UPDATES

യാത്ര

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപിനെ തിരിച്ചുകൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 4000 വര്‍ഷമെങ്കിലും വേണം

കോക്കസ് ഐലന്‍ഡില്‍ നിന്നും 414 ദശലക്ഷം പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ വളരെ മനോഹരമായ ചെറിയൊരു ദ്വീപാണ് കോക്കസ് ഐലന്‍ഡ്. സ്വര്‍ഗം പോലെ മനോഹരമായ, സഞ്ചാരികളുടെ പ്രിയപ്പെട്ട് ഈ ദ്വീപ് ഇപ്പോള്‍ നരക തുല്യമായി മാറികൊണ്ടരിക്കുകയാണ്. ദ്വീപില്‍ നടത്തിയ സമഗ്ര സര്‍വേയിലാണ് ഞെട്ടിക്കുന്ന ആ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കോക്കസ് ഐലന്‍ഡില്‍ നിന്നും 414 ദശലക്ഷം പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. 977,000 ഷൂസുകള്‍, 373,000 ടൂത്ത് ബ്രഷുകള്‍ എന്നിവയോക്കെ ചേര്‍ന്നതാണ് 238 ടണ്ണോളം വരുന്ന മാലിന്യങ്ങള്‍.

സമുദ്രങ്ങളെ മലിനീകരിക്കുന്നതില്‍ ആഗോളാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വലിയ പങ്കാണ് വഹിക്കുന്നതെന്ന് ‘നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും 600-ല്‍ താഴെ ആളുകള്‍ ജീവിക്കുന്ന ഈ ദ്വീപ് മാലിന്യങ്ങള്‍ കാരണം കടുത്തപ്രതിസന്ധിയാണ് നേരിടുന്നത്. ദ്വീപില്‍ നിന്നും കണ്ടെടുത്ത ഷൂസുകള്‍, ടൂത്ത് ബ്രഷ് മാലിന്യങ്ങള്‍ സംസ്‌കരിക്കണമെങ്കില്‍ തന്നെ 4000 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

 

Read: സഞ്ചാരികളുടെ ഹൃദയം തകര്‍ത്ത് മാച്ചു പിച്ചുവിലെ ‘പവിത്ര താഴ്‌വര’ നശിപ്പിക്കാന്‍ ഒരുങ്ങി പെറു

ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ എത്രത്തോളം ഭീകരമാം വിധമാണ് പ്രകൃതിയെ മലീമസപ്പെടുത്തുന്നത് എന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള വലിയ ആള്‍താമസമില്ലാത്ത വിദൂര ദ്വീപുകള്‍ നല്‍കുന്ന സൂചനകള്‍ ഉള്‍ക്കൊണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് റിപ്പോര്‍ട്ട് തയ്യാരാക്കിയ തസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ ആന്‍ഡ് ആന്റാര്‍ട്ടിക് സ്റ്റഡീസില്‍ നിന്നുള്ള ജെന്നിഫര്‍ ലവേഴ്‌സ് പറയുന്നത്.

പുറത്തു കാണപ്പെട്ടതിനേക്കാള്‍ 26 ഇരട്ടിയോളം മാലിന്യങ്ങളാണ് ബീച്ചിനടിയില്‍ 10 സെ.മി വരെ ആഴത്തില്‍ കിടന്നിരുന്നത്. സാധാരണ സര്‍വ്വെകളില്‍ ഉപരിതലത്തിലെ മാലിന്യങ്ങളുടെ തോത് മാത്രമാണ് അളക്കാറുള്ളത്. പ്ലാസ്റ്റിക്കിന്റെ അമിതമായ ഡിമാന്‍ഡും, നിഷ്ഫലമാകുന്ന മാലിന്യ നിര്‍മാര്‍ജന നയങ്ങളുമെല്ലാം നമ്മുടെ സമുദ്രങ്ങളിലും, ശുദ്ധജലത്തിലും, ഭൂഗര്‍ഭ പരിതസ്ഥിതികളിലുമെല്ലാം ഗുരുതരമായ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ടൂറിസമാണ് കോക്കസ് ഐലന്‍ഡിലെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. മാലിന്യങ്ങള്‍ അവിടുത്തെ മനുഷ്യരുടെ നിലനില്‍പ്പിനെ നേരിട്ടു ബാധിക്കുന്ന രീതിയില്‍ മാറിയിരിക്കുന്നു. മാലിന്യ സംസ്‌കരണത്തിനുള്ള ഒരു സാധ്യതയുമില്ലാതെ ദ്വീപ് നിവാസികള്‍ കഷ്ടപ്പെടുകയാണ്. ആര്‍ട്ടിക് ആന്റാര്‍ട്ടിക് ദ്വീപുകളും സമാനമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയുടെ ഭാഗമായ ഈ ദ്വീപിന്റെ ഔദ്യോഗിക നാമം ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്‌സ് എന്നാണ്. കോക്കോസ് ദ്വീപുകള്‍, കീലിംഗ് ദ്വീപുകള്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യാമഹാസമുദ്രത്തില്‍ ക്രിസ്മസ് ദ്വീപിന് തെക്കുപടിഞ്ഞാറായി ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും ഏകദേശം മദ്ധ്യത്തിലാണ് ദ്വീപിന്റെ സ്ഥാനം.

Read: ഇത്തവണ ചായ വിറ്റല്ല, പുസ്തകം എഴുതി അവര്‍ ഉലകം ചുറ്റും; ലക്ഷ്യം സ്‌കാന്‍ഡിനേവിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍