UPDATES

യാത്ര

യാത്രക്കാര്‍ നോക്കിനില്‍ക്കെ ട്രെയിനില്‍ യുവതി പ്രസവിച്ചു; കുഞ്ഞിന് 25 വയസ് വരെ സൗജന്യ യാത്ര അനുവദിച്ച് അധികൃതര്‍

ട്രെയിന്‍ വൈകാനുള്ള കാരണം യാത്രക്കാര്‍ക്ക് സ്റ്റേഷനിലെ സ്‌ക്രീനില്‍ ഒരു മെസ്സേജിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ‘ഒബര്‍ സ്റ്റേഷനില്‍ അപ്രതീക്ഷിതമായ ഒരു പ്രസവം’ എന്നായിരുന്നു ആ സന്ദേശം.

Avatar

അഴിമുഖം

യാത്രക്കാര്‍ നോക്കിനില്‍ക്കെ ട്രെയിനില്‍ യുവതി പ്രസവിച്ചു. പാരീസിലെ തിരക്കേറിയ ആര്‍ഈആര്‍ ട്രെയിനിലാണ് യാത്രകാരിയായ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഈ അപ്രതീക്ഷിതമായ സംഭവം സഹ യാത്രക്കാര്‍ക്കും സന്തോഷത്തിന്റെ നിമിഷങ്ങള്‍ നല്‍കി. നവജാതശിശുവിന് 25 വയസ് വരെ നഗരം മുഴുവനും സൗജന്യ ട്രെയിന്‍ യാത്രയും അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.

പത്തൊന്‍പതാം തീയതി രാവിലെ 11.40-ന് ട്രെയിന്‍ ഒബര്‍യ സ്റ്റേഷനില്‍ എത്തിയപ്പോളായിരുന്നു യുവതിക്ക് പ്രസവ വേദന ആരംഭിച്ചത്. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഇരുവശത്തേക്കുമുള്ള ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. പ്രസവത്തിനായി കാരിയേജ് ഏറെ കുറെ ഒഴിപ്പിച്ചു. യാത്രക്കാരും റെയില്‍വേ സ്റ്റാഫുകളും സഹായത്തിനുണ്ടായിരുന്നു.

ട്രെയിന്‍ വൈകാനുള്ള കാരണം യാത്രക്കാര്‍ക്ക് സ്റ്റേഷനിലെ സ്‌ക്രീനില്‍ ഒരു മെസ്സേജിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ‘ഒബര്‍ സ്റ്റേഷനില്‍ അപ്രതീക്ഷിതമായ ഒരു പ്രസവം’ എന്നായിരുന്നു ആ സന്ദേശം. ആശ്ചര്യത്തോടെയാണ് ആ സന്ദേശം ആളുകള്‍ വായിച്ചതെങ്കിലും അവരും ക്ഷമയോടെ സഹകരിച്ചു.

ഇതിനിടയില്‍ ‘എല്ലാം നന്നായി പോകുന്നുവെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്’- രഗീ ഓട്ടോനോമെ ഡെസ് ട്രാന്‍സ്പോര്‍ട്സ് എന്ന ഫ്രഞ്ച് പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഓപ്പറേറ്റര്‍ ജീവനക്കാരന്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചു. രണ്ടു പേരും സുഖമായി ഇരിക്കുന്നു.

അമ്മയ്ക്കും നവജാതശിശുവിനും റീജിയണല്‍ കൗണ്‍സില്‍ ഓഫ് ഇലെ-ഡി-ഫ്രാന്‍സ് വലേരി പെക്രെസ്സ് അഭിനന്ദനങ്ങള്‍ അറിയിച്ചു. ‘ആര്‍ഈആര്‍-ല്‍ ഇന്ന് നടന്ന സംഭവങ്ങള്‍ ഒരുപാട് സന്തോഷം നല്‍കുന്നതായിരുന്നു. കുഞ്ഞിന് ഒരു സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു’- വലേരി ട്വീറ്റ് ചെയ്തു.

ഇതാദ്യമായല്ല യാത്രക്കിടയില്‍ കുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പോവുകയായിരുന്നു ജെറ്റ് എയര്‍വേസില്‍ ജനിച്ച ആണ്‍ കുഞ്ഞിന് ജീവിതകാലം മുഴുവനും യാത്ര ചെയ്യനായി സൗജന്യ ഫ്ലൈറ്റ് ടിക്കറ്റ് നല്‍കി. വിമാനത്തിലുണ്ടയിരുന്ന ജോലിക്കാരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഇതേപോലെ, ദുബായില്‍ നിന്നും ഫിലിപ്പിനിലേക്ക് പോവുകയായിരുന്ന നെബു പെസിഫിക് വിമാനത്തില്‍ ജനിച്ച പെണ്‍ കുഞ്ഞിനും ജീവിതകാലം മുഴുവനും യാത്ര ചെയ്യാനായി സൗജന്യ ഫ്ലൈറ്റ് ടിക്കറ്റ് നല്‍കി.

ലങ്ക: കണ്ണും മനവും കവരുന്ന രാവണ രാജ്യം

‘അതൊരു ശവപറമ്പാണ്, കമ്മ്യൂണിസ്റ്റ് സ്മാരകങ്ങളുടെ സെമിത്തേരി’!

മെസിയുടെ ഓട്ടോഗ്രോഫ് വാങ്ങാന്‍ ആലപ്പുഴയില്‍ നിന്നും സൈക്കിള്‍ ചവിട്ടി റഷ്യയിലേക്ക്; ക്ലിഫിന്‍, നിങ്ങളാണ് താരം

കൊച്ചിയിലെ പരദേശി ജൂതരുടെ അവസാന തലമുറ

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും ഒരു കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍