UPDATES

യാത്ര

ബേബിമൂണ്‍: ഇന്ത്യയിലെ പുതിയ യാത്രാ ട്രെന്‍ഡ്

കോക്സ് ആന്‍ഡ് കിങ്സ് സര്‍വേ പ്രകാരം പ്രസവത്തിന് മുന്നേ ദമ്പതികള്‍ നടത്തുന്ന വിനോദയാത്ര അഥവാ ബേബിമൂണ്‍ ആണ് ഇപ്പോഴത്തെ ട്രാവല്‍ ട്രെന്‍ഡ്.

പ്രസവത്തിന് നാളുകള്‍ എണ്ണിയിരിക്കുന്ന ഗര്‍ഭിണികള്‍ക്ക് ഭര്‍ത്താവിനൊപ്പം ഒരു യാത്ര പോകാന്‍ ആഗ്രഹമുണ്ടായേക്കുമല്ലോ? കോക്സ് ആന്‍ഡ് കിങ്സ് സര്‍വേ പ്രകാരം പ്രസവത്തിന് മുന്നേ ദമ്പതികള്‍ നടത്തുന്ന വിനോദയാത്ര അഥവാ ബേബിമൂണ്‍ ആണ് ഇപ്പോഴത്തെ ട്രാവല്‍ ട്രെന്‍ഡ്. മുംബൈ, ഡെല്‍ഹി, ബാംഗളൂര്‍, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന 1000 ഗര്‍ഭിണികളുടെയും, കുട്ടിക്ക് ആദ്യമായി ജന്മം നല്‍കിയ അമ്മമാരുടെയും ഇടയിലാണ് ഈ അന്താരാഷ്ട്ര കമ്പനി സര്‍വ്വേ നടത്തിയത്.

82 ശതമാനം ഗര്‍ഭിണികളും രണ്ടാമത്തെ മൂന്നുമാസക്കാലം ബേബിമൂണിന് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. 72 ശതമാനം കടിഞ്ഞൂല്‍ ഗര്‍ഭിണികളും ബേബി മൂണ്‍ യാത്ര പോയവരാണ്. 65ശതമാനം സ്ത്രീകള്‍ക്കും അന്താരാഷ്ട്ര യാത്രകളോടാണ് താല്പര്യം. അതേസമയം, 77 ശതമാനം സ്ത്രീകള്‍ക്കും സ്വന്തം ഭര്‍ത്താവിനോടൊപ്പം മാത്രം യാത്ര പോകാനാണ് താല്പര്യം.

കുടുംബത്തോടൊപ്പം യാത്ര ചെയ്യാനുള്ള തീരുമാനം ആര്‍ക്കുമില്ലായിരുന്നു. ബേബിമൂണ്‍ യാത്രകളില്‍ ബുദ്ധിമുട്ട് കുറഞ്ഞ യാത്രകളാണ് തിരഞ്ഞെടുക്കേണ്ടത്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള സെയ്ഷെല്‍സ്, തായ്ലന്‍ഡ്, ദുബായ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ സ്ഥലങ്ങളില്‍ ഗോവ, ജോഥ്പൂര്‍, മഹാരാഷ്ട്ര, കേരളം എന്നിവയായിരുന്നു ഉണ്ടായിരുന്നത്.

ബീച്ച് ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ സുരക്ഷയും, യാത്രാദൂരവും, മെഡിക്കല്‍ സൗകര്യവും നോക്കിയിരുന്നു. സാഹസിക യാത്രകളോട് 97ശതമാനം പേര്‍ക്കും താല്പര്യം ഇല്ലായിരുന്നു. സാധാരണ യാത്രകള്‍ക്കായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവര്‍ക്ക് താല്പര്യം. കോക്സ് ആന്‍ഡ് കിംങ്സ് സര്‍വേ പ്രകാരം സര്‍വ്വേയില്‍ പങ്കെടുത്ത 82ശതമാനം പേരും അഞ്ച് മുതല്‍ ഏഴ് ദിവസം വരെയുള്ള ബേബി മൂണ്‍യാത്രയാണ് തിരഞ്ഞെടുത്തത്. ബാക്കിയുള്ളവര്‍ അഞ്ച് ദിവസത്തില്‍ താഴെയുള്ള യാത്രയാണ് തിരഞ്ഞെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍