UPDATES

യാത്ര

അഗ്നിപര്‍വതം പുകഞ്ഞു, ചക്രവാളങ്ങള്‍ ചുവന്നു

സെപ്റ്റംബര്‍ മുതല്‍ ആഗുംഗ് പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തോളം പേരോടാണ് ഈയാഴ്ച ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്.

മാസങ്ങളോളം പുകഞ്ഞതിന് ശേഷം പൊട്ടിത്തെറിച്ച് ലാവ പ്രവാഹത്തിന് തയ്യാറായിരിക്കുകയാണ് ഇന്‍ഡോനേഷ്യയിലെ ബാലിയിലുള്ള ആഗുംഗ് അഗ്നിപര്‍വതം. ബാലിയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ഇന്‍ഡോനേഷ്യന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ആയിരക്കണക്കിന് പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാല്‍ അഗ്നിപര്‍വതത്തിന്റെ രൂപമാറ്റം പതുക്കെ ആയതിനാല്‍ ഇതില്‍ മിക്കവരും തിരിച്ചുവന്നു. ബാലിയിലെ എന്‍ഗുറ റായ് അന്താരാഷ്ട്ര വിമാനത്താവളം രണ്ട് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.

സെപ്റ്റംബര്‍ മുതല്‍ ആഗുംഗ് പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തോളം പേരോടാണ് ഈയാഴ്ച ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. ഇന്‍ഡോനേഷ്യയിലെത്തുന്ന വിദേശ ടൂറസ്റ്റുകളില്‍ പകുതിയിലധികം പേരും പ്രധാനമായും ബാലിയിലേയ്ക്കാണ് വരുന്നത്. ആഗുംഗ് അഗ്നി പര്‍വതത്തിന്റെ സ്‌ഫോടനാത്മക നില സഞ്ചാരികളെ ഇവിടേക്കുള്ള യാത്ര റദ്ദാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ബാലിയിലെ പല പ്രദേശങ്ങളും പ്രേതനഗരങ്ങളെ പോലെ വിജനമാകാന്‍ തുടങ്ങിയിരിക്കുന്നു.

2002ല്‍ ബാലിയിലെ കൂടയിലുണ്ടായ ബോംബ് സ്‌ഫോടന ഭീകരാക്രമണത്തില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. ടൂറിസ്റ്റുകളുടെ വരവിനെ ഇതിനേക്കാള്‍ മോശമായി ബാധിക്കുന്നത് ആഗുംഗാണെന്നാണ് വിലയിരുത്തല്‍. ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള വിവിധ ഫെസ്റ്റിവലുകളിലും സന്ദര്‍ശകര്‍ വളരെ കുറവാണ്. 60,000ത്തോളം പേര്‍ ഈയാഴ്ച വിമാനത്താവളത്തില്‍ കുടുങ്ങി. കഫേകളും ഹോട്ടലുകളും ആളൊഴിഞ്ഞ നിലയിലാണ്. ഇതിന് മുമ്പ് ഇവിടെ അഗ്നിപര്‍വത സ്‌ഫോടനമുണ്ടായത് 1963ലാണ്. അന്ന് 1100 പേര്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍