UPDATES

യാത്ര

A320 നിയോയുടെ എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ തകരാര്‍ നിങ്ങളെ ആശങ്കയിലാക്കിയോ ?

പുതിയ ടെക്നോളജിയില്‍ സാധാരണ ചില തകരാറുകള്‍ ഉണ്ടാകാറുണ്ട് അത് ഇവിടെയും സംഭവിച്ചു. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സമയം കൂടുതല്‍ എടുക്കുന്നതും എന്‍ജിനിലെ രണ്ട് ഉപകരണങ്ങളുടെ തകരാറുമാണ് പ്രധാനമായും ഉള്ളത്.

ഇന്ത്യയിലെ വിമാനയാത്ര 70% എയര്‍ബസ് വിമാനത്തിലാകുവാനാണ് സാധ്യത. ജെറ്റുകളുടെ ചരിത്രത്തില്‍ ഏറ്റവും വിജയകരമായ എയര്‍ബസ് A320 ആയിരുന്നു ഇതില്‍ പ്രധാനം. ജനുവരി 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 266 സര്‍വ്വീസുകള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ A320യുടെ ഏറ്റവും പുതിയ മോഡലായ A320 നിയോ എഞ്ചിന്‍ തകരാറിനെ പറ്റിയോര്‍ത്ത് ആശങ്കപ്പെടുന്നുണ്ടോ ?

ഇത് ആരുടെ എന്‍ജിന്‍ ?

വിമാനം നിര്‍മ്മിക്കേണ്ടത് എയര്‍ബസിന്റെ ചുമതലയാണ്. എന്നാല്‍ എന്‍ജിന്‍ വരുന്നത് മറ്റ് നിര്‍മ്മാതാക്കളുടെ അടുത്ത് നിന്നാണ്. പ്രാറ്റ് ആന്‍ഡ് വിറ്റ്നിയുടെ (Pratt & Whitney) PW1100G എന്‍ജിനാണ് A320 നിയോ വിമാനങ്ങള്‍ക്ക് ഘടിപ്പിച്ചിരിക്കുന്നത്. ഗിയേര്‍ഡ് ടര്‍ബോഫാന്‍ എന്‍ജിന്‍ എന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് എന്‍ജിന്റെ നിര്‍മ്മാണം. പഴയ എന്‍ജിനേക്കാളും 16% കൂടുതല്‍ ഇന്ധനശേഷി കൂടുതലുള്ളവയാണ് പുതിയ എന്‍ജിന്‍. 75% ശബ്ദം കുറവാണ്. 2016ല്‍ മുതല്‍ പ്രവര്‍ത്തനക്ഷമമമായ ഈ എന്‍ജിന്‍ നിലവില്‍ ലോകത്തില്‍ 111 വിമാനങ്ങള്‍ക്ക് കരുത്ത് നല്‍കുന്നുണ്ട്. എയര്‍ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, ഗോ എയര്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവ A320 നിയോ എഞ്ചിന്‍ ഉപയോഗിക്കുന്നുണ്ട്.

നിയോയിലെ എന്‍ജിന്‍ തകരാറുകള്‍

പുതിയ ടെക്നോളജിയില്‍ സാധാരണ ചില തകരാറുകള്‍ ഉണ്ടാകാറുണ്ട് അത് ഇവിടെയും സംഭവിച്ചു. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സമയം കൂടുതല്‍ എടുക്കുന്നതും എന്‍ജിനിലെ രണ്ട് ഉപകരണങ്ങളുടെ തകരാറുമാണ് പ്രധാനമായും ഉള്ളത്. ഇന്ത്യയുടെ പൊതുവെ ചൂടുള്ള കാലാവസ്ഥയില്‍ ഈ തകരാറ് സംഭവിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഗോ എയറും, ഇന്‍ഡിഗോയും വിമാനങ്ങളുടെ എന്‍ജിന് തകരാര്‍ സംഭവിക്കാതിരിക്കാന്‍ 30,000 അടി ഉയരത്തില്‍ മാത്രമാണ് പറത്തിയത്. 36,000 അടി ഉയരത്തിലാണ് സാധാരണ പറത്തുന്നത്. ഇത് കാരണം പെട്ടെന്ന് ചില വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യേണ്ടി വന്നു. തുടര്‍ന്ന് 84 വിമാനങ്ങളാണ് ഒരു ദിവസം റദ്ദാക്കേണ്ടി വന്നത്. ആ വര്‍ഷം തന്നെ ഈ പ്രശ്നം പരിഹരിച്ചു. തുടര്‍ന്ന് നവംബര്‍ 2017ല്‍ രണ്ട് എയര്‍ലൈനുകളും സീറോ ഗ്രൗണ്ടിങോടെ വിമാനം പറത്തി.

ഉപഭോക്താക്കള്‍ക്ക് വിമാനം റദ്ദാക്കാത്തതും, എയര്‍ലൈനിന്റെ ബിസിനസ് നഷ്ടത്തിലാകാതിരിക്കാനും ഇന്‍ഡിഗോ വിമാനം ലീസിന് കൊടുത്തു തുടങ്ങി. വിമാനം സര്‍വ്വീസ് ആരഭിക്കുന്നതിന് മുന്‍പ് തന്നെ ടിക്കറ്റുകള്‍ വിറ്റു പോകുന്നതു കൊണ്ട് ഈ മാര്‍ഗ്ഗം മാത്രമായിരുന്നു മുന്നോട്ട് പോകാന്‍ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ വിദേശ പൈലറ്റുകളും ക്യാബിന്‍ ക്രൂകളുമുള്ള സ്മോള്‍ വേള്‍ഡ് എയര്‍ലൈന്‍ വിമാനത്തില്‍ എത്തിപ്പെടുന്നത്.

ഈ എന്‍ജിന്റെ ഇന്‍-ഫ്ളൈറ്റ് ഷട്ട്ഡൗണ്‍ എന്ന പുതിയ പ്രശ്നം ഈ മാസം ആദ്യമാണ് ശ്രദ്ധയില്‍ പെട്ടത്. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി കഴിഞ്ഞാഴ്ച പുറത്തിറക്കിയ എമര്‍ജന്‍സി ഓര്‍ഡര്‍ പ്രകാരം രണ്ട് എന്‍ജിനുകളും തകരാറുള്ള വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല എന്നാണ്. ഓര്‍ഡര്‍ പ്രകാരം ഒരു എന്‍ജിന്‍ മാത്രം തകരാറുള്ള വിമാനം ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് യോഗ്യമല്ല.

കണ്ടെത്തിയ പരിഹാരം

32 വിമാനങ്ങളില്‍ ഘടിപ്പിച്ച 43 എന്‍ജിനുകള്‍ക്ക് മാത്രമേ പ്രശ്നങ്ങള്‍ കണ്ടെത്തിയുള്ളൂ. ഇന്ത്യന്‍ ഏവിയേഷന്‍ നിയന്ത്രകരായ ഡിജിസിഎ മാര്‍ച്ച് 12ന് പുറത്തിറക്കിയ ഓര്‍ഡര്‍ പ്രകാരം ഇന്ത്യന്‍ എയര്‍ലൈനുകളില്‍ എന്‍ജിന്‍ തകരാറുള്ള A320 നിയോ എയര്‍ക്രാഫ്റ്റ് ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ശ്രദ്ധയില്‍ പെടുത്തണം. 11 വിമാനങ്ങളാണ് ഇന്നലെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. ഇതില്‍ എട്ടെണ്ണം ഇന്‍ഡിഗോയുടേയും മൂന്നെണ്ണം ഗോഎയറിന്റെയുമാണ്. 2018ല്‍ മൂന്ന് ഇന്‍ഡിഗോ എയര്‍ക്രാഫ്റ്റുകള്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. എന്‍ജിന്‍ നിര്‍മ്മാതാക്കള്‍ പ്രശ്നങ്ങള്‍ ജൂണ്‍ 2018 ഓടെ പരിഹരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. 47 വിമാനങ്ങള്‍ ഇന്‍ഡിഗോയും, 18 എണ്ണം ഗോ എയറും റദ്ദാക്കി. യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാസൗകര്യവും ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കി കൊടുത്തു.

പ്രാറ്റ് ആന്‍ഡ് വിറ്റ്നി എന്‍ജിനുകളുള്ള വിമാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത് എയര്‍ബസ് നിര്‍ത്തുന്നു. എയര്‍ബസും പിഡബ്ല്യുവും പുതിയ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തുകയാണ്. ഈ പുതിയ നീക്കം എയര്‍ബസ് A320 നിയോ കുടുംബത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവായ ഇന്‍ഡിഗോയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. 430 ജെറ്റുകളാണ് ഇന്‍ഡിഗോ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മുന്‍പോട്ട് പോകാനുള്ള വഴി ഇന്‍ഡിഗോ നേരത്തെ തന്നെ കണ്ടുവെച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് വരെ A320യുടെ പഴയ വേരിയന്റ് ഉപയോഗിച്ചായിരിക്കും ഇന്‍ഡിഗോ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗോഎയര്‍ ഇതിന് മുന്‍പും വിമാനങ്ങള്‍ ലീസിന് കൊടുത്തിട്ടുണ്ട്. എന്നാല്‍ അവരുടെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കൊണ്ട് അന്താരാഷ്ട്ര റൂട്ടിന്റെ ലോഞ്ച് നീട്ടിവെയ്ക്കേണ്ടി വരും. ഇപ്പോഴത്തെ റൂട്ട് നെറ്റ്വര്‍ക്കില്‍ ഇത് ബാധകമല്ല. A320 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്ന ഗോഎയര്‍, എയര്‍ഇന്ത്യ, വിസ്താര, എയര്‍ഏഷ്യ എന്നിവയുടെ ആരുടെയെങ്കിലും ഉപഭോക്താവാണ് നിങ്ങളെങ്കില്‍ ഈ പ്രശ്നം നിങ്ങളെ ബാധിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍