോഗ് എക്സ്പ്രസ്’ യാത്രയ്ക്ക് തുടക്കമായി

ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ശക്തമായ പ്രാതിനിധ്യമാണ് ഈ വര്‍ഷം. 26 ലേറെ ബ്ലോഗര്‍മാരുള്ളതില്‍ 16 എണ്ണവും സ്ത്രീകളാണ്.

കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബ്ലോഗ് എക്സ്പ്രസിന് തുടക്കമായി. 21 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 26 ബ്ലോഗര്‍മാരാണ് ഈ വര്‍ഷത്തെ ബ്ലോഗ് എക്സ്പ്രസില്‍ പങ്കെടുക്കുന്നത്.

ബ്ലോഗ് ടൂറിന്റെ ഭാഗമായി ഓരോ വര്‍ഷവും26 തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗര്‍മാരാണ് യാത്ര ചെയ്യുന്നത്. ഇവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിലൂടെ രണ്ടാഴ്ച്ചയോളം യാത്ര ചെയ്യും.
ബ്ലോഗ്എക്‌സപ്രസ്യാത്രയുടെഭാഗമായിസംഘംകൊച്ചിബിനാലെയില്‍സന്ദര്‍ശനംനടത്തി.സമകാലീനകലാലോകത്തെ കൊച്ചിയിലേക്കെത്തിക്കുകയാണ് ബിനാലെ ചെയ്യുന്നതെന്ന് സംഘം അഭിപ്രായപ്പെട്ടു.

ഏറെ പ്രത്യേകതകളോടെയാണ് ഈ വര്‍ഷം ബ്ലോഗ് എക്സ്പ്രസ് യാത്ര ആരംഭിക്കുന്നത്. ആറ് വര്‍ഷത്തിനിടയില്‍ ആദ്യാമായി കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് രണ്ട് യാത്രകളായിട്ടാണ് ബ്ലോഗ് ടൂര്‍ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര് ബ്ലോഗര്‍മാര്‍ക്കും ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്കും വേണ്ടി പ്രത്യേക യാത്രയാണ് സംഘടിപ്പിക്കുന്നത്. ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ശക്തമായ പ്രാതിനിധ്യമാണ് ഈ വര്‍ഷം. 26 ലേറെ ബ്ലോഗര്‍മാരുള്ളതില്‍ 16 എണ്ണവും സ്ത്രീകളാണ്.

അതുപോലെ സന്ദര്‍ശകര്‍ക്ക് അവരുടെ അനുഭവങ്ങള്‍ റിയല്‍ ടൈം എഴുതാനും പോസ്റ്റുചെയ്യാനും സന്ദര്‍ശകര്‍ക്ക് അവസരവും കേരള ബ്ലോഗ് എക്സ്പ്രസിന് നല്‍ക്കുന്നുണ്ട്. അവന്‍ കേരള ബ്ലോഗ് എക്സ്പ്രസ് 6, അതിന്റെ യാത്ര അവസാനിപ്പിക്കുന്നത് ഏപ്രില്‍ 5നാണ്. 50 ഓളം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച ഏഴായിരത്തിലേറെ എന്‍ട്രികളാണ് സംഘാടകര്‍ ഷോര്‍ട്ട്‌ലിസ്റ്റുചെയ്തത്.

&;

കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ ആഗോള പ്രചരണ പരിപാടിയായ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന മൂന്നു മിനിറ്റ് വീഡിയോ ഫിലിമും ഇറക്കിയിരുന്നു.2014ല്‍ ആരംഭിച്ച കേരള ബ്ലോഗ് എക്സ്പ്രസ് ലോക സഞ്ചാര ഭൂപടത്തിലേക്ക് കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. കേരള ബ്ലോഗ് എക്സ്പ്രസിന്റെ മൂന്നാം എഡിഷന് 2016ല്‍ എ ബി ബി വൈയുടെ സോഷ്യല്‍ മീഡിയ ഔട്ട്റീച്ച് പുരസ്‌ക്കാരം ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍