UPDATES

യാത്ര

കടലാമകള്‍ക്ക് പുതുജീവിതം സമ്മാനിക്കുന്ന മാലിദ്വീപിലെ ‘ഫോര്‍ സീസണ്‍സ്’

മുട്ട വിരിഞ്ഞ് ഇറങ്ങുന്ന ആമകളെ മറൈന്‍ സെന്റര്‍ ജീവനക്കാര്‍ നാലോ അഞ്ചോ കിലോ തുടക്കമാകുന്നത് വരെ വളരെയധികം ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്

സമുദ്രത്തിലേക്ക് ഒഴുകുന്ന മാലിന്യം വര്‍ഷം തോറും വര്‍ദ്ധിച്ചു വരുകയാണ്. അതിന്റെ ഉദാഹരണമാണ് ഈവീ എന്ന കുഞ്ഞ് കടലാമ. 2017ല്‍ ഏതോ മീന്‍പിടുത്തകാരന്‍ ഉപേക്ഷിച്ച ചൂണ്ടച്ചരഡില്‍ കുടുങ്ങിയ നിലയിലാണ് ഈ ആമയെ കണ്ടെത്തിയത്. ഈവീ എന്ന ഒലിവ് റിഡ്‌ലി കടലാമയെ കണ്ടെത്തുമ്പോള്‍ കൈകാലുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ബാ അറ്റോളിലെ ഫോര്‍ സീസണ്‍സ് ലാണ്ട ഗിരാവരൂ റിസോര്‍ട്ടിലെ കടലാമ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച് ശുശ്രുഷ നല്‍കി.

മൂന്ന് മാസത്തെ പരിചരണത്തിന് ശേഷം ഈവീ വീണ്ടും നീന്താന്‍ തുടങ്ങി. ഒക്ടോബര്‍ മാസം ഒരു ദിവസം റിസോര്‍ട്ടിലെ അതിഥികളെ ജീവശാസ്ത്രജ്ഞര്‍ ക്ഷണിച്ചു. പിന്നീട് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കാഴ്ചയാണ് അവര്‍ കണ്ടത്. ഈവീയെ സ്വതന്ത്രയാക്കി. അതിഥികള്‍ നോക്കി നില്‍ക്കേ രണ്ടു മറൈന്‍ ബയോളജിസ്റ്റുകള്‍ക്കൊപ്പം ഈവീ കടലിലേക്ക് നീന്തി ഇറങ്ങി. എന്നാല്‍ സന്തോഷം അധികം നേരം നീണ്ടു നിന്നില്ല, അര മണിക്കൂര്‍ കഴിഞ്ഞ് ഈവീയ്ക്ക് ഒറ്റക്ക് നീന്താന്‍ കഴിയില്ലെന്ന് കണ്ടെത്തിയപ്പോള്‍ അതിനെ തിരികെ കൊണ്ടു വരേണ്ടി വന്നു. മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും കടലിലേക്ക് വിടാന്‍ ശ്രമിച്ചു. ഇത്തവണ ഈവീ സ്വയം നീന്തി കടലിലേക്ക് പോയി. ഈവീയുടെ മുകളില്‍ ഘടിപ്പിച്ച സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനത്തിലൂടെ അത് ഏകദേശം 15 കിലോമീറ്ററോളം ഒരു ദിവസം യാത്ര ചെയ്‌തെന്ന് മനസിലായി.

അതിഥികളെ ഉള്‍പ്പെടുത്തുന്നു

ഫോര്‍ സീസണ്‍സ് ലാന്‍ഡായിലെ ആമ പുനരധിവാസ കേന്ദ്രത്തില്‍ ശുശ്രൂഷയ്ക്ക് എത്തിയ 170 ആമകളില്‍ ഒന്നാണ് ഈവീ. ഈവീയെ പോലെത്തന്നെ മറ്റു പല ആമകളും മീന്‍ വലയില്‍ കുടുങ്ങി പരിക്കേറ്റവയാണ്. മുട്ടയില്‍ നിന്നും വിരിഞ്ഞ കുഞ്ഞ് ആമകളെയും പ്രദേശവാസികള്‍ ഇവിടെ എത്തിക്കാറുണ്ട്. ഇങ്ങനെ എത്തിക്കുന്ന വിതരണക്കാര്‍ക്ക് ചെറിയ തുകയും ലഭിക്കുന്നുണ്ട്.

മുട്ട വിരിഞ്ഞ് ഇറങ്ങുന്ന ആമകളെ മറൈന്‍ സെന്റര്‍ ജീവനക്കാര്‍ നാലോ അഞ്ചോ കിലോ തുടക്കമാകുന്നത് വരെ വളരെയധികം ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. ആമകള്‍ പൂര്‍ണ ആരോഗ്യമുള്ളവ ആകുമ്പോള്‍ വിട്ടയക്കും. ‘ഫ്ലയിങ് ടര്‍റ്റല്‍സ്’ ആണ് ഇവിടുത്തെ മറ്റൊരു പ്രധാന പരിപാടി. പുറത്തേക്ക് വിട്ടയക്കാന്‍ പറ്റാത്ത ആമകള്‍ക്ക് വേണ്ടിയുള്ള മൃഗശാലകള്‍ കണ്ടെത്തുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. 20 വര്‍ഷങ്ങളായി മാലിദ്വീപില്‍ താമസിക്കുന്ന റീഫസ്‌ക്രാപ്പര്‍സ് സ്ഥാപകന്‍ തോമസ് ലെ ബെറെ ആണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

‘മാലിദ്വീപിലെ എല്ലാ റിസോര്‍ട്ടിലും ഇങ്ങനൊരു സെന്റര്‍ ആവശ്യമാണ്. ഒരു സെന്റര്‍ അല്ല, 100 സെന്ററുകള്‍ വേണം. ഇത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരും.’- തോമസ് ലെ ബെറെ പറഞ്ഞു. ‘ഫോര്‍ സീസണ്‍സ് ലാന്‍ഡ ഗിരാവരൂസ് സെന്ററിന്റെ വിജത്തിന് കാരണം അവിടുത്തെ മാനേജ്‌മെന്റ് ആണ്. ഇവിടെ താമസിക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് നല്ലൊരു സന്ദേശം നല്‍കുകയും മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ നല്‍കുകയും ആണ് ലക്ഷ്യമെന്ന്’ അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍