UPDATES

യാത്ര

ഏതൊരു യാത്രികനെയും മോഹിപ്പിക്കുന്ന ചരിത്രമുറങ്ങുന്ന അമൃത്സർ/വീഡിയോ

സുവർണ്ണനഗരമെന്ന് കൂടി വിളിപ്പേരുള്ള അമൃത്സർ സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമാണ്.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളും അരങ്ങേറിയ ഇടമാണ് അമൃത്സർ. പഞ്ചാബിന്റെ പടിഞ്ഞാറു ഭാഗത്തായി പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന അമൃത് സാറിന് സാംസ്കാരികമായും ചരിത്രപരമായും ആത്മീയമായും പ്രാധാന്യമുണ്ട്.

ഇന്ത്യയുടെ അഭിമാനമായ സുവർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. സുവർണ്ണനഗരമെന്ന് കൂടി വിളിപ്പേരുള്ള അമൃത്സർ സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമാണ്.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ എക്കാലവും ഓർമ്മിക്കപ്പെടുന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല അരങ്ങേറുന്നതും അമൃതസറിൽ തന്നെ.

1919 ഏപ്രിൽ 13 ന് ബ്രിട്ടീഷ് പട്ടാളം നിരവധി ഇന്ത്യക്കാരെ വെടിവെച്ചുകൊന്ന ജാലിയൻ വാലാബാഗ് ഇന്ന് മനോഹരമായ ഒരു ഉദ്യാനമാണ്. ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്ന വാഗാ അതിർത്തിയാണ് അമൃത് സറിന്റെ മറ്റൊരു സവിശേഷത.

കരകൗശലവസ്തുക്കളുടെയും ലെതർ ഉൽപ്പന്നങ്ങളുടെയും പറുദീസയായ പുരാതന ചന്തയും ഇവിടുത്തെ മുഖ്യ ആകർഷണമാണ്. അമൃത്സര്‍ യാത്ര വീഡിയോ കാണാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍